പൊലീസിനെ കണ്ടതും മയക്കുമരുന്ന് ക്ലോസറ്റിൽ ഇട്ടു; കണ്ണൂരിൽ വാടക ക്വാട്ടേഴ്സ് കേന്ദ്രീകരിച്ച് MDMA വിൽപ്പന നടത്തിയ യുവതീയടക്കം മൂന്ന് പേർ അറസ്റ്റിൽ

കണ്ണൂർ ഉളിക്കലിൽ വാടക ക്വാട്ടേഴ്സ് കേന്ദ്രീകരിച്ച് ലഹരി വിൽപന നടക്കുന്നതായി കണ്ടെത്തൽ. വെള്ളിയാഴ്ച വൈകിട്ട് പൊലീസ് നടത്തിയ പരിശോധനയിൽ യുവതി ഉൾപ്പെടെ മൂന്ന് പേരെ മാരകലഹരി മരുന്നായ എംഡിഎംഎയുമായി പിടികൂടി. ഉളിക്കൽ സ്വദേശി മുബഷീർ, കർണാടക സ്വദേശികളായ അബ്ദുൽ ഹക്കീം എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്ന് അഞ്ച് ഗ്രാം എംഡിഎംഎ പിടിച്ചെടുത്തുലഹരി വിൽപ്പനക്കുള്ള കവറുകളും അളവുയന്ത്രവും കണ്ടെടുത്തതായി പൊലീസ് പറയുന്നു. പൊലീസിനെ കണ്ടപ്പോൾ മയക്കുമരുന്ന് ക്ലോസറ്റിൽ ഇട്ട് നശിപ്പിക്കാൻ പ്രതികൾ ശ്രമിച്ചതായും പൊലീസ് അറിയിച്ചു.

ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കും ഒരു ദിവസം പ്രവേശിക്കാവുന്ന വാഹനങ്ങള്‍ക്ക് പരിധി നിശ്ചയിച്ചു

⭕നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ഹൈക്കോടതി ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കും ഒരുദിവസം പ്രവേശിക്കുന്ന ടൂറിസ്റ്റ് വാഹനങ്ങൾക്ക് പരിധി നിശ്ചയിച്ച് മദ്രാസ് ഹൈക്കോടതി. ഈ വർഷം ഏപ്രിൽ മുതൽ ജൂൺ വരെ വേനൽക്കാലത്താണ് നിയന്ത്രണം പ്രാബല്യത്തിലുണ്ടാവുക.. ഊട്ടിയിലേക്ക് വാരാന്തങ്ങളിൽ ദിവസം 8,000 വണ്ടികളും മറ്റു ദിവസങ്ങളിൽ 6,000 വണ്ടികളും മാത്രമേ കടത്തിവിടാൻ പാടുള്ളൂ. കൊടൈക്കൈനാലിൽ ഇത് യഥാക്രമം 6,000 വണ്ടികൾക്കും 4,000 വണ്ടികൾക്കുമാണ് അനുമതി. ജസ്റ്റിസുമാരായ എൻ.സതീശ് കുമാർ, ഭാരത ചക്രവർത്തി എന്നിവരടങ്ങിയ സ്പെഷ്യൽ ബെഞ്ചിന്റേതാണ് ഉത്തരവ്.. സർക്കാർ ബസുകളോ തീവണ്ടികളോ പോലുള്ള […]

പൊറോട്ടയും ബീഫ് ഫ്രൈയും വാങ്ങി,ഗ്രേവി ഇത്ര പോരാ; താമരക്കുളത്തെ ബുഖാരി ഹോട്ടലുടമയെ ചട്ടുകം കൊണ്ടടിച്ച് യുവാക്കൾ

ആലപ്പുഴ: താമരക്കുളത്ത് പാഴ്സൽ വാങ്ങിയ ആഹാരത്തിനൊപ്പം നൽകിയ ഇറച്ചിച്ചാറ് കുറഞ്ഞെന്ന് ആരോപിച്ച് ഹോട്ടലിൽ സംഘർഷം. ചട്ടുകം കൊണ്ട് അടിയേറ്റ ഹോട്ടൽ ഉടമയ്ക്ക് തലയ്ക്ക് പരിക്കേറ്റു. സംഭവത്തിൽ മൂന്നു പേരെ നൂറനാട് പൊലീസ് കസ്റ്റഡിയിലെടുത്തു. താമരക്കുളം ജംഗ്ഷന് സമീപം പ്രവർത്തിക്കുന്ന ബുഖാരി ഹോട്ടലിൽ ഇന്നലെ നാലു മണിയോടെ ആയിരുന്നു സംഘർഷം. സ്കൂട്ടറിലെത്തിയ മൂന്നംഗ സംഘം 20 പൊറോട്ടയും ബീഫ് ഫ്രൈയും ഗ്രേവിയും വാങ്ങി മടങ്ങി. എന്നാൽ പാഴ്സലിൽ ഗ്രേവി കുറഞ്ഞെന്ന് പറഞ്ഞ് ആറരയോടെ ഇവർ തിരികെയെത്തി. തുടർന്ന് വാക്കേറ്റമായി. […]

വളർന്നിട്ടും വളരാതെ മത്തി, മാസങ്ങളായി ഒരേ വലുപ്പം; കാരണം തേടി സിഎംഎഫ്ആർഐ

കേരളതീരത്തെ കടലിൽനിന്ന് കിട്ടുന്ന മത്തിക്ക് മാസങ്ങളായി ഒരേ വലുപ്പം. മാസങ്ങൾക്ക് മുമ്പ് മത്തി കൂട്ടമായി കരയിലേക്ക് വന്നുകയറിയിരുന്നു. അന്നത്തെ വലുപ്പത്തിൽനിന്ന് ആറുമാസമായിട്ടും വലിയ വ്യത്യാസമുണ്ടായിട്ടില്ല. സാധാരണ രണ്ടോ മൂന്നോ ആഴ്ച കഴിയുമ്പോൾ വലുപ്പം കൂടിവരാറുണ്ടെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. ഇത്തരത്തിൽ ഒരേ വലുപ്പത്തിൽ മത്തി തുടരുന്നത് മുമ്പ് കണ്ടിട്ടില്ല. നേരത്തേ പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്കും സുലഭമായി കിട്ടിക്കൊണ്ടിരുന്ന മത്തിലഭ്യത കുറഞ്ഞതോടെ നിലവിൽ ട്രോളിങ് ബോട്ടുകാരാണ് മുഖ്യമായും പിടിക്കുന്നത്. ലഭ്യത കുറഞ്ഞെങ്കിലും വലുപ്പമില്ലാത്തതിനാൽ വില കൂടുന്നില്ലെന്നാണ് തൊഴിലാളികളുടെ പരാതി. വലുതിന് കിലോഗ്രാമിന് […]

എ​ക്‌​സൈ​സി​ന് മു​ന്നി​ല്‍ പി​ടി​ച്ച കൊ​ടി​യോ സം​ഘ​ട​ന​യോ വി​ഷ​യ​മ​ല്ല, ശ​ക്ത​മാ​യ ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്ന് മ​ന്ത്രി രാ​ജേ​ഷ്

ക​ള​മ​ശേ​രി പോ​ളി​ടെ​ക്നി​ക്കി​ലെ ക​ഞ്ചാ​വു​വേ​ട്ട​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​തി​ക​ര​ണ​വു​മാ​യി മ​ന്ത്രി എം.​ബി. രാ​ജേ​ഷ്. ഏ​തെ​ങ്കി​ലും സം​ഘ​ട​ന​ക​ളി​ല്‍ ഉ​ള്‍​പ്പെ​ട്ട​വ​ര്‍ ഇ​തി​ല്‍ ഉ​ണ്ടോ എ​ന്ന് അ​റി​യി​ല്ലെ​ന്നും അ​തൊ​ന്നും സ​ര്‍​ക്കാ​രി​ന്‍റെ​യും എ​ക്‌​സൈ​സി​ന്‍റെ​യും മു​ന്നി​ല്‍ വി​ഷ​യ​മേ​യ​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ഓ​രോ സം​ഘ​ട​ന​യും ന​ട​ത്തു​ന്ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ കൊ​ണ്ട് കൂ​ടി​യാ​ണ് കേ​ര​ള​ത്തി​ന് ല​ഹ​രി​യെ ചെ​റു​ത്ത് നി​ല്‍​ക്കാ​ന്‍ സാ​ധി​ക്കു​ന്ന​ത്. അ​രാ​ജ​ക പ്ര​വ​ണ​ത ചി​ല സം​ഘ​ട​ന​ക​ളി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​വ​രി​ലു​മു​ണ്ടാ​കാം. ഏ​തെ​ങ്കി​ലും സം​ഘ​ട​ന​യി​ല്‍ ഉ​ള്‍​പ്പെ​ട്ട​വ​രു​ണ്ടോ, ഏ​തെ​ങ്കി​ലും കൊ​ടി പി​ടി​ച്ച​വ​രു​ണ്ടോ എ​ന്ന​തൊ​ന്നും വി​ഷ​യ​മ​ല്ല. ഒ​രു ത​ര​ത്തി​ലു​ള്ള ഇ​ള​വും ഉ​ണ്ടാ​വി​ല്ല. ഉ​രു​ക്ക് മു​ഷ്ടി ഉ​പ​യോ​ഗി​ച്ച് ഇ​ത്ത​രം ശ​ക്തി​ക​ളെ […]

കൊല്ലത്തു നിന്നും കാണാതായ 13 കാരി തിരൂരില്‍; കണ്ടെത്തിയത് റെയില്‍വേ സ്റ്റേഷനിൽ

കൊല്ലം ആവണീശ്വരത്തു നിന്നും കാണാതായ 13 വയസ്സുള്ള പെണ്‍കുട്ടിയെ മലപ്പുറം തിരൂരില്‍ കണ്ടെത്തി. കുട്ടി തിരൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ ഉണ്ടെന്നുള്ളതായാണ് വിവരം ലഭിച്ചത്.കുട്ടി റെയില്‍വേ സ്‌റ്റേഷനില്‍ വെച്ച്‌ ഒരു യാത്രക്കാരിയുടെ ഫോണില്‍ നിന്നും വീട്ടിലേക്ക് വിളിക്കുകയായിരുന്നു. റെയില്‍വേ പൊലീസിന്റെ കസ്റ്റഡിയിലാണെന്നും, സുരക്ഷിതയാണെന്നും കുട്ടി വീട്ടുകാരെ അറിയിച്ചു. വിവരം ഉടന്‍ പൊലീസിനെ അറിയിച്ചു. റെയില്‍വേ പൊലീസും ഇക്കാര്യം സ്ഥിരീകരിച്ചു. ഇന്നലെ ഉച്ചയ്ക്ക് രണ്ടര മുതലാണ് കുട്ടിയെ കാണാതായത്. കാണാതായ സമയത്ത് വീട്ടില്‍ മുത്തശ്ശി മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. കുട്ടിയുടെ […]

വ്ലോഗർ ജുനൈദ് വാഹനാപകടത്തിൽ മരിച്ചു

മലപ്പുറം: തൃക്കലങ്ങോട് മരത്താണിയിൽ ബൈക്ക് മറിഞ്ഞ് വ്ലോഗർ മരിച്ചു. വഴിക്കടവ് ആലപ്പൊയിൽ ചോയത്തല ഹംസയുടെ മകൻ ജുനൈദ് (32) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് 6.20ഓടെയാണ് അപകടം.. മരത്താണി വളവിൽ റോഡരികിലെ മൺകൂനയിൽ തട്ടി ബൈക്ക് മറിഞ്ഞാണ് അപകടമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. റോഡരികിൽ രക്തം വാർന്ന് കിടക്കുന്നതാണ് ബസുകാർ കണ്ടത്. വഴിക്കടവിൽ നിന്നും മഞ്ചേരി ഭാഗത്തേക്ക് വരുന്നതിനിടെയാണ് അപകടം. തലയുടെ പിൻഭാഗത്താണ് പരിക്കേറ്റത്. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരണപ്പെട്ടു. മാതാവ്: സൈറാബാനു, മകൻ: […]

തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റലിലേക്ക് മുസ്ലിം യുത്ത്ലീഗ് പ്രതിഷേധ മാർച്ച്.

തിരൂരങ്ങാടി തിരൂരങ്ങാടിതാലൂക്ക് ഹോസ്പിറ്റലിലെക്ക് പ്രതിഷേധ മാർച്ച്. യൂത്ത് ലീഗ് മണ്ഡലം പ്രസിഡണ്ട് റസാക്കിൻ്റെ കാലിനു ഗുരുതര പരിക്ക് കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു. റിപ്പോർട്ട് :- അബ്ദുൽ റഹീം പൂക്കത്ത്

ഗർഭപാത്രം നീക്കൽ ശസ്ത്രക്രിയയ്ക്കിടെ കുടലിന് മുറിവേറ്റു; കോഴിക്കോട് മെഡിക്കൽ കോളജിൽ രോഗി മരിച്ചു

കോഴിക്കോട്: മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സാ പിഴവു മൂലം രോഗി മരിച്ചെന്നു പരാതി. പേരാമ്പ്ര സ്വദേശിനി വിലാസിനി (57) ആണ് ഇന്നു പുലർച്ചെ മരിച്ചത്. ഗർഭപാത്രം നീക്കുന്നതിനുള്ള ശസ്ത്രക്രിയയ്ക്കിടെ കുടലിനു മുറിവ‌ു പറ്റിയെന്നും ഇതാണു മരണത്തിലേക്കെത്തിച്ചതെന്നുമാണു ബന്ധുക്കൾ പറയുന്നത്. ഗർഭപാത്രം നീക്കുന്നതിന് ഈ മാസം നാലിനാണ് വിലാസിനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഏഴിന് ശസ്ത്രക്രിയ നടത്തി. ശസ്ത്രക്രിയയ്ക്കിടെ കുടലിനു ചെറിയ മുറിവേറ്റെന്ന് ഡോക്ടർമാർ അറിയിച്ചു. തുന്നലുണ്ടെന്നും എന്നാൽ പേടിക്കേണ്ട കാര്യമില്ലെന്നുമാണ് അറിയിച്ചത്. എട്ടാം തീയതി വാർഡിലേക്കു മാറ്റി. ഞായാറാഴ്ച […]

കോട്ടക്കൽ വിവാഹവീട്ടില്‍ ജിലേബി തയാറാക്കുന്ന പാത്രത്തില്‍ വീണു; ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു.

മലപ്പുറം: കോട്ടക്കലില്‍ വിവാഹ വീട്ടില്‍ ജിലേബി തയ്യാറാക്കുന്ന പാത്രത്തില്‍ വീണ് ഗുരുതര പൊള്ളലേറ്റ് ചികിത്സയില്‍ കഴിയുകയായിരുന്ന യുവതി മരിച്ചു. കൊളത്തുപ്പറമ്ബ് ചെറുപറമ്ബില്‍ ഹമീദിന്റെയപം സൗദയുടെയും മകള്‍ ഷഹാന(24)യാണ് മരിച്ചത്. 24 വയസായിരുന്നു. കഴിഞ്ഞ മാസമായിരുന്നു സംഭവം നടന്നത്. കണ്ണമംഗലത്തെ വിവാഹ വീട്ടില്‍വെച്ച്‌ ജിലേബി തയ്യാറാക്കുന്ന പാത്രത്തില്‍ ഷഹാന അബദ്ധത്തില്‍ വീഴുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ ഷഹാനയെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ഇന്നലെയാണ് മരണം. ഷഫീഖാണ് ഷഹാനയുടെ ഭര്‍ത്താവ്. ഷഹ്‌മാന്‍ ആണ് മകന്‍.