ദേശീയ പാത മൂന്നിയൂർ പടിക്കലിൽ ബൈക്ക് ഡിവൈഡറിൽ ഇടിച്ച് ബന്ധുക്കളായ രണ്ട് യുവാക്കൾ മരിച്ചു

മൂന്നിയൂർ: നിർമ്മാണം നടന്ന് കൊണ്ടിരിക്കുന്ന ദേശീയ പാത 66 ൽ മൂന്നിയൂർ പടിക്കലിൽ വാഹനാപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. ബുധനാഴ്ച രാത്രിയാണ് അപകടമുണ്ടായത്. ദേശീയ പാത പടിക്കലിൽ പുതിയതായി നിർമ്മിച്ച നാല് വരി പാതയിൽ നിന്ന് സർവ്വീസ് റോഡ് ഭാഗത്തേക്ക് സ്ഥാപിച്ച ഡിവൈഡറിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. കോട്ടക്കൽ പടപ്പറമ്പ് സ്വദേശികളായ ബന്ധുക്കളായ റനീ സ് (19), നിയാസ് (19) എന്നിവരാണ് മരണപ്പെട്ടത്. അപകടത്തിൽ പരിക്കേറ്റവരെ ആദ്യം ചേളാരിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും നില ഗുരുതരമായതിനെ തുടർന്ന് ഒരാളെ […]

മലപ്പുറം ജില്ലയിൽ ഒന്നേകാൽ ലക്ഷത്തിലേറെപ്പേർ വാഹന ആർ.സി.ക്കായി കാത്തിരിക്കുന്നു

പെരിന്തൽമണ്ണ: മാസങ്ങളായി വാഹനങ്ങളുടെ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റി (ആർ.സി.)നായി ജില്ലയിൽ കാത്തിരിക്കുന്നത് ഒന്നേകാൽ ലക്ഷത്തിലേറെപ്പേർ. വാഹനങ്ങളുടെ കൊടുക്കൽ വാങ്ങലും കൈമാറ്റവുമടക്കം പ്രതിസന്ധിയിലായതോടെ ഇവയുമായി ബന്ധപ്പെട്ട മേഖലകളിൽ പ്രവർത്തിക്കുന്നവരും വലിയ പ്രയാസത്തിലായി. ജൂൺ, ജൂലായ് മാസങ്ങളിൽ അനുവദിച്ചവർക്കാണ് ഇപ്പോൾ അച്ചടിച്ച ആർ.സി. തപാലിൽ ലഭിച്ചുകൊണ്ടിരിക്കുന്നത്. നാലുമാസത്തിനുള്ളിൽ ജില്ലയിലെ സബ് ആർ.ടി. ഓഫീസുകളായ മലപ്പുറം (27,500), തിരൂർ (23,000), തിരൂരങ്ങാടി (12,000), പൊന്നാനി (19,000), പെരിന്തൽമണ്ണ (21,500), നിലമ്പൂർ (19,500), കൊണ്ടോട്ടി (9,000) എന്നിവയിലായി 1.31 ലക്ഷം അപേക്ഷകർക്കാണ് ആർ.സി. നൽകാനുള്ളത്. […]

ഈ വര്‍ഷം മുതല എട്ടാം ക്ലാസില്‍ മിനിമം മാര്‍ക്ക് സമ്പ്രദായം

എസ്എസ്എല്‍സി പരീക്ഷയുടെ നിലവാരം വർധിപ്പിക്കാനും വിദ്യാഭ്യാസ ഗുണനിലവാരം ഉയർത്താനും ഓരോ വിഷയത്തിനും ജയിക്കാൻ മിനിമം മാർക്ക് സമ്പ്രദായം (സബ്ജെക്‌ട് മിനിമം) നടപ്പിലാക്കുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. ഈ വർഷം മുതല്‍ എട്ടാം ക്ലാസില്‍ സബ്ജക്‌ട് മിനിമം നടപ്പാക്കും. നിലവിലെ ഓള്‍ പ്രൊമോഷൻ രീതിയില്‍ മാറ്റം വരുത്തുമെന്നും മന്ത്രി പറഞ്ഞു. ഏതെങ്കിലും വിഷയത്തില്‍ വിദ്യാർഥിക്ക് മാർക്ക് കുറഞ്ഞാല്‍ രണ്ടാഴ്ചയ്ക്കകം വീണ്ടും പരീക്ഷ എഴുതാനാകുമെന്നും അദ്ദേഹം പറഞ്ഞു. അടുത്ത വർഷം ഒൻപതാം ക്ലാസിലും മിനിമം മാർക്ക് നടപ്പാക്കും. നേരത്തെ […]

അങ്ങാടിപ്പുറം റെയിൽവേ സ്‌റ്റേഷനിലെ 13.76 കോടിയുടെ പ്രവൃത്തികൾ ഡിസംബറിൽ പൂർത്തിയാകും

പെരിന്തൽമണ്ണ: ജില്ലയിലെ വിവിധ റെയിൽവേ സ്‌റ്റേഷനുകളിൽ അമൃത് ഭാരത് പദ്ധതിയിലുൾപ്പെടുത്തിയുള്ള നവീകരണ പ്രവൃത്തികൾ ഡിസംബർ 31ന് അകം പൂർത്തിയാക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി റെയിൽവേ. ജില്ലയിലെ 5 സ്‌റ്റേഷനുകളിലാണ് പദ്ധതിയിലുൾപ്പെടുത്തി നവീകരണം. അങ്ങാടിപ്പുറത്ത് 13.76 കോടി രൂപയുടെ പ്രവൃത്തികളാണ് നടക്കുന്നത്. ഇവയുടെ 83 ശതമാനം പൂർത്തിയായി. കുറ്റിപ്പുറത്ത് 9.02 കോടിയുടെ നിർമാണ പ്രവൃത്തികളിൽ 90 ശതമാനം പൂർത്തിയായി. ഇവ രണ്ടും നവംബർ മുപ്പതോടെ മുഴുവൻ പ്രവൃത്തിയും പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. തിരൂരിൽ 17.82 കോടി രൂപയുടെ പ്രവൃത്തികൾ നടക്കുന്നുണ്ട്. ഇവിടെ 72 […]

പെരിന്തൽമണ്ണയിൽ ഐറിസ് സ്‌കാനര്‍ ഉപയോഗിച്ച് മസ്റ്ററിംഗ് ചെയ്യാന്‍ ഇന്ന് അവസരം

പെരിന്തൽമണ്ണ: താലൂക്കിലെ അന്ത്യോദയ അന്നയോജന (എഎവൈ), മുൻഗണന (പിഎച്ച്എച്ച്) വിഭാഗങ്ങളിലെ റേഷൻ കാർഡുകളിൽ ഉൾപ്പെട്ട അംഗങ്ങളിൽ റേഷൻ മസ്‌റ്ററിങ്ങിൽ ഇ പോസ് മെഷീനിലെ സ്‌കാനറിൽ വിരൽ പതിയാത്തത് മൂലം മസ്‌റ്ററിങ് നടത്താൻ സാധിക്കാതെ വന്ന ചെറിയ കുട്ടികൾ, പ്രായമായവർ തുടങ്ങിയവർക്കായി ഐറിസ് സ്‌കാനറിന്റെ സേവനത്തോടെ ഇന്ന് (24-10-24 വ്യാഴം) മസ്‌റ്ററിങ് ക്യാംപ് നടത്തും. രാവിലെ 10 മുതൽ വൈകിട്ട് 3 വരെ സിവിൽ സ്‌റ്റേഷനിലെ താലൂക്ക് സപ്ലൈ ഓഫിസിലാണ് ക്യാംപ്.  

രാത്രി വീട്ടിൽനിന്നു കാണാതായ 13 വയസ്സുകാരി ഊട്ടിയിൽ; ഇൻസ്റ്റ​ഗ്രാമിലൂടെ സൗഹൃദം സ്ഥാപിച്ച 18കാരനൊപ്പം പോലീസ് പിടികൂടി

മാഹി: ഇൻസ്റ്റ​ഗ്രാമിലൂടെ സൗഹൃദം സ്ഥാപിച്ചയാളുമായി പ്രായപൂർത്തിയാകാത്ത പെൺകുട്ടി നാടുവിട്ടു. പള്ളൂർ ഇരട്ടപ്പിലാക്കൂലിൽ രാത്രി വീട്ടിൽനിന്നു കാണാതായ 13 വയസ്സുകാരിയാണ് സുഹൃത്തി​ന്റെയൊപ്പം പോയത്. പോലീസി​ന്റെ തിരച്ചിലിൽ ഇരുവരെയും ഊട്ടിയിൽ നിന്ന് കണ്ടെത്തുകയായിരുന്നു. പെൺകുട്ടിക്കൊപ്പമുണ്ടായിരുന്ന 18കാരനായ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. പെൺകുട്ടിയുടെ മാതാവ് പൊലീസിൽ നൽകിയ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ചൊക്ലി മേനപ്രത്തെ മുഹമ്മദ് ബിനിനെയും (18) പെൺകുട്ടിയെയും കണ്ടെത്തിയത്. ഇവരെ സഹായിച്ച സനീദ് നെ നേരത്തേ അറസ്റ്റ് ചെയ്തു ജാമ്യത്തിൽ വിട്ടിരുന്നു.  

വയനാട് ഉപതെരഞ്ഞെടുപ്പ്; പ്രിയങ്ക ഗാന്ധി ഇന്ന് നാമനിർദേശ പത്രിക നൽകും

വയനാട് യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധി ഇന്ന് നാമനിർദേശ പത്രിക നൽകും. രാവിലെ പതിനൊന്ന് മണിക്ക് റോഡ് ഷോ ആയാണ് പത്രിക സമർപ്പിക്കുക. പത്രികാ സമർപ്പണത്തിനായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും ഇന്ന് എത്തും പത്രിക സമർപ്പിക്കുന്നതിനായി കോൺഗ്രസ് നേതാക്കളുടെ നീണ്ട നിര തന്നെ വയനാട്ടിൽ എത്തുന്നുണ്ട്. കൽപ്പറ്റ നഗരത്തിൽ റോഡ് ഷോയോടെയാണ് പത്രിക സമർപ്പണം. പത്ത് ദിവസം പ്രചാരണത്തിന്റെ ഭാ​ഗമായി പ്രിയങ്ക വയനാട്ടിലുണ്ടാകും. കഴിഞ്ഞ രണ്ട് തവണ മണ്ഡലത്തിൽ […]

ബി.എസ്.എൻ.എൽ . പുതിയ ലോഗോ പുറത്തിറക്കി; പിന്നാലെ വിമർശനവും

ന്യൂ ഡൽഹി: പൊതുമേഖല ടെലികോം കമ്പനിയായ ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡിന് (ബി.എസ്.എന്‍.എല്‍.) കണക്ടിങ് ഇന്ത്യ എന്നതിന് പകരം പുതിയ ലോഗോ പുറത്തിറക്കി.ലോഗോയില്‍ കണക്ടിങ് ഇന്ത്യ എന്നുള്ളതിന് പകരം കണക്ടിങ് ഭാരത് എന്നാക്കി മാറ്റി. കേന്ദ്ര ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്‍ഹയാണ് ഡല്‍ഹിയിലെ ബി.എസ്.എന്‍.എല്‍. ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ പുതിയ ലോഗോ പ്രകാശനം ചെയ്തത്. പഴയ ലോഗോയിലെ നിറങ്ങളും മാറിയിട്ടുണ്ട്. നീലയും ചുവപ്പും നിറങ്ങള്‍ മാറ്റി ഓറഞ്ച് നിറമാണ് നല്‍കിയത്. ലോഗോയില്‍ ഇന്ത്യയുടെ ഭൂപടവും പുതുതായി ഉള്‍പ്പെടുത്തി. […]

എണ്ണപ്പലഹാരങ്ങൾ പത്രക്കടലാസ് ഉപയോഗിച്ച് പൊതിയരുത്; കർശ്ശന നിർദ്ദേശവുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്

തിരുവനന്തപുരം: തട്ടുകടകൾ ഉൾപ്പെടെയുള്ള ചെറുകിട വ്യാപാര സ്ഥാപനങ്ങളിൽ ഭക്ഷ്യവസ്തുക്കൾ പൊതിയാൻ ഫുഡ്ഗ്രേഡ് പാക്കിങ് മെറ്റീരിയലുകൾ‌ മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂവെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ്. സമൂസ, പക്കുവട പോലുള്ള എണ്ണപ്പലഹാരങ്ങളുടെ എണ്ണയൊപ്പാൻ പത്രക്കടലാസുകൾ ഉപയോഗിക്കുന്നതിന് എഫ്എസ്എസ്എഐ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. പത്രക്കടലാസിലുള്ള ലെഡ് പോലുള്ള രാസവസ്തുക്കൾ, ചായങ്ങൾ എന്നിവ നേരിട്ട് ഭക്ഷണത്തിൽ കലരുന്നത് ഒഴിവാക്കാനാണ് മാർഗ നിർദ്ദേശം പുറത്തിറക്കിയിരിക്കുന്നത്. ഫലപ്രദമായ പാക്കേജിങ്ങില്‍ ഭക്ഷണങ്ങളുടെ ഘടനാമാറ്റം ഉണ്ടാകുന്നില്ലെന്ന് ഉറപ്പുവരുത്തും. ഭക്ഷണം പായ്ക്ക് ചെയ്യാനും സംഭരിക്കാനും സുരക്ഷിത മാര്‍ഗ്ഗമെന്ന നിലയില്‍ ഫുഡ് ഗ്രേഡ് കണ്ടെയ്നറുകള്‍ […]

പൂരപ്പുഴ സ്റ്റാർ ഹോട്ടലിന്റെ മറവിൽ ബാർ കൊണ്ടുവരാൻ അനുവദിക്കില്ല പഞ്ചനക്ഷത്ര ഹോട്ടലെന്ന് പറഞ്ഞാണ് പുതിയ ബഹുനില കെട്ടിട നിർമാണം നടക്കുന്നത്.

പരപ്പനങ്ങാടി:പരപ്പനങ്ങാടി നഗരസഭയി ലെ 23-ാം ഡിവിഷനിൽ പൂരപ്പുഴ അങ്ങാടിയിൽ ജനവാസ കേന്ദ്രത്തിൽ ബാർ തുടങ്ങാൻ നീക്കമെന്ന് പരാതി. ജനരോഷം ഉണ്ടാകുമെന്ന് ഭയന്ന് പഞ്ചനക്ഷത്ര ഹോട്ടലെന്ന് പറഞ്ഞാണ് പുതിയ ബഹുനില കെട്ടിട നിർമാണം നടക്കുന്നത്. ആരും അറിയാതിരിക്കാൻ റോഡിൽ നിന്നും 100 മീറ്റർ അകലെ റെയിൽവേ ചാമ്പ്രക്കടുത്ത് ചുറ്റു ഭാഗവും മതിൽ കെട്ടിയാണ് നിർമാണ പ്രവൃത്തി നടക്കുന്നത്,കെട്ടിട നിർമാണത്തിന്റെ പ്രാഥമികഘട്ടത്തിൽ തന്നെ നാട്ടുകാർ ബാർ വരുന്നു എന്നറിയുകയും അന്വേഷിച്ചപ്പോൾ ബാർ അല്ല ആയുർവേദശാല യാണെന്നും മറ്റും പറഞ്ഞ് നാട്ടുകാരെ […]