പരീക്ഷകള്‍ അവസാനിക്കുന്നു; തലസ്ഥാനത്ത് സ്‌കൂളുകള്‍ക്ക് മുന്നില്‍ പരിശോധന നടത്താൻ സിറ്റി പൊലീസ്
എസ്‌എസ്‌എല്‍സി, പ്ലസ് ടു പരീക്ഷകള്‍ അവസാനിക്കുന്ന ദിനങ്ങളില്‍ സ്കൂളുകള്‍ക്ക് മുന്നില്‍ സുരക്ഷാ പരിശോധയുമായി പൊലീസ്. ഈയിടെ സംഘർഷത്തില്‍ കോഴിക്കോട് വിദ്യാർഥി മരണപ്പെട്ട സംഭവവും കഴിഞ്ഞ തവണ പരീക്ഷ അവസാനിക്കുന്ന ദിവസം സ്കൂളുകളുടെ മുന്നില്‍ വിദ്യാർഥികള്‍ തമ്മില്‍ സംഘർഷമുണ്ടായ സാഹചര്യത്തിലുമാണ് സുരക്ഷാ നടപടികള്‍ സ്വീകരിക്കുന്നത്. ഇന്ന് പ്ലസ് ടു സയൻസ് പരീക്ഷ അവസാനിക്കുന്നതിനാല്‍ സിറ്റിയിലെ സ്കൂളുകള്‍ക്ക് മുന്നില്‍ പ്രത്യേക പട്രോളിങ്, സേനയുടെ നിരീക്ഷണം എന്നിവയുണ്ടാകും. സ്‌കൂളുകളില്‍ പരീക്ഷകള്‍ തീരുന്നതോടനുബന്ധിച്ച് വിവിധ ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കാറുണ്ട്. പലതും സംഘർഷത്തില്‍ കലാശിക്കുകയും […]


