വരുന്നത് 48 ലക്ഷം കല്യാണം; രണ്ട് മാസത്തില്‍ 6 ലക്ഷം കോടി രൂപയുടെ കച്ചവടം നടക്കുമെന്ന് റിപ്പോര്‍ട്ട്
അടുത്ത രണ്ട് മാസത്തിനുള്ളില്‍ ഇന്ത്യയില്‍ 48 ലക്ഷം വിവാഹങ്ങള്‍ നടക്കുമെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സ് (CAIT) റിപ്പോര്‍ട്ട്. നവംബര്‍, ഡിസംബര്‍ മാസങ്ങളിലായിട്ടാണ് വിവാഹങ്ങള്‍ നടക്കുക. വിവാഹ സീസണില്‍ രാജ്യത്ത് 6 ലക്ഷം കോടിരൂപയുടെ ബിസിനസ് നടക്കുമെന്നും ഈ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇക്കാലയളവില്‍ ഡല്‍ഹിയില്‍ മാത്രം 4.5 ലക്ഷം വിവാഹങ്ങള്‍ നടക്കുമെന്നും 1.5 ലക്ഷം കോടിയുടെ ബിസിനസ് ഉണ്ടാകുമെന്നും റിപ്പോര്‍ട്ടില്‍ വിലയിരുത്തി. 2024 നവംബര്‍ 12 മുതലാണ് വിവാഹ സീസണ്‍ ആരംഭിക്കുക. രാജ്യത്തെ റീട്ടെയ്ല്‍ വ്യാപാരികള്‍ […]


