ഐപിഎൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന തുക, ഋഷഭ് പന്ത് 27 കോടിക്ക് ലക്നൗവിൽ

ഐപിഎൽ മെഗാതാരലേലത്തിന് സൗദിയിലെ ജിദ്ദയിൽ തുടക്കം. താരലേലം ആരംഭിച്ച് അര മണിക്കൂർ പിന്നിടും മുൻപേ ഐപിഎൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന തുകയായ 26.75 കോടി രൂപയ്ക്ക് ശ്രേയസ് അയ്യർ പഞ്ചാബ് കിങ്സിലെത്തിയിരുന്നു. എന്നാൽ ശ്രേയസ് അയ്യരുടെ റെക്കോർഡ് മിനിറ്റുകൾക്കുള്ളിൽ വീണു. ഋഷഭ് പന്തിനെ 27 കോടി എന്ന റെക്കോഡ് തുകയ്ക്ക് ലക്‌നൗ സ്വന്തമാക്കി. എന്നാൽ മിച്ചൽ സ്റ്റാർക്കിന്റെ വില കുത്തനെ ഇടിഞ്ഞു. ഇത്തവണ 11.75 കോടി രൂപയ്ക്ക് ഡൽഹി ക്യാപിറ്റൽസ് സ്വന്തമാക്കി. ജോസ് ബട്‍ലർ 15.75 കോടി […]

സർക്കാർ വയോജന മന്ദിര സന്ദർശനം

തവനൂർ: സാമൂഹ്യനീതി വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന തവനൂർ ഹോൾഡ് ഏജ് ഹോം, വേങ്ങര ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങളും സായംപ്രഭാ ഹോമിലെ മുതിർന്ന പൗരന്മാരും സന്ദർശിച്ചു. ഈ സന്ദർശനം, സാമൂഹ്യനീതി വകുപ്പിന്റെ കീഴിലുള്ള സായംപ്രഭാ ഹോം പദ്ധതിയും വൃദ്ധസദനവും തമ്മിലുള്ള വ്യത്യാസം മുതിർന്ന പൗരന്മാർക്കും പൊതുസമൂഹത്തിനും ബോധ്യപ്പെടുത്തുന്നതിനായി സംഘടിപ്പിക്കപ്പെട്ടത്. നോക്കുവാൻ ആരുമില്ലാത്ത, ഒറ്റപ്പെടലിൽ കഴിയുന്ന വയോജനങ്ങൾക്ക് ആജീവനാന്ത അഭയകേന്ദ്രമായാണ് വൃദ്ധസദനം പ്രവർത്തിക്കുന്നത്. സായംപ്രഭാ ഹോം പദ്ധതി, തദ്ദേശസ്ഥാപനങ്ങളുടെ വയോജന ക്ഷേമപ്രവർത്തന റിസോഴ്‌സ് സെന്ററായും, മുതിർന്ന പൗരന്മാർക്ക് പകൽസമയം മാനസിക […]

പാണക്കാട് തങ്ങൾ അനുഗ്രഹിച്ച രാഹുൽ വിജയിച്ചു; ജിഫ്രി തങ്ങൾ അനുഗ്രഹിച്ച പി സരിന് മൂന്നാം സ്ഥാനത്ത്; ആക്ഷേപവുമായി പി എം എ സലാം

പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ട സരിൻ്റെ പരാജയത്തിന്റെ പിന്നിൽ സമസ്‌ത പ്രസിഡൻ്റ് ജിഫ്രി മുത്തുക്കോയ തങ്ങളാണെന്ന ധ്വനിയുമായി മുസ്ലിം ലീഗ് ജന. സെക്രട്ടറി പി എം എ സലാം. കുവൈത്തിൽ നടന്ന കെ എം സി സി പരിപാടിക്കിടെയുള്ള തിരഞ്ഞെടുപ്പ് വിജയാഘോഷത്തിനിടെയായിരുന്നു അപക്വവും പ്രതിഷേധാർഹവുമായ സലാമിന്റെ വാക്കുകൾ. പാണിക്കാട് സയ്യിദ് മുനവ്വറലി തങ്ങളുടെ സാന്നിധ്യത്തിലായിരുന്നു സലാം ജിഫ്രി തങ്ങൾക്കെതിരെ ആക്ഷേപം ചൊരിഞ്ഞത്. സലാമിൻ്റെ വാക്കുകൾ: പാലക്കാടിൽ നിന്ന് വിജയിച്ച രാഹുൽ മാങ്കൂട്ടത്തിലിൻ്റെ തലയിൽ കൈ വെച്ച് […]

ഡല്‍ഹി: എട്ടാം ശമ്പള കമ്മീഷന്‍ സംബന്ധിച്ച ചർച്ചകള്‍ വീണ്ടും സജീവമാകുന്നു. 2016-ൽ നടപ്പിലാക്കിയ ഏഴാം ശമ്പള കമ്മീഷൻ കാലാവധി 2026 ജനുവരിയിൽ അവസാനിക്കാനിരിക്കുന്ന സാഹചര്യത്തില്‍ അടുത്ത ശമ്പള രൂപീകരിക്കണമെന്ന് ആവശ്യം വിവിധ ട്രേഡ് യൂണിയനുകള്‍ ശക്തമാക്കാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി. ഈ ആവശ്യം ഉന്നയിച്ചുകൊണ്ട് ട്രേഡ് യൂണിയിന്‍ നേതാക്കള്‍ കേന്ദ്ര കാബിനറ്റ് സെക്രട്ടറി കത്ത് നല്‍കുകയും ചെയ്തിട്ടുണ്ട്. സാധാരണ ഗതിയില്‍ രണ്ട് ശമ്പള കമ്മീഷനുകള്‍ക്കിടയില്‍ 10 വർഷത്തെ ഇടവേളയാണ് കേന്ദ്ര സർക്കാർ പിന്തുടരാറുള്ളത്. ഇത് അനുസരിച്ച് അടുത്തവർഷം ജനുവരി […]

ചേലക്കര നിയമസഭാ ഉപ തിരഞ്ഞെടുപ്പുകളുടെയും വയനാട് ലോക്‌സഭാ ഉപ തിരഞ്ഞെടുപ്പിന്റെയും ഫലം ഇന്ന് അറിയാം

പാലക്കാട് : ചേലക്കര നിയമസഭാ ഉപ തിരഞ്ഞെടുപ്പുകളുടെയും വയനാട് ലോക്‌സഭാ ഉപ തിരഞ്ഞെടുപ്പിന്റെയും ഫലം ഇന്ന് അറിയാം. ഇനി മണിക്കൂറുകള്‍ മാത്രമുള്ള ഫലത്തിന് വേണ്ടി മൂന്ന് മുന്നണികളും നെഞ്ചിടിപ്പോടെ കാത്തിരിക്കുകയാണ്. ഈ മാസം 13നായിരുന്നു വയനാട്, ചേലക്കര മണ്ഡലങ്ങളിലെ വോട്ടെടുപ്പ്. പാലക്കാട് രഥോത്സവം കാരണം വോട്ടെടുപ്പ് 20നായിരുന്നു നടത്തിയത്. പാലക്കാട് ഇത്തവണ 70.51 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 73.71 ശതമാനം പോളിങ്ങായിരുന്നു രേഖപ്പെടുത്തിയത്. പാലക്കാട് എല്‍ഡിഎഫിന് വേണ്ടി പി സരിന്‍ യുഡിഎഫിന് വേണ്ടി […]

മലപ്പുറത്തെ കുലുക്കം, ആശങ്കയൊഴിഞ്ഞു

മലപ്പുറം: മലപ്പുറം പോത്തുകൽ പഞ്ചായത്തിലെ ആനക്കല്ലിൽ തു‌ടർച്ചയായി ഭൂമിക്കടിയില്‍നിന്നുണ്ടായ ശബ്ദവും പ്രകമ്പനവും പരിശേധിക്കാൻ ശാസ്ത്രജ്ഞരെത്തി. നാഷണല്‍ സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് (എന്‍.സി.ഇ.എസ്.എസ്) ൽ നിന്നുള്ള ശാസ്ത്രജ്ഞരാണ് പ്രദേശത്ത് പരിശോധന നടത്തിയത്. ഭയപ്പെടേണ്ട ഒരു സാഹചര്യവും പ്രദേശത്തില്ലെന്നും പീച്ചിയിലും കണ്ണൂരിലുമുള്ള സിസ്മിക് സ്റ്റേഷനില്‍നിന്ന് ലഭിച്ച ഡാറ്റ പ്രകാരം 1.5 മാഗ്‌നിറ്റിയൂഡിന് മുകളിലുള്ള പ്രകമ്പനങ്ങള്‍ പ്രദേശത്ത് റെക്കോഡ് ചെയ്യപ്പെട്ടിട്ടില്ലെന്നും ശാസ്ത്രജ്ഞർ പറഞ്ഞു. കാലപ്പഴക്കം ചെന്ന വിള്ളലുകളാണ് കെട്ടിടങ്ങള്‍ക്കുള്ളതെന്നും കണ്ടെത്തി. പ്രദേശവാസികളുമായി സംസാരിച്ച സംഘം, കേരളത്തില്‍ പലയിടങ്ങളിലും ഇത്തരത്തിലുള്ള സംഭവങ്ങള്‍ […]

സ്കൂട്ടറിൽ പോകുകയായിരുന്ന ജ്വല്ലറി ഉടമയെ ആക്രമിച്ച് മൂന്നര കിലോ സ്വർണ്ണം കവർന്ന കേസിൽ 4 പേർ പിടിയിൽ

മലപ്പുറം : പെരിന്തൽമണ്ണ : സ്കൂട്ടറിൽ പോകുകയായിരുന്ന ജ്വല്ലറി ഉടമയെ ആക്രമിച്ച് മൂന്നര കിലോ സ്വർണ്ണം കവർന്ന കേസിൽ 4 പേർ പിടിയിൽ. തൃശൂർ, കണ്ണൂർ സ്വദേശികളാണ് പിടിയിലായത്. ഇവരെ തൃശൂർ ഈസ്റ്റ് പോലീസ് ചോദ്യം ചെയ്യുകയാണ്. അഞ്ച് പേർ കൂടി സംഘത്തിലുണ്ടെന്നാണ് വിവരം. സ്കൂട്ടറിൽ പോകുകയായിരുന്ന എം കെ ജ്വല്ലറി ഉടമ യൂസഫിനെയും സഹോദരൻ ഷാനവാസിനെയും പിന്തുടർന്നാണ് കാറിലുള്ള സംഘം സ്വർണ്ണം കവർന്നത്. രാത്രി 9 മണിയോടെയാണ് സംഭവമുണ്ടായത്. പ്രതികൾ പിടിയിലായെങ്കിലും നഷ്ടപ്പെട്ട സ്വർണം കിട്ടിയിട്ടില്ല. […]

തായ്‌ലൻഡ് നാഷണൽ ഹെൽത്ത്‌ അസംബ്ലി : കേരളത്തെ പ്രതിനിധീകരിച്ച് മലപ്പുറത്ത് നിന്നും എം. കെ. റഫീഖ

മലപ്പുറം : തായ്‌ലാൻഡ് സർക്കാറിന്റെ ആരോഗ്യ വകുപ്പിന് കീഴിൽ നടക്കുന്ന 17 -ാമത് നാഷണൽ ഹെൽത്ത്‌ അസംബ്ലിയിൽ കേരളത്തെ പ്രതിനിധീകരിച്ച് മലപ്പുറം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം. കെ. റഫീഖ സംബന്ധിക്കും. ഇത് സംബന്ധിച്ച് തായ്‌ലാന്റ് സർക്കാരിൽ നിന്നുള്ള ക്ഷണം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റിന് ലഭിച്ചു. തായ്‌ലൻഡ് പ്രധാന മന്ത്രി അധ്യക്ഷനായിട്ടുള്ള നാഷണൽ ഹെൽത്ത്‌ കമ്മീഷനാണ് എല്ലാ വർഷവും നാഷണൽ ഹെൽത്ത്‌ അസംബ്ലി സംഘടിപ്പിക്കുന്നത്. നവംബർ 26 മുതൽ 28 വരെ ബാങ്കോക്കിൽ നടക്കുന്ന പരിപാടിയിൽ കേരളത്തിലെയും […]

കൊടിഞ്ഞി ഫൈസൽ വധത്തിന് എട്ടാണ്ട്; വിചാരണ അടുത്ത വർഷം ജനുവരിയിൽ തുടങ്ങും

കൊടിഞ്ഞി : ആർ.എസ്.എസ് ഗൂഢാ ലോചന നടത്തി നടപ്പിലാക്കിയ കൊലപാതകമാണ് കൊടിഞ്ഞി ഫൈസൽ വധം. കൊടിഞ്ഞി ഫാറുഖ് നഗർ സ്വദേശി പുല്ലാണി അനിൽ കുമാർ എന്ന ഫൈസൽ ജോലി ചെയ്തിരുന്ന റിയാദിൽ വെച്ചാണ് ഇസ്‌ലാംമതം സ്വീകരിച്ചത്. ഫൈസലിന്റെ ഭാര്യയും മൂന്ന് മക്കളും അദ്ദേഹത്തിന്റെ പാത പിന്തുടർന്നു. നാട്ടിലെത്തിയ ഫൈസലിന് ആർ.എസ്.എസ് പ്രവർത്തകരുടെ നിരവധി ഭീഷണിയുണ്ടായിരുന്നെങ്കിലും അദ്ദേഹം കൊടിഞ്ഞിയിൽ തന്നെ തുടർന്നു. 2016 നവംബർ 21-ന് സൗദിയിലേക്ക്മടങ്ങാൻ ടിക്കറ്റെടുത്ത ഫൈസൽ. കൊടിഞ്ഞിയിലേക്ക് ഇവരെ സന്ദർശിക്കാൻ വരുന്ന ഭാര്യയുടെ മാതാപിതാക്കളെ […]

സമസ്ത കേരളത്തിന്‍റെ സൂര്യ തേജസെന്ന് സന്ദീപ് വാര്യർ; ജിഫ്രി തങ്ങളെ സന്ദർശിച്ച് ഭരണഘടനയുടെ പകര്‍പ്പ് കൈമാറി

മലപ്പുറം: സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങളുമായി കൂടിക്കാഴ്ച നടത്തി സന്ദീപ് വാര്യര്‍. മലപ്പുറം കഴിശ്ശേരിയിലെ ജിഫ്രി തങ്ങളുടെ വീട്ടിലെത്തിയാണ് സന്ദീപ് വാര്യര്‍ കൂടിക്കാഴ്ച നടത്തിയത്. തുടര്‍ന്ന് ഇന്ത്യൻ ഭരണഘടനയുടെ കയ്യെഴുത്ത് പതിപ്പ് സന്ദീപ് വാര്യര്‍ ജിഫ്രി തങ്ങള്‍ക്ക് കൈമാറി.പാലക്കാട് ഉപതെരഞ്ഞെടുപ്പ് വോട്ടെടുപ്പ് ദിവസം തന്നെയാണ് സന്ദീപ് വാര്യര്‍ ജിഫ്രി തങ്ങളുമായി കൂടിക്കാഴ്ച നടത്തിയതെന്നതാണ് ശ്രദ്ധേയം. പി സരിന് വോട്ട് തേടികൊണ്ട് സന്ദീപ് വാര്യര്‍ക്കെതിരെ സിപിഎം പത്ര പരസ്യം നൽകിയതിന്‍റെ വിവാദത്തിനിടെയാണ് സമസ്ത അധ്യക്ഷനുമായുള്ള സന്ദീപ് വാര്യരുടെ […]