തമിഴ്നാട് യാത്രക്കാരുടെ ശ്രദ്ധയ്ക്ക് HMPV വൈറസ്: നീലഗിരി ജില്ലയിൽ മാസ്ക് നിർബന്ധമാക്കി;
ചെന്നൈ: രാജ്യത്ത് എച്ച്എംപിവി വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം ഉയര്‍ന്നതോടെ സംസ്ഥാനങ്ങളിൽ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു. തമിഴ്നാട്ടിലെ നീലഗിരി ജില്ലയിൽ മാസ്ക് നിർബന്ധമാക്കി. പൊതുജനങ്ങളും ജില്ലയിലെത്തുന്ന വിനോദസഞ്ചാരികൾക്കും ഒരുപോലെ മാസ്ക് നിർബന്ധമാക്കി. അയൽ സംസ്ഥാനമായ കർണാടകയിൽ രണ്ട് കുട്ടികൾക്ക് വൈറസ് ബാധിച്ചതിനെ തുടർന്നാണ് ഈ തീരുമാനം. കർണാടകയുടെയും കേരളത്തിന്റെയും അതിർത്തിയിലുള്ള പ്രധാന വിനോദസഞ്ചാര കേന്ദ്രമായ നീലഗിരി ജില്ലയിലേക്ക് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ധാരാളം സന്ദർശകർ എത്തുന്ന സമയമായതിനാലാണ് നടപടിയെന്ന് ജില്ലാ കളക്ടർ ലക്ഷ്മി ഭവ്യ തന്ത്രി പറഞ്ഞു. അതിർത്തികളിൽ […]


