കൊണ്ടോട്ടി സ്വദേശിയെ സൗദിയിൽ മരിച്ച നിലയില്‍ കണ്ടെത്തി
ജിസാൻ: കൊണ്ടോട്ടി സ്വദേശിയായ യുവാവിനെ സൗദിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി . മലപ്പുറം കൊണ്ടോട്ടി പുളിയംപറമ്ബ് സ്വദേശി അൻവറാണ് (23) മരിച്ചത്. യുവാവിനെ ജിസാനില്‍ നിന്നും 100 കിലോമീറ്റർ അകലെ ഈദാബിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഈദാബിയില്‍ ഡ്രൈവർ ആയി ജോലി ചെയ്തുവരികയായിരുന്നു. ആറ് മാസം മുമ്ബാണ് ഇദ്ദേഹം നാട്ടില്‍ നിന്ന് ലീവ് കഴിഞ്ഞ് വന്നത്. അവിവാഹിതനാണ്.


