മലപ്പുറം ഊർക്കടവിൽ ഗ്യാസ് സിലിണ്ടർ പൊട്ടി തെറിച്ചു യുവാവിന് ദാരുണമരണം
മലപ്പുറം : ഊർക്കടവ് – വിരിപ്പാടം A/C & Fridge റിപ്പയർ ചെയ്യുന്ന റഷീദാണ് കടയിൽ വെച്ച് ഗ്യാസ് പൊട്ടിത്തെറിച്ച് മരണപ്പെട്ടത്. കൂടുതൽ വിവരങ്ങൾ അറിഞ്ഞിട്ടില്ല
മലപ്പുറം : ഊർക്കടവ് – വിരിപ്പാടം A/C & Fridge റിപ്പയർ ചെയ്യുന്ന റഷീദാണ് കടയിൽ വെച്ച് ഗ്യാസ് പൊട്ടിത്തെറിച്ച് മരണപ്പെട്ടത്. കൂടുതൽ വിവരങ്ങൾ അറിഞ്ഞിട്ടില്ല
എടപ്പാൾ : അഞ്ച് വയസുകാരൻ ആലൂരിലെ കുളത്തിൽ വീണു മരിച്ചു. അംശക്കച്ചേരി സ്വദേശി തോട്ടുപാടത്ത് ഷമീർബാബു, റഹീന ദമ്പതികളുടെ മകൻ അയ്മൻ ആണ് മരിച്ചത്. ചൊവ്വാഴ്ച്ച വൈകുന്നേരം 5 ന് ആലൂർ ചിറ്റേപുറത്തുള്ള സ്വകാര്യ വ്യക്തിയുടെ പറമ്പിലെ കുളത്തിൽ വീഴുകയായിരുന്നു. ഷമീർ ബാബു പുതുതായി ചിറ്റേപുറത്ത് നിർമിച്ചുകൊണ്ടിരിക്കുന്ന വീട്ടിലെത്തിയതായിരുന്നു ഇവർ.മറ്റു കുട്ടികളോടൊപ്പം കളിക്കാൻ പോയ അയ്മനെ പിന്നീട് കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് അയ്മനെ കുളത്തിൽ കണ്ടെത്തിയത്. ഉടനെ എടപ്പാൾ ഹോസ്പിറ്റലിലും തുടർന്ന് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലും […]
അബ്ദുറഹിമാൻ : നഗർ ഗ്രാമ പഞ്ചായത്ത് കുന്നുംപുറം ഏഴാം വാർഡ് കോൺഗ്രസ് കുടുംബ സംഗമവും പുതിയ വാർഡ് കമ്മിറ്റി രൂപീകരണവും നടന്നു. മൈനോരിറ്റി കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് കരീം കാമ്പ്രൻ ഉദ്ഘാടനം നിർവഹിച്ചു. പ്രസിഡന്റ് ആയി വീണ്ടും ചേമ്പട്ടിയിൽ ബാവയെ തിരഞ്ഞെടുത്തു.വേലായുധൻ മുടിക്കുന്നത്തിനെ ജനറൽ സെക്രെട്ടറി ആയും ട്രഷററായി അസീസ് കാമ്പ്രനേയും തിരഞ്ഞെടുത്തു. വാർഡ് മെമ്പർ പി കെ ഫിർദൗസ് സംബന്ധിച്ചു
കൊച്ചി കാക്കനാട് സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യാത്രക്കാരിക്ക് ദാരുണാന്ത്യം. 7 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ബസില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ അടക്കം ഉണ്ടായിരുന്നു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡില്‍ ഇന്ന് രാവിലെയായിരുന്നു സംഭവം. പുക്കാട്ടുപടി ഭാഗത്തുനിന്ന് വന്ന ബസിലാണ് ടോറസ് ലോറി ഇടിച്ചത്. ടോറസ് ലോറി അമിത വേഗതയിലായിരുന്നുവെന്നും ഇതാണ് അപകടമുണ്ടാക്കിയതെന്നും ദൃക്‌സാക്ഷികള്‍ പറയുന്നു.
കുറ്റാളൂർ ചേലത്തൂർ സ്വദേശിയും വേങ്ങര Mak Furnishing & Mak Rexinന്റെ കടയുടമെയുമായ കട്ടി കുഞ്ഞിപ്പോക്കർ ഹാജി (75) നിര്യാതനായി ഭാര്യ മറിയുമ്മ ഊരകം കോടാലിക്കുണ്ട് മക്കൾ: മെഹബൂബ്, മഫീന, മുബീന മരുമക്കൾ : ഹസീന കുറ്റിപ്പാല, സാജുദ്ദീൻ ഹാജർ പള്ളി, ഇസ്ഹാഖ് കൊടിഞ്ഞി. മയ്യത്ത് നമസ്കാരം ഇന്ന് വൈകിട്ട് 4:30ൻ കുറ്റാളൂർ മാതോടു പള്ളിയിൽ വച്ച് നടക്കും
വേങ്ങര: വേങ്ങര ഗ്രാമപഞ്ചായത്തിൽ നെഹ്‌റു യുവ കേന്ദ്ര നാഷണൽ യൂണിറ്റി ഡേ യുടെ ഭാഗമായി വേങ്ങര പഞ്ചായ തുമായി കൂടിച്ചേർന്നു പി പി ടി എം ആർട്സ് & സയസ് ചെറുർ കോളേജിൽ നൂറോളം വിദ്യാർത്ഥികൾ പങ്കെടുത്ത ‘റൺ ഫോർ യൂണിറ്റി’ സംഘടിപ്പിച്ചു. തുടർന്ന് വിദ്യാർത്ഥികൾ അഞ്ചു ഗ്രൂപ്പുകളായി തിരിഞ്ഞു വേങ്ങര ബസ്റ്റാന്റ് മുതൽ ബ്ലോക് ഓഫീസ് വരെ വൃത്തിയാക്കുകയും അതിനെതുടർന്ന് എംസിഫ് സന്ദർശിക്കുകയും ചെയ്തു. തുടർന്നു എംസിഫിൽ വെച്ച് ഹരിതകർമ സേന കോർഡിനേറ്റർ ജിനിഭാസ് ക്ലാസ്സ് […]
മലപ്പുറം: നിലമ്പൂരിനടുത്ത് പോത്തുകല്ല് പഞ്ചായത്തിലെ ആനക്കല്ല് ഭാഗത്ത് ഭൂമിക്കടിയിൽ നിന്നും സ്ഫോടനശബ്ദം കേട്ടതായി നാട്ടുകാർ. ചൊവ്വാഴ്ച രാത്രി പത്തുമണിയോടെയാണ് സംഭവം. ഒരു കിലോമീറ്റർ ചുറ്റളവിൽ ശബ്ദം കേട്ടതായി പ്രദശവാസികൾ പറഞ്ഞു. ചില വീടുകൾക്ക് വിള്ളലുണ്ടായിട്ടുണ്ട്. ഏതാനും വീടുകളുടെ മുറ്റത്തും വിള്ളലുണ്ട്. ഭയന്നുപോയ പ്രദേശത്തെ നൂറുകണക്കിനാളുകൾ വീടുകളിൽനിന്ന് പുറത്തേക്കോടി. വില്ലേജ് ഓഫീസർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരും പഞ്ചായത്തംഗങ്ങളും സ്ഥലത്തെത്തിയിട്ടുണ്ട്. രാത്രി വൈകിയും ആളുകൾ വീടുകളിലേക്കു പോകാൻ ഭയന്ന് റോഡിലും മറ്റുമായി തടിച്ചുകൂടിനിൽക്കുകയാണെന്ന് 11-ാം വാർഡ് അംഗം നാസർ പറഞ്ഞു. രാത്രി […]
മലപ്പുറം:നൂറോളം മഹല്ലുകളുടെ ഖാളിയും ഖാളി ഫൌണ്ടേഷൻ ചെയർമാനും മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ടുമായ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളെ വിമർശിച്ച സമസ്ത സെക്രട്ടറി ഉമ്മർ ഫൈസി മുക്കത്തിനെതിരേ പൊലീസിൽ പരാതി. മുസ്ലിം ലീഗ് പുൽപ്പറ്റ പഞ്ചായത്ത് ജനറൽ സെക്രട്ടറി വി.പി. റിയാസാണ് മലപ്പുറം എസ്.പി.ക്ക് പരാതി നൽകിയത്. മുസ്ലിം വിഭാഗങ്ങൾക്കിടയിൽ സ്പർധ വളർത്തുന്നതാണ് പ്രസംഗമെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. പള്ളികളുടെ ഖാളി സ്ഥാനം വഹിക്കേണ്ടത് രാഷ്ട്രീയനേതാക്കളല്ല, മതപണ്ഡിതരാണെന്നായിരുന്നു മുക്കം ഉമർ ഫൈസിയുടെ പ്രസ്താവന. ഫൈസിക്കെതിരെ എസ്. വൈ. […]
തിരൂരങ്ങാടി: തിരൂരങ്ങാടി ഗ്രാമ പഞ്ചായത്ത് മുൻ മെമ്പർ മനരിക്കൽ അഷ്റഫിന്റെ പിതാവും പൗര പ്രമുഖനുമായിരുന്ന തിരൂരങ്ങാടി താഴെ ചിന സ്വദേശി മനരിക്കൽ മൊയ്തീൻ ഹാജി(84) നിര്യാതനായി. മറ്റു മക്കൾ: അബ്ദുൾ ഗഫൂർ , അബ്ദുശുകൂർ, അബ്ദുൽ ഹക്കീം, അബ്ദുസ്സലീം, അബ്ദുൽ ഹമീദ്, നിയാസ്, നിസാർ , ഖദീജ, ശരീഫ , ആമിന. മരുമക്കൾ: മുഹമ്മദ് കുട്ടി ഹാജി ചെറുമുക്ക് , ഇബ്രാഹിം പരപ്പനങ്ങാടി , ഖദീജ ഏ.ആർ. നഗർ, സഫിയ വേങ്ങര , നുസൈബ കോട്ടക്കൽ, സാജിത […]
നവംബര്‍ മുതല്‍ ജനുവരി വരെയാണ് വിഷ പാമ്പുകളുടെ ഇണചേരല്‍ സമയം. അതിനാല്‍ ജനങ്ങളോട് ജാഗ്രത പാലിക്കണമെന്ന് പറഞ്ഞിരിക്കുകയാണ് വാവ സുരേഷ്. വിഷ പാമ്പുകളായ അണലിയും മൂര്‍ഖന്‍ പാമ്പും മറ്റും ഇണചേരുന്ന സമയമാണിത്. ഈ സമയങ്ങളില്‍ പാമ്പുകള്‍ നമ്മുടെ വീട്ടുപരിസരത്തും മറ്റും കൂടുതലായി കാണപ്പെടാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ഇവ നമ്മുടെ പരിസരത്ത് എത്താതെ സൂക്ഷിക്കണമെന്ന് വാവ സുരേഷ് പറയുന്നു. 📍ഇക്കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കുക ● വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക. ● ഉപയോഗശൂന്യമായ വസ്തുക്കളും ചപ്പുചവറുകളും വീടിനു […]