ഉമ്മയോടൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്യുന്നതിനിടെ ലോറിയിടിച്ച് പന്ത്രണ്ടുകാരിക്ക് ദാരുണാന്ത്യം

കോഴിക്കോട്: തൊണ്ടയാട് ഉമ്മയോടൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്യുമ്പോൾ ലോറിയിടിച്ച് വിദ്യാർത്ഥിനി മരിച്ചു. മലപ്പുറം വാഴക്കാട് പാറശ്ശരിക്കുഴി സ്വദേശി ഫാത്തിമ സന (12) ആണ് മരിച്ചത്. മാതാവ് സുലൈഖക്കും പരുക്കേറ്റു. നിർത്താതെ പോയ ലോറി പിന്നീട് അറപ്പുഴയിൽ വെച്ച് പൊലീസ് പിന്തുടർന്ന് പിടികൂടി.

സോഷ്യല്‍ മീഡിയയില്‍ ഹൈ റെസല്യൂഷന്‍ ഫോട്ടോകള്‍ ഷെയര്‍ ചെയ്യുന്നവര്‍ സൂക്ഷിക്കുക; വെള്ളിയാഴ്ച്ച രാത്രികളില്‍ കൂട്ടത്തോടെ അവര്‍ ഇറങ്ങും

അബൂദബി: സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യാനുള്ള സ്വന്തം ഫോട്ടോകള്‍ പരമാവധി ക്ലാരിറ്റി ഉള്ളതാവാനാണ് എല്ലാരും ശ്രമിക്കുക. ഇതിനായി രണ്ടും മൂന്ന് തവണ എടുത്ത് ക്വാളിറ്റി ഉറപ്പാക്കും. എന്നാല്‍, ഇങ്ങനെ ചെയ്യുന്നത് യുഎഇയില്‍ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് വിദഗ്ധരുടെ മുന്നറിയിപ്പ്. ഓണ്‍ലൈനില്‍ ഹൈ റെസല്യൂഷനിലുള്ള ചിത്രങ്ങള്‍ പങ്കുവയ്ക്കുന്നത് ഒഴിവാക്കണമെന്ന് യുഎഇ നിവാസികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇത്തരം ചിത്രങ്ങള്‍ ഐഡന്റിറ്റി തെഫ്റ്റ്, സിം സ്വാപ്പിംഗ്, മാന്‍ ഇന്‍ ദി മിഡില്‍ ആക്രമണങ്ങള്‍ എന്നിവയ്ക്ക് ഉപയോഗിച്ചേക്കാം എന്നതിനാലാണ് മുന്നറിയിപ്പ്. ഹൈ റെസല്യൂഷന്‍ ചിത്രങ്ങള്‍ […]

സംസ്ഥാനത്ത് മയക്ക് മരുന്ന് വേട്ട; ഓപ്പറേഷന്‍ ഡി-ഹണ്ട് സ്പെഷ്യല്‍ ഡ്രൈവില്‍ കുടുങ്ങിയത് 284 പേർ

തിരുവനന്തപുരം: സംസ്ഥാനത്തുടനീളം മയക്ക് മരുന്ന് വേട്ട ശക്തമാക്കി പോലീസ്. ഓപ്പറേഷന്‍ ഡി -ഹണ്ടിന്‍റെ ഭാഗമായി ഇന്നലെ സംസ്ഥാനവ്യാപകമായി നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്ന 2,841 പേരെ പരിശോധനയ്ക്ക് വിധേയമാക്കിയതാതി പൊലീസ് അറിയിച്ചു. വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 273 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 284 പേരാണ് അറസ്റ്റിലായത്. ഈ കേസുകളില്‍ എല്ലാം കൂടി മാരക മയക്കുമരുന്നുകളായ എം.ഡി.എം.എ (26.433 ഗ്രാം), കഞ്ചാവ് (35.2 കി.ഗ്രാം), കഞ്ചാവ് ബീഡി (193 എണ്ണം) എന്നിവ […]

ക്യാൻസർ അഭ്യൂഹങ്ങള്‍ തള്ളി മമ്മൂട്ടിയുടെ ടീം, താരം ആരോഗ്യവാനാണെന്ന് സ്ഥിരീകരണം

കൊച്ചി: കഴിഞ്ഞ കുറച്ച് ദിവസമായി നടന്‍ മമ്മൂട്ടിയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് പ്രചരിച്ചിരുന്ന അഭ്യൂഹങ്ങൾക്ക് വിരാമമിട്ടുകൊണ്ട് മമ്മൂട്ടിയുടെ പിആർ ടീം. മമ്മൂട്ടി പൂർണ്ണമായും സുഖമായിരിക്കുന്നുവെന്ന് പിആര്‍ ടീം ഒരു ദേശീയ മാധ്യമത്തോട് സ്ഥിരീകരിച്ചു. എല്ലാ ഊഹാപോഹങ്ങളും അടിസ്ഥാനരഹിതമാണെന്നും ഇവര്‍ അറിയിച്ചു. മമ്മൂട്ടിക്ക് ക്യാന്‍സര്‍ ബാധിച്ചതായും ചികിത്സയ്ക്കായി ചിത്രീകരണത്തിൽ നിന്ന് പിന്മാറിയതായും സോഷ്യൽ മീഡിയയിൽ അഭ്യൂഹങ്ങള്‍ നിറഞ്ഞിരുന്നു. ഒരു വിഭാഗം നെറ്റിസൺമാർ ക്യാന്‍സര്‍ കിംവദന്തികളെ നിരാകരിച്ചെങ്കിലും, അദ്ദേഹം സുഖമില്ലെന്നും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും അഭ്യൂഹങ്ങള്‍ വന്നിരുന്നു. എന്നാല്‍ ഈ ഊഹാപോഹങ്ങൾ സത്യമല്ലെന്നും മമ്മൂട്ടി […]

ഗൂഗിള്‍ മാപ്പ് നോക്കി കാറില്‍ സഞ്ചരിച്ചവര്‍ പുഴയില്‍ വീണു

തൃശൂർ: തിരുവില്വാമലയിൽ ഗൂഗിൾമാപ്പ് നോക്കി കാറിൽ സഞ്ചരിച്ചവർ പുഴയിൽ വീണു. കാറിലുണ്ടായിരുന്ന അഞ്ചുപേരും അൽഭുദകരമായി രക്ഷപ്പെട്ടു. മലപ്പുറം കോട്ടക്കൽ ചേങ്ങോട്ടൂർ സ്വദേശി ബാലകൃഷ്ണനും കുടുംബവുമാണ് കാറിൽ സഞ്ചരിച്ചിരുന്നത്. ഗായത്രിപ്പുഴയ്ക്കു കുറുകെ കൊണ്ടാഴി-തിരുവില്വാമല പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന എഴുന്നള്ളത്ത്ക്കടവ് തടയണയിൽ ഇന്ന് രാത്രി ഏഴരയോടുകൂടിയാണ് അപകടം സംഭവിച്ചത്. രാത്രിയിൽ ഗൂഗിൾ മാപ്പ് നോക്കി തടയണയിലൂടെ കാർ മുന്നോട്ടെടുക്കുകയായിരുന്നു. നാട്ടുകാരെത്തിയാണ് ഇവരെ രക്ഷപ്പെടുത്തിയത്.

മഞ്ചേരിയില്‍ സ്വര്‍ണ്ണ വ്യാപാരികളെ ആക്രമിച്ച്‌ 117 പവൻ കവര്‍ന്ന കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍; സ്ഥാപനത്തിലെ ജീവനക്കാരൻ തന്നെ ആസൂത്രണം ചെയ്തു

മഞ്ചേരി : കാട്ടുങ്ങലില്‍ സ്വർണ്ണാഭരണ വ്യാപാരികളെ ആക്രമിച്ച്‌ 117 പവൻ സ്വർണ്ണം കവർന്ന കേസില്‍ രണ്ട് പ്രതികള്‍ പിടിയില്‍. സഹോദരങ്ങളായ തിരൂർക്കാട് കടവത്ത് പറമ്പ് വീട്ടില്‍ സിവേഷ് (34), ബെൻസു (39) എന്നിവരാണ് അറസ്റ്റിലായത്. കേസില്‍ മൂന്നാമതൊരാള്‍ കൂടി ഉള്‍പ്പെട്ടിട്ടുണ്ടെന്നും ഇയാളെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ഊർജിതമായി നടക്കുകയാണെന്നും പൊലീസ് അറിയിച്ചു. കവർച്ച ചെയ്യപ്പെട്ട നിഖില ബാംഗിള്‍സ് എന്ന സ്ഥാപനത്തിലെ ജീവനക്കാരനായ സിവേഷാണ് കവർച്ചയുടെ മുഖ്യ സൂത്രധാരൻ. സ്ഥാപനത്തിലെ സ്വർണ്ണം ജില്ലയിലെ വിവിധ ജ്വല്ലറികളിലേക്ക് കൊണ്ടുപോകുന്നതും തിരിച്ചുവരുന്നതും ഇയാള്‍ക്ക് […]

ആധാറും വോട്ടര്‍ ഐഡിയും ബന്ധിപ്പിക്കുന്നതിൽ നിര്‍ണ്ണായക നീക്കവുമായി കേന്ദ്ര സര്‍ക്കാർ, പ്രത്യേക യോഗം ചൊവ്വാഴ്ച്ച

ആധാറും വോട്ടര്‍ ഐഡി കാര്‍ഡും ബന്ധിപ്പിക്കുന്നതില്‍ നിര്‍ണ്ണായക നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍. വോട്ടര്‍ നമ്പര്‍ ഇരട്ടിപ്പ് പരാതിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചൊവ്വാഴ്ച വിളിച്ച് ചേര്‍ത്തിരിക്കുന്ന ആഭ്യന്തര നിയമമന്ത്രാലയങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ തീരുമാനം വന്നേക്കും ആധാറും വോട്ടര്‍ ഐഡിയും നിര്‍ബന്ധമായും ബന്ധിപ്പിക്കണമെന്ന നിലപാടിലേക്ക് നീങ്ങാനൊരുങ്ങുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍. പല സംസ്ഥാനങ്ങളിലും വോട്ടര്‍ നമ്പറിൽ ക്രമക്കേട് ഉണ്ടെന്ന് കമ്മീഷന്‍ തന്നെ സമ്മതിച്ച സാഹചര്യത്തില്‍ ഇനി പരാതികളുയരാതിരിക്കാനാണ് ജാഗ്രത. 2015 മുതൽ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതിൽ നടപടികള്‍ തുടങ്ങിയിരുന്നു. വോട്ടർ […]

മലപ്പുറം കാട്ടുങ്ങലിൽ വൻ സ്വർണ്ണ കവർച്ച

മലപ്പുറം: മലപ്പുറം കാട്ടുങ്ങലിൽ സ്വർണക്കച്ചവടക്കാരനെ ആക്രമിച്ച് 75 പവൻ സ്വർണം കവർന്നു. ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ മറ്റൊരു ബൈക്കിലെത്തിയ സംഘം ആക്രമിച്ച് സ്വർണം തട്ടിയെടുത്തെന്നാണ് പരാതി. ഇന്നലെ വൈകിട്ട് 6.30 ഓടെയാണ് സംഭവം. കോട്ടപ്പടിയിലെ ആഭരണ നിർമാണ ശാലയിലെ തൊഴിലാളികളാണ് ആക്രമിക്കപ്പെട്ടവർ. ഇവർ ജ്വല്ലറികളിൽ സ്വർണാഭരണങ്ങൾ വിൽപ്പന നടത്തുന്ന ആളുകളാണ്. ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ വെള്ളം കുടിക്കാനായി ഒരു കടക്ക് മുന്നിൽ ബൈക്ക് നിർത്തി ഒരാൾ കടയിലേക്ക് പോയിരുന്നു. അപ്പോഴാണ് രണ്ടാമനെ ആക്രമിച്ച് സ്വർണം കവർന്നത്. മഞ്ചേരി പൊലീസ് കേസെടുത്ത് […]

പാലക്കാട് – കോയമ്പത്തൂർ റോഡ് ഗതാഗത നിയന്ത്രണം

പാലക്കാട് – കോയമ്പത്തൂർ റോസ് മരപ്പാലം റെയിൽവേ അടിപ്പാത വികസിപ്പിക്കുന്നതിന്നാൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. പാലക്കാട്ടു നിന്നും ബസുകൾ ചെറിയ വാഹനങ്ങൾ ചെട്ടിപ്പാളയം പിരിവ്, വിറക് കട പാലം, ACC സിമൻ്റ് ഫാക്ടറി റോഡിലൂടെ യാത്ര തുടരാം. എന്നാൽ ഭാരവാഹനങ്ങൾ കർപ്പകം കേളേജ് പൊള്ളാച്ചി ജംഗ്ഷനിൽ നിന്ന് ഇടത്തിരിഞ്ഞ് ഈച്ചനാരി കുറിച്ചിറോഡ് വഴി ആത്തുപാലം ജംഗ്ഷനിൽ നിന്നും യാത്ര തുടരാം. കോയമ്പത്തൂരിൽ നിന്നും പാലക്കാട്ടേക്കുള്ള ബസ് ചെറിയ വാഹനങ്ങൾ മധുക്കര ജംഗ്ഷനിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് ക്വാറി […]

പരീക്ഷയ്ക്ക് സ്‌കൂളിലേക്ക് പോയ 13കാരി തിരിച്ചെത്തിയില്ല’; താമരശേരിയിൽ എട്ടാം ക്ലാസുകാരിയെ കാണാനില്ലെന്ന് പരാതി

താമരശേരി : പുതുപ്പാടി പെരുമ്പള്ളിയിൽ എട്ടാംക്ലാസ് കാരിയെ കാണാനില്ലെന്ന് പരാതി. പെരുമ്പള്ളി ചോലക്കൽ മുസ്‌തഫയുടെ മകൾ ഫാത്തിമ നിദ(13)യെയാണ് കാണാതായത്. കഴിഞ്ഞ ചൊവ്വാഴ്ച്ച രാവിലെ ഒമ്പത് മുതലാണ് പെൺകുട്ടിയെ കാണാതായത്. എട്ടാം ക്ലാസ് വിദ്യാർഥിനിയാണ്. മലോറത്തുള്ള വീട്ടിൽനിന്നും പുതുപ്പാടി ഹൈസ്കൂളിൽ പരീക്ഷ എഴുതാൻ പോയതാണ്. പിന്നീട് തിരിച്ചെത്തിയിട്ടില്ലെന്ന് പിതാവ് നൽകിയ പരാതിയിൽ പറയുന്നു. താമരശേരി പൊലീസ് കേസെടുത്ത് അന്വേഷണം തുടരുകയാണ്. പെൺകുട്ടിയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ താമരശേരി പൊലീസ് സ്റ്റേഷനിൽ നേരിട്ടോ താഴെ കൊടുത്തിരിക്കുന്ന ഫോൺ […]