ദേശീയ യൂത്ത് സോഷ്യൽ ചാരിറ്റി അവാർഡ് യൂസുഫലി വലിയോറക്ക് സമ്മാനിച്ചു.

കൊച്ചി: അവാർഡ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെദേശീയ യൂത്ത് സോഷ്യൽ ചാരിറ്റി അവാർഡ് യൂസുഫലി വലിയോറ ക്ക് സമ്മാനിച്ചു.. 10000 രൂപയുംപ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്. കൊച്ചിയിൽ നടന്ന ചടങ്ങിൽ കൊൽക്കത്ത നിലം യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് മെമ്പർ ഡോ. അനിൽകുമാർഅവാർഡ് ദാനംനിർവഹിച്ചു. ഡോ. പരാഗ്, ഡോ.ഷബീബ് ആലം ഷഹിദ് ഖാൻ ഡോ. അരുൺ,സുനിൽകുമാർ, സിതാര,എന്നിവർ പ്രസംഗിച്ചു. സ്ത്രീകളുടെയും കുട്ടികളുടെയും ശാക്തികരണവും ക്ഷേമവും ലക്ഷ്യമാക്കി യൂസുഫലി നടത്തിയ പ്രവർത്തനങ്ങളെ പരിഗണിച്ചാണ് അവാർഡ് നൽകിയത്. മലപ്പുറം വേങ്ങര വലിയോറ സ്വദേശിയായയൂസുഫലി വലിയോറ 2010-ൽ […]

ഹനീഫ പുതുപറമ്പ് ഇനി ഹൈക്കോടതിയിൽ അഭിഭാഷകൻ.

പ്രമുഖ മുസ്ലിംലീഗ് നേതാവും, എടരിക്കോട് ഗ്രാമപഞ്ചായത്തിന്റെ മുൻ പ്രസിഡന്റും, മുൻ മലപ്പുറം ജില്ലാപഞ്ചായത്ത് മെമ്പറുമായ ഹനീഫ പുതുപറമ്പ് ഇനി ഹൈക്കോടതിയിൽ അഭിഭാഷകൻ. കേരള ഹൈക്കോടതി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിലാണ് അഡ്വക്കേറ്റ് ആയി എൻറോൾ ചെയ്തത്. കോഴിക്കോട് ഫറൂഖ് കോളേജിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ എം.എ ബിരുദവും, തിരുവനന്തപുരത്തെ കേരള ലോ അക്കാദമി ലോ കോളേജിൽ നിന്ന് എൽ.എൽ.ബി ബിരുദവും നേടി. ഫറൂഖ് കോളേജിലെ പഠന കാലത്ത് കോളേജ് യൂണിയനിൽ സ്റ്റുഡന്റ് എഡിറ്ററായിരുന്നു. തിരൂർ എസ് എസ് എം […]

മലപ്പുറം റവന്യൂ ജില്ലാ സ്കൂൾ കായികമേള നാളെ (ഒക്ടോ. 21) മുതൽ കാലിക്കറ്റ് സർവ്വകലാശാല സ്റ്റേഡിയത്തിൽ

തേഞ്ഞിപ്പലം:മലപ്പുറം റവന്യൂ ജില്ലാ സ്കൂൾ കായികമേള നാളെ (ഒക്ടോ. 21) മുതൽ 23 വരെ കാലിക്കറ്റ് സർവ്വകലാശാല സ്റ്റേഡിയത്തിൽ നടക്കും. 17 ഉപജില്ലകളിൽ നിന്നായി 5000ത്തോളം കായിക താരങ്ങളാണ് മേളയിൽ മാറ്റുരക്കുന്നത്. ജൂനിയർ തലം മുതൽ സീനിയർ തലം വരെ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിഭാഗത്തിൽ വിവിധ ഇനങ്ങളിൽ മത്സരം ഉണ്ടാകും. കഴിഞ്ഞ സംസ്ഥാന സ്കൂൾ കായികമേളയിൽ രണ്ടാം സ്ഥാനം നേടിയ മലപ്പുറം ജില്ല ഇക്കുറി ഒന്നാം സ്ഥാനം നേടാനുള്ള തയ്യാറെടുപ്പിലാണ്. 21ന് രാവിലെ 9 മണിക്ക് ജില്ലാ […]

താമരശ്ശേരിയിൽ വ്യാപാരിയെ മരിച്ച നിലയിൽ കണ്ടെത്തി

താമരശ്ശേരി: ചുങ്കം ടൗൺ മസ്ജിദിന് മുന്നിലെ അംമ് ല സൂപ്പർ മാർക്കറ്റ് ഉടമ പുത്തൻവീട്ടിൽ അസീസ് (64) നെ യാണ് താമരശ്ശേരി ചുങ്കത്തെ സ്ഥാപനത്തിന്റെ മകളിലെ ഓഫീസ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാവിലെ മുതൽ അസീസിനെ കാണാത്തതിനെ തുടർന്ന് ബന്ധുക്കൾ തിരച്ചിലിലായിരുന്നു, ഇന്നു പുലർച്ചെയാണ് കടയുടെ മുകളിലെ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

വെൽഫെയർ പോയൻ്റ് ഉദ്ഘാടനം ചെയ്തു.

വേങ്ങര : വെൽഫെയർ പാർട്ടി വേങ്ങര പഞ്ചായത്ത് വെൽഫെയർ പോയൻ്റ് വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ സെക്രട്ടറി നൗഷാദ് ചുള്ളിയാൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റ് ബഷീർ പുല്ലമ്പലവൻ അധ്യക്ഷത വഹിച്ചു. കോഡിനേറ്റർ പി.പി. കുഞ്ഞാലി മാസ്റ്റർ വെൽഫെയർ പോയൻ്റ് സംവിധാനം വിശദീകരിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി കെ.വി. ഹമീദ് മാസ്റ്റർ, പാർട്ടി ഊരകം പഞ്ചായത് പ്രസിഡൻ്റ് സി. മുഹമ്മദലി എന്നിവർ പ്രസംഗിച്ചു. പഞ്ചായത്ത് സെക്രട്ടറി സി. കുട്ടിമോൻ സ്വാഗതവും എം.പി. അലവി നന്ദിയും പറഞ്ഞു

മലപ്പുറത്ത് കെ.എസ്.ആർ.ടി.സി ബസിൽ നിന്നും ഒരു കോടി രൂപയുടെ സ്വർണ്ണം കവർന്നു.

മലപ്പുറം:മലപ്പുറത്ത് കെ.എസ്.ആർ.ടി.സി ബസിൽ നിന്ന് സ്വർണം നഷ്ടമായെന്ന് പരാതി. തൃശൂരിലെ സ്വർണ വ്യാപാരിയുടെ പക്കലുണ്ടായിരുന്ന ഒരുകോടിയിലധികം രൂപയുടെ സ്വർണമാണ് ബസ് യാത്രക്കിടെ കവർന്നതായി പരാതി. മലപ്പുറം തിരൂരിലെ ജ്വല്ലറിയിൽ കാണിക്കാനായി കൊണ്ട് വന്ന 1512 ഗ്രാം സ്വർണമാണ് കവർന്നത്. ഇന്നലെ (ശനി) രാത്രി പത്തുമണിയോടെയാണ് സംഭവം. കുറ്റിപ്പുറത്ത് നിന്ന് നെടുങ്കണ്ടത്തേക്കുള്ള യാത്രക്കിടെയാണ് സ്വർണം നഷ്ടമായത്. ബസ് മലപ്പുറം എടപ്പാളിൽ എത്തിയപ്പോൾ ബസിൽ തൂക്കിയിട്ടിരുന്ന ബാഗ് കാണാതാവുകയായിരുന്നു. തൃശൂർ സ്വദേശി ഗിരിയാണ് പരാതിക്കാരൻ. ചങ്ങരംങ്കുളം പൊലീസ് സംഭവത്തിൽ അന്വേഷണം […]

തിരൂരങ്ങാടിയിലെ കുടിവെള്ള പ്രശ്നം അസി: എക്സിക്യൂട്ടീവ് എഞ്ചിനീയറുമായി ചർച്ച നടത്തി

തിരൂരങ്ങാടി : തിരൂരങ്ങാടിയിലെ കുടിവെള്ള പ്രശനത്തിന് അടിയന്തരമായി ശാശ്വത പരിഹാരം കാണണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ചന്തപ്പടി, എവിഎം കോളനി, ഈസ്റ്റ് ബസാർ, കെ സി റോഡ് , ടി സി റോഡ്, കെഎസ്ഇബിസി ലിങ്ക് റോഡ് എന്നീ ഭാഗങ്ങളിൽ സ്ഥിരമായി വെള്ളം ലഭിക്കാറില്ല എന്ന് പൊതുജനങ്ങളുടെ മാസ് പെറ്റീഷനുമായി തിരൂരങ്ങാടി താലൂക്ക് കൺസൂമർ പ്രൊട്ടക്ഷൻ സൊസൈറ്റി കേരള വാട്ടർ അതോറിറ്റി അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ശ്രീ അജുമലിന്ന് പരാതി നൽകുകയും കുടിവെള്ളം ലഭിക്കാത്തതിന്റെ ബുദ്ധിമുട്ടുകളും സർക്കാറിന്റെ ഭാഗത്തുനിന്നും […]

വയനാട് പാർലെമെൻ്റ് ഇലക്ഷൻ പ്രചരണാർത്ഥം കെ പി സി സി മൈനോറിറ്റി ഡിപ്പാർട്ട്മെൻ്റ് വയനാട് ജില്ലാ കമ്മിറ്റിയുടെ അധിക ചുമതല എഐസിസി പി പി ആലിപ്പുവിന് നൽകി-

പ്രിയങ്കാ ഗാന്ധി മൽത്സരിക്കുന്ന വയനാട് പാർലിമെന്റ് മണ്ഡലം തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി KPCC മൈനോറിറ്റി കോൺഗ്രസ് വയനാട് ജില്ലാ കമ്മിറ്റിയുടെ അധിക ചുമതല പി പി ആലിപ്പുവിന് എഐസിസി കമ്മിറ്റി വീതിച്ചു നൽകി, മലപ്പുറം ജില്ലയിൽ അദ്ദേഹത്തിൻ്റെ പ്രവർത്തന മികവ് കണക്കിലെടുത്താണ് എ ഐ സി സി ഇങ്ങെനെയെരു തീരുമാനത്തിലെത്തിയത്. ഈ മാസം 23-ാം തിയതി രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും വയനാട്ടിലെത്തി ഇലക്ഷൻ പ്രചരണത്തിന് തുടക്കമാവും, ഏഴ് ദിവസം നീണ്ട് നിൽക്കുന്ന റോഡ് ഷോ […]

പത്തുവയസ്സുകാരിക്കുനേരെ ലൈംഗികാതിക്രമം; അറുപതുകാരൻ അറസ്റ്റിൽ

പന്തീരാങ്കാവ്:പത്തുവയസ്സുകാരിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ അറുപതുകാരനെ പന്തീരാങ്കാവ്‌ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തു. പെരുമണ്ണ ചെമ്മലത്തൂർ തവിട്ടിച്ചിറക്കുന്നുമ്മൽ ഹൗസിൽ ടി.കെ ദേവദാസൻ (60)ആണ്‌ അറസ്റ്റിലായത്‌. സ്‌കൂൾ വിട്ടുവരുന്ന സമയത്താണ്‌ പ്രതി പെൺകുട്ടിക്കുനേരെ ലൈംഗികാതിക്രമം നടത്തിയത്‌. ഇൻസ്പെക്ടർ ബിജുകുമാർ, എസ്ഐമാരായ സനീഷ്, മഹീഷ്, സിപിഒ അജീഷ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ റിമാൻഡ് ചെയ്തു.

കേരളത്തിൽ നാലായിരത്തോളം അധ്യാപക തസ്തികകൾ ഇല്ലാതാകും

കേരളത്തിൽ നാലായിരത്തോളം അധ്യാപക തസ്തികകൾ ഇല്ലാതാകുമെന്ന് റിപ്പോർട്ട്. കേരളത്തിലെ സർക്കാർ/എയ്ഡഡ് സ്കൂളുകളിൽ വിദ്യാർത്ഥികളുടെ എണ്ണം ​ഗണ്യമായി കുറയുന്നതാണ് അധ്യാപകർക്ക് വെല്ലുവിളിയാകുന്നത്. ഈ അധ്യായന വർഷത്തിൽ മുൻ കൊല്ലത്തെ അപേക്ഷിച്ച് ഒന്നേകാൽ ലക്ഷത്തിലേറെ കുട്ടികളുടെ കുറവാണ് രേഖപ്പെടുത്തിയത്. കുട്ടികളുടെ എണ്ണം കുറയുന്നതിന് ആനുപാതികമായി അധ്യാപകരുടെ എണ്ണത്തിലും കുറവ് വരുത്തേണ്ടി വരുന്നതാണ് അധ്യാപകർക്ക് പ്രതിസന്ധിയാകുക. എയ്ഡഡ് സ്കൂളുകളിലെ അധ്യാപകരെ മറ്റു സ്‌കൂളുകളിലേക്ക് പുനർവിന്യസിച്ച് പ്രതിസന്ധിക്ക് താത്ക്കാലിക പരിഹാരം കാണും. എന്നാൽ, സർക്കാർ സ്കൂളുകളിൽ തസ്തിക നഷ്ടപ്പെടുന്നവരെ സംരക്ഷിച്ചുനിർത്തേണ്ടിവരും. സർക്കാർ സ്കൂളിൽ […]