വാഹനം നിര്‍ത്തി എഞ്ചിൻ ഓഫാക്കാതെ ഗ്ലാസ് അടച്ച് എസിയിട്ട് മയങ്ങുന്ന പതിവുണ്ടോ? എങ്കില്‍ എംവിഡി യുടെ മുന്നറിയിപ്പ്
യാത്രക്കിടെ വാഹനം ഇടയ്ക്കൊന്ന് നിർത്തി എഞ്ചിൻ ഓഫ് ചെയ്യാതെ ഗ്ലാസടച്ച് എസിയിട്ട് മയങ്ങുന്ന പതിവുണ്ടോ? അങ്ങനെ ചെയ്യുന്നത് അപകടകരമാണെന്ന് ഓർമിപ്പിക്കുകയാണ് മോട്ടോർ വെഹിക്കിള്‍ ഡിപ്പാർട്ട്മെന്‍റ് . നടൻ വിനോദ് തോമസിനെ കാറിനുള്ളിലും വടകരയില്‍ രണ്ട് പേരെ കാരവനിലും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിന്‍റെ പശ്ചാത്തലത്തിലാണ് എംവിഡിയുടെ ഓർമപ്പെടുത്തല്‍. *വില്ലൻ കാർബണ്‍ മോണോക്സൈഡ്* നമ്മുടെ കാറിലെ ഇന്ധനം കത്തുമ്ബോഴുണ്ടാകുന്ന ബൈപ്രൊഡക്ടാണ് കാർബണ്‍ മോണോക്സൈഡ്. ഈ കാർബണ്‍ മോണോക്സൈഡ് കാറ്റലിറ്റിക് കണ്‍വെർട്ടർ എന്ന യൂണിറ്റിലെത്തി കാർബണ്‍ ഡയോക്സൈഡായാണ് എക്സോസ്റ്റിലൂടെ പുറത്തുപോകുന്നത്. […]


