അന്തർ ജില്ലാ വാഹന മോഷണവും പെട്രോൾ പമ്പ് കേന്ദ്രീകരിച്ചു കവർച്ചയും; പരപ്പനങ്ങാടി സ്വദേശികൾ അറസ്റ്റിൽ

കോഴിക്കോട് : കേരളത്തിലെ പത്തു ജില്ലകളിലായി നിരവധി ബൈക്ക് മോഷണവും പെട്രോൾ പമ്പിലും, വഴിയോര കടകളിലും കവർച്ചയും നടത്തി വന്ന പ്രതികളെ പന്നിയങ്കര പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം പരപ്പനങ്ങാടി ചെട്ടിപ്പടി പൊക്ലിയന്റെ പുരക്കൽ റസൽ ജാസി (24), പരപ്പനങ്ങാടി ചെട്ടിപ്പടി കുറ്റ്യാടി വീട്ടിൽ അഖിബ് ആഷിഖ് (26) എന്നിവരെയാണ് മോഷണ ബൈക്കുകളുമായി ഇന്നലെ രാത്രി പരപ്പനങ്ങാടി ഭാഗത്തു നിന്നും പന്നിയങ്കര പോലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത സമയം ലഹരി പദാർത്ഥങ്ങൾ ഉപയോഗിച്ച് അക്രമാസക്തരായ പ്രതികൾ […]

പി.വി അൻവറിന് വിവരങ്ങൾ ചോർത്തി നൽകി; ഡിവൈഎസ്പി എം.ഐ ഷാജിക്ക് സസ്പെൻഷൻ

പി.വി അൻവറിന് വിവരങ്ങൾ ചോർത്തി നൽകിയതിന് ഡിവൈഎസ്പി എം.ഐ ഷാജിക്ക് സസ്പെൻഷൻ. സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസ് അട്ടിമറിച്ച സംഭവത്തിലെ ക്രൈംബ്രാഞ്ച് റിപ്പോർട്ട് ചോർത്തി നൽകിയതിനാണ് ആഭ്യന്തരവകുപ്പിന്റെ നടപടി. കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥർക്ക് ബിജെപി ബന്ധം ഉണ്ടെന്ന രേഖയാണ് അൻവർ പുറത്തുവിട്ടത്. മുഖ്യമന്ത്രിക്കെതിരെ ആരോപണങ്ങളുമായി രംഗത്തെത്തിയതിനു പിന്നാലെയാണ് മുൻ എംഎൽഎ പി.വി അൻവർ ക്രൈംബ്രാഞ്ചിന്റെ സുപ്രധാന രേഖ പുറത്തുവിട്ടത്. മലപ്പുറം പ്രസ്‌ക്ലബ്ബിൽ നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു ഇത്. ബിജെപി ബന്ധമുള്ള ചില ഉദ്യോഗസ്ഥർ, സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസ് […]

ഭരണ-പ്രതിപക്ഷ ഭേദമന്യ മുൻനിര നേതാക്കളുടെ സംഗമമായി മുസ്ലിം ലീഗ് ഇഫ്താർ

ന്യൂഡൽഹി: ഒരു പതിറ്റാണ്ടായി രാഷ്ട്രീയ ഇഫ്താറുകൾ അന്യം നിന്നുപോയ രാജ്യതലസ്ഥാനത്ത് മുസ്ലിം ലീഗ് എം.പി.മാർ സംയുക്തമായി നടത്തിയ ഇഫ്താർ ഭരണ പ്രതിപക്ഷ ഭേദമന്യേ മുൻ നിര രാഷ്ട്രീയ നേതാക്കളുടെ സാന്നിധ്യത്താൽ ശ്രദ്ധേയമായി. ഇന്ത്യൻ യൂനിയൻ മുസ്ല‌ിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിൽ മുസ്‌ലിം ലീഗ് എം.പി.മാരായ ഇ.ടി. മുഹമ്മദ് ബഷീർ, പി.വി. അബ്ദുൽ വഹാബ്, ഹാരിസ് ബീരാൻ, അബ്ദുസമദ് സമദാനി, നവാസ് ഗനി എന്നിവർ സംയുക്തമായി ആതിഥ്യമരുളിയ ഇഫ്താറിൽ മുൻ […]

ഓട്ടോക്കൂലിയിൽ ഇനി തർക്കം വേണ്ട; കൃത്യമായ നിരക്ക് അറിയാം

കൊച്ചി : യാത്രക്കാരും ഡ്രൈവർമാരും തമ്മിൽ പലപ്പോഴും തർക്കങ്ങൾക്ക് ഇടവരുത്തുന്നതാണ് ഓട്ടോക്കൂലി. പലയിടത്തും മീറ്റർ ഇടാതെ ഓടുന്നതും, മീറ്റർ ഇട്ടാൽ തന്നെ കൂടുതൽ കൂലി ചോദിക്കുന്നതും, കൂലി കൂടുതലാണെന്ന് യാത്രക്കാർ വാദിക്കുന്നതുമെല്ലാം തർക്കത്തിനിടയാക്കാറുണ്ട്. എന്നാൽ, ന്യായമായ കൂലി മാത്രം ഈടാക്കുന്നവരും കൃത്യമായി മീറ്റർ പ്രകാരം മാത്രം ചാർജ് ചെയ്യുന്നവരുമായ ഡ്രൈവർമാർ ഒരുപാടുണ്ട്. കൃത്യമായ ഓട്ടോക്കൂലി അറിഞ്ഞുവെക്കുന്നത് ഒരുപരിധിവരെ തർക്കങ്ങൾ ഒഴിവാക്കാൻ സഹായിക്കും. സാധാരണഗതിയിൽ മൂന്ന് യാത്രക്കാർക്ക് വരെയാണ് ഓട്ടോയിൽ വാടകക്ക് യാത്ര ചെയ്യാൻ സാധിക്കുക. 30 രൂപയാണ് […]

പെരുന്നാള്‍ അവധി: സൗദിയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചു

ജിദ്ദ: സൗദിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പെരുന്നാൾ അവധിക്കായി അടച്ചു. ഇന്ന് അധ്യയനം തീർന്ന ശേഷമാണ് സ്കൂളുകൾ അടച്ചത്. ഈ വർഷം 18 ദിവസം പെരുന്നാള്‍ അവധി ലഭിക്കും. തേഡ് സെമസ്റ്റര്‍ ക്ലാസുകള്‍ ഏപ്രില്‍ ആറിന് ആരംഭിക്കും. പെരുന്നാള്‍ അവധിക്കു ശേഷം തുറക്കുന്ന സ്‌കൂളുകളില്‍ വേനല്‍ക്കാല പ്രവൃത്തി സമയമാണ് നിലവിലുണ്ടാവുക. റിയാദില്‍ സ്‌കൂള്‍ അസംബ്ലി രാവിലെ 6.15 നും ആദ്യ പിരീയഡ് 6.30 നും ആരംഭിക്കുമെന്ന് റിയാദ് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ജൂണ്‍ 26 ന് വേനലവധിക്ക് സ്‌കൂളുകള്‍ […]

ഗസയിലെ ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് 183 കുട്ടികൾ 

വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഇസ്രായേല്‍ ഗസയില്‍ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ 183 കുട്ടികളും. ഇതുവരെ 436 ഫലസ്തീനികളാണ് കൊല്ലപ്പെട്ടിരിക്കുന്നത്. ഇതില്‍ 183 പേര്‍ കുട്ടികളാണ്. 125 പുരുഷന്‍മാരും 95 സ്ത്രീകളും 34 വയോധികരുമാണ്. അതേസമയം, വടക്കന്‍ ഗസയില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ ഒരു യുഎന്‍ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു. അഞ്ചുപേര്‍ക്ക് പരിക്കേറ്റു. ഇസ്രായേല്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചിരിക്കുന്ന സാഹചര്യത്തിലും ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്ന് ഹമാസ് നേതാവായ താഹിര്‍ അല്‍ നോനോ അറിയിച്ചു. ഇരുകൂട്ടരും ഒപ്പിട്ട കരാര്‍ നിലനില്‍ക്കെ പുതിയ കരാര്‍ […]

ഷിബിലയുടെ കഴുത്തിൽ ആഴത്തിലുള്ള 2 മുറിവുകൾ, ശരീരത്തിൽ 11 ഇടത്ത് വെട്ടേറ്റു, പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്

കോഴിക്കോട് : ഈങ്ങാപ്പുഴ കക്കാട് സ്വദേശി ഷിബില കൊലക്കേസിൽ പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്. കഴുത്തിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണ കാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുള്ളത്. കഴുത്തിലെ രണ്ട് മുറിവും ആഴത്തിലുള്ളതാണെന്നും ശരീരത്തിൽ ആകെ 11 മുറിവുകളുണ്ടെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ട്. ഷിബിലയെ ഭർത്താവ് യാസർ വെട്ടിക്കൊന്നത് കൃത്യമായ ആസൂത്രത്തോടെയാണെന്നാണ് പൊലീസ് കണ്ടെത്തൽ.ഇന്നലെ ഉച്ചയ്ക്ക് ഷിബിലയുടെ വീട്ടിലെത്തി എസ് എസ് എൽ സി സർട്ടിഫിക്കറ്റ് കൈമാറിയ യാസർ വൈകീട്ട് വീണ്ടും കത്തിയുമായെത്തി കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. ‘വസ്ത്രങ്ങൾ ചോദിച്ചപ്പോൾ യാസിർ കത്തിച്ച് സ്റ്റാറ്റസിട്ടു, […]

താമരശ്ശേരിയിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ പ്രതി പിടിയിൽ

താമരശ്ശേരി :ഭാര്യയെ വെട്ടിക്കൊലപ്പെടുത്തുകയും ഭാര്യയുടെ മാതാപിതാക്കളെ വെട്ടിപ്പരിക്കേൽപ്പിക്കുകയും ചെയ്ത് ഒളിവിൽപോയ പ്രതി യാസിർ കസ്റ്റഡിയിൽ. കോഴിക്കോട് മെഡിക്കൽ കോളേജ് പാർക്കിങ് ഏരിയയിൽനിന്നാണ് യാസിർ പിടിയിലായത്. ആക്രമണത്തിനുശേഷം രക്ഷപ്പെട്ട കാറിൽത്തന്നെയാണ് ഇയാൾ മെഡിക്കൽ കോളേജിലെത്തിയത്. കാറിന്റെ നമ്പർ പോലീസ് പ്രചരിപ്പിച്ചിരുന്നു. ഇയാൾക്കുവേണ്ടി പോലീസ് വ്യാപകതിരച്ചിൽ നടത്തിവരികയായിരുന്നു. നാട്ടുകാരാണ് ഇയാളെ തിരിച്ചറിഞ്ഞ് പിടികൂടിയത്. തുടർന്ന് മെഡിക്കൽ കോളേജ് പോലീസെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചൊവ്വാഴ്ച വൈകീട്ടോടെയാണ് പ്രതി യാസിർ ഭാര്യ ഷിബില, മാതാപിതാക്കളായ അബ്ദുറഹ്‌മാൻ, ഹസീന എന്നിവരെ ആക്രമിച്ചത്. കഴുത്തിന് വെട്ടേറ്റ യാസിറിൻ്റെ […]

286 ദിവസത്തെ ബഹിരാകാശ വാസം; സുനിതയും വില്‍മോറും തിരിച്ചെത്തി.

വെറും എട്ട് ദിവസത്തെ ദൗത്യത്തിനായി പുറപ്പെട്ട്, അവസാനം ഒൻപത് മാസം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കഴിയേണ്ടി വന്ന സുനിത വില്യംസും ബുച്ച് വില്‍മോറും ഒടുവിലിതാ ഭൂനിയിൽ തിരിച്ചെത്തിയിരിക്കുകയാണ്. ഇന്ത്യന്‍സമയം ബുധനാഴ്ച പുലര്‍ച്ചെ 3.27ന് മെക്‌സിക്കോ ഉള്‍ക്കടലിലാണ് ഡ്രാഗണ്‍ പേടകം സുരക്ഷിതമായി ലാന്‍ഡ് ചെയ്തത്. പേടകത്തിനുള്ളിൽ ഉണ്ടായിരുന്ന നാല് യാത്രികരേയും കപ്പലിലേക്ക് മാറ്റി. സ്ട്രെച്ചറിലാണ് ഇവരെ മാറ്റിയത്. അതിനുമുന്‍പ് ഒരുനിമിഷം അവരെ നിവര്‍ന്നുനില്‍ക്കാന്‍ അനുവദിച്ചിരുന്നു. സുനിത വില്യംസുള്‍പ്പെടെ എല്ലാവരും ക്യാമറയിലൂടെ ലോകത്തെ അഭിവാദ്യം ചെയ്യുകയും ചെയ്തു. നിക്ക് ഹേഗും […]

പുതുക്കണോ ഒഴിവാക്കണോ; 15 വര്‍ഷം പിന്നിട്ട വാഹനത്തിന്റെ Renewal ഫീസ് കേന്ദ്രം എട്ടിരട്ടിയാക്കുന്നു

പതിനഞ്ചുവർഷം പഴക്കമുള്ള വാഹനം മിനുക്കി പുതുക്കാനുള്ള ഫീസ് കുത്തനെ ഉയർത്താൻ കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം. ഇരുചക്രവാഹനത്തിന്റേത് 300 രൂപയിൽനിന്ന് ആയിരവും കാറുകളുടേത് 600-ൽനിന്ന് 5000-വും ആക്കാനാണ് കരട് വിജ്ഞാപനം. തുക വർധിപ്പിച്ചുള്ള ഉത്തരവ് മന്ത്രാലയം നേരത്തേ ഇറക്കിയിരുന്നു. കേന്ദ്ര മോട്ടോർവാഹനചട്ടത്തിലെ 81-ാം വകുപ്പ് പ്രകാരമാണ് വർധിപ്പിച്ചത്. എന്നാൽ അത് ഹൈക്കോടതി മരവിപ്പിച്ചു. അതിനാൽ നിലവിൽ തുക വാങ്ങുന്നില്ല. എന്നാൽ, ഏപ്രിൽ ഒന്നുമുതൽ ഈ വർധന നിലവിൽവരുമെന്നാണ് സൂചന. നിലവിൽ 15 വർഷം കഴിഞ്ഞുള്ള വാഹനങ്ങൾ […]