നേരത്തെ നിശ്ചയിച്ചിരുന്ന തീയതിയിൽ മാറ്റം; അഭിഭാഷകനെ അറിയിച്ചു, റഹീം കേസിൽ കോടതി സിറ്റിങ് ഒക്ടോബർ 21ന്

റിയാദ്: സൗദി അറേബ്യയിൽ ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുൽ റഹീമിെൻറ മോചനവുമായി ബന്ധപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുന്നത് ഒക്ടോബർ 21 (തിങ്കളാഴ്ച)യിലേക്ക് മാറ്റി. റഹീമിന്‍റെ അഭിഭാഷകൻ ഒസാമ അൽ അമ്പറിനാണ് കോടതി ഇത് സംബന്ധിച്ച സന്ദേശം അയച്ചത്. നേരത്തെ കോടതി ഒക്ടോബർ 17 (വ്യാഴാഴ്ച) ആയിരുന്നു സിറ്റിങ്ങിനായി നിശ്ചയിച്ചിരുന്നത്. പുതിയ സാഹചര്യം വിലയിരുത്താൻ റിയാദിലെ റഹീം സഹായ സമിതി അടിയന്തിര സ്റ്റിയറിങ് കമ്മറ്റി ചേരുകയും റഹീമിന്‍റെ അഭിഭാഷകനുമായി സംസാരിക്കുകയും ചെയ്തതായും മോചന ഹര്‍ജിയില്‍ തിങ്കളാഴ്ച അനുകൂലമായ […]

ഇന്ന് പുലർച്ച മുതൽ മുന്നറിയിപ്പ്, കേരള തീരത്ത് റെഡ് അലർട്ട് ; ബീച്ചുകളിലേക്ക് പോകരുതെന്ന്

തിരുവനന്തപുരം: കേരളാ തീരത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ചു. അതീവ ജാഗ്രതാ നിര്‍ദേശമാണ് നല്‍കിയിട്ടുള്ളത്. ഉയർന്ന തിരമാലകൾക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വിഭാഗം മുന്നറിയിപ്പ് നല്‍കി. ഇന്ന് പുലർച്ച മുതലാണ് മുന്നറിയിപ്പ്. രണ്ട് മീറ്റർ വരെ ഉയർന്ന തിരമാലകൾക്ക് സാധ്യതയുണ്ട്. മത്സ്യതൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. ബീച്ചുകളിലേകുള്ള യാത്രയും കടലിൽ ഇറങ്ങുന്നതും ഒഴിവാക്കണം. കേരള തീരത്ത് ഇന്ന് (15/10/2024) പുലർച്ചെ 5.30 മുതൽ 16/10/2024 രാത്രി 11.30 വരെ 1.0 മുതൽ 2.0 മീറ്റർ വരെ ഉയർന്ന […]

ഹലാല്‍ ലേബലുള്ള മാംസം കയറ്റുമതി ചെയ്യല്‍ ; നിബന്ധനകള്‍ ഏര്‍പ്പെടുത്തി

ചിലയിനം മാംസങ്ങള്‍ കയറ്റുമതി ചെയ്യാൻ ഇനി സ്വകാര്യ ഏജൻസികളുടെ ഹലാല്‍ സർട്ടിഫിക്കറ്റ് മാത്രം പോര, പകരം കേന്ദ്രസർക്കാർ സർട്ടിഫിക്കറ്റ് നിർബന്ധമാക്കി ഉത്തരവിറങ്ങി. ഇസ്ലാം മതനിബന്ധനകള്‍ പാലിക്കുന്നുണ്ടെന്നതിന്റെ ലേബലാണ് ഹലാല്‍ ലേബല്‍. വാണിജ്യ മന്ത്രാലയത്തിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ ക്വാളിറ്റി കൗണ്‍സില്‍ ഒഫ് ഇന്ത്യയാണ് (ക്യുസിഐ) സർട്ടിഫിക്കറ്റ് നല്‍കുന്നത്. ഈ മാസം 16 മുതല്‍ ഈ നിബന്ധന ബാധകമാകും. നിലവില്‍ ഹലാല്‍ സർട്ടിഫിക്കറ്റ് സ്വകാര്യ ഏജൻസികളാണ് നല്‍കുന്നത്. ചെന്നൈ ആസ്ഥാനമായ ഹലാല്‍ ഇന്ത്യ ലിമിറ്റഡ്, ഡല്‍ഹിയിലെ ജമീയത്ത് ഉലമ […]

ഇൻസ്റ്റഗ്രാം വഴി പരിചയം; യുവാവിനെ കാണാൻ പതിനഞ്ചുകാരി വിജയവാഡയില്‍, പീഡനം: 21കാരൻ അറസ്റ്റിൽ

തിരുവനന്തപുരം : കോലഞ്ചേരിയില്‍ നിന്നും കാണാതായ പതിനഞ്ചുകാരിയെ വിജയവാഡയില്‍ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് ബിഹാർ വെസ്റ്റ് ചമ്ബാരൻ സ്വദേശി ചന്ദൻ കുമാറിനെ (21) പുത്തൻകുരിശ് പൊലീസ് പിടികൂടി. പെണ്‍കുട്ടിയെ കഴിഞ്ഞ നാലാം തീയതി മുതല്‍ കാണാനില്ലെന്ന് കാണിച്ച്‌ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടിയെ വിജയവാഡയില്‍ നിന്ന് കണ്ടെത്തിയത്. ജില്ലാ പോലീസ് മേധാവി ഡോ വൈഭവ് സക്സേനയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക ടീം രൂപീകരിച്ച്‌ നടത്തിയ അന്വേഷണത്തില്‍ വിജയവാഡയില്‍ നിന്നുമാണ് യുവാവിനൊപ്പം കണ്ടെത്തിയത്. […]

മലപ്പുറം  യുവതിയെ പിന്തുടർന്ന് വീട്ടിൽക്കയറി സ്വർണം കവർന്ന യുവാവ് പിടിയിൽ

കൊണ്ടോട്ടി: യുവതിയെ പിന്തുടർന്ന് വീട്ടിലെത്തി ഒമ്പത് പവൻ സ്വർണം മോഷ്ടിച്ച യുവാവ് പിടിയിൽ. പരതക്കാട് മുതുപറമ്പ് വെട്ടിച്ചാലിൽ കെ.വി. മുഹമ്മദ് ഫവാസ് (24) ആണ് പിടിയിലായത്. കഴിഞ്ഞ ചൊവ്വാഴ്‌ച വൈകീട്ട് സ്‌കൂട്ടറിൽ വീട്ടിലേക്ക് പോകുകയായിരുന്ന പുളിക്കൽ സ്വദേശി മനീഷ പർവീണിനെ ബൈക്കിൽ പിന്തുടർന്നാണ് ഫവാസ് വീട്ടിലെത്തിയത്. യുവതിയെ ആക്രമിച്ച് സ്വർണാഭരണങ്ങൾ കവർന്ന് രക്ഷപ്പെടുകയായിരുന്നു. കൊണ്ടോട്ടി പോലീസ് അന്വേഷണം നടത്തുന്നതിനിടെ മറ്റൊരു മോഷണക്കേസിൽ കോടഞ്ചേരി പോലീസ് ഫവാസിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. സി.സി.ടി.വി. ദൃശ്യങ്ങളിൽ ബൈക്ക് കണ്ടെത്തിയാണ് ഫവാസിനെ തിരിച്ചറിഞ്ഞത്.

മദ്യലഹരിയിൽ കാറോടിച്ച് സ്കൂട്ടർ യാത്രികനെ ഇടിച്ചുതെറിപ്പിച്ചു: നടൻ ബൈജുവിനെതിരെ കേസ്

തിരുവനന്തപുരം: മദ്യലഹരിയിൽ അമിതവേ​ഗത്തിൽ കാറോടിച്ച് സ്കൂട്ടർ യാത്രികനെ ഇടിച്ചുതെറിപ്പിച്ച സംഭവത്തിൽ നടൻ ബൈജുവിനെതിരെ കേസ്. സംഭവത്തിൽ സ്കൂട്ടർ തകരുകയും യാത്രക്കാരന് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞദിവസം രാത്രി വെള്ളയമ്പലം ജം​ഗ്ഷനിലായിരുന്നു സംഭവം. ഞായറാഴ്ച രാത്രി പതിനൊന്നേ മുക്കാലോടെയാണ് വെള്ളയമ്പലത്തുവെച്ച് ബൈജുവിന്റെ കാർ സ്കൂട്ടർ യാത്രികനെ ഇടിച്ച് അപകടമുണ്ടായത്. ശാസ്തമം​ഗലം ഭാ​ഗത്തുനിന്നാണ് ബൈജു വന്നത്. കവടിയാർ ഭാ​ഗത്തുനിന്നാണ് സ്കൂട്ടർ യാത്രക്കാരൻ വന്നത്. പോലീസ് ഹെഡ്ക്വാർട്ടേഴ്സിന്റെ ഭാ​ഗത്തേക്ക് പോകേണ്ടിയിരുന്ന ബൈജു തന്റെ വാഹനം തിരിക്കാൻ തുടങ്ങിയപ്പോഴാണ് ഇവിടെ റോഡ് നിർമാണത്തിനുവേണ്ടി തടസം […]

ആധാരങ്ങള്‍ സംസ്ഥാനത്തെ ഏത് സബ് രജിസ്ട്രാര്‍ ഓഫീസിലും രജിസ്റ്റര്‍ ചെയ്യുന്നതിന് നിയമഭേദഗതി ആവശ്യമാണ് – മന്ത്രി.

തിരുവനന്തപുരം : ആധാരങ്ങള്‍ സംസ്ഥാനത്തെ ഏത് സബ് രജിസ്ട്രാർ ഓഫീസിലും രജിസ്റ്റർ ചെയ്യുന്നതിന് 1908 ലെ രജിസ്ട്രേഷൻ നിയമത്തില്‍ ഭേദഗതി ആവശ്യമാണെന്ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി. നിയമ ഭേദഗതി നിലവില്‍ വന്ന ശേഷവും ആവശ്യമായ സോഫ്റ്റ്‌വെയർ സംവിധാനം പ്രവർത്തനക്ഷമമാകുന്ന മുറക്ക് നടപ്പിലാക്കുമെന്നും എം.എം. മണി, കെ. ബാബു, എം മുകേഷ്, പി.വി. ശ്രീനിജിൻ എന്നിവർക്ക് നിയമസഭയില്‍ മന്ത്രി രേഖാമൂലം മറുപടി നല്‍കി. നിലവില്‍ ഒരു ജില്ലക്ക് അകത്തുള്ള ഏതു സബ് രജിസ്ട്രാർ ഓഫീസിലും പൊതുജനങ്ങളുടെ സൗകര്യമനുസരിച്ച്‌ ആ […]

മദ്റസകൾക്കെതിരായബാലാവകാശകമ്മീഷൻ ഉത്തരവ് നഗ്‌നമായ ഭരണഘടനാ ലംഘനം: കേരളമുസ്ലിംജമാഅത്ത്

കോഴിക്കോട് : രാജ്യത്തെ മദ്റസകൾ അടച്ച്പൂട്ടണമെന്ന ദേശീയ ബാലാവകാശ കമ്മീഷന്റെ ഉത്തരവ് ഭരണഘടന ഉറപ്പുനൽകുന്ന തുല്യതയിലും മത സ്വാതന്ത്ര്യത്തിന്മേലുമുള്ള നഗ്‌നമായകടന്നാക്രമണമാണെന്ന് കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന കാബിനറ്റ് പ്രസ്താവനയിൽ പറഞ്ഞു. കേരളമുൾപ്പെടെയുള്ള ബഹുഭൂരിഭാഗം സംസ്ഥാനങ്ങളിലും തീർത്തും സ്വതന്ത്രമായി സർക്കാറിന്റെ യാതൊരുവിധ സാമ്പത്തിക സഹായവുമില്ലാതെയാണ് ആയിരക്കണക്കിന് മദ്റസകൾ പ്രവർത്തിച്ചു കൊണ്ടിരിക്കുന്നത്. ഇത് നാടിന്റെ സൗഹാർദത്തിനും ധാർമ്മിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിലും ഏറെ സംഭാവനകൾ നൽകുന്ന മികച്ച വിദ്യാഭ്യാസ കേന്ദ്രങ്ങളാണ്. എന്നാൽ, ചരിത്രപരമായ കാരണങ്ങളാൽ വിദ്യാഭ്യാസ പരമായി ഏറെ പിന്നാക്കം നിൽക്കുന്ന […]

നാടുകാണി ചുരത്തിൽ ലോറി മറിഞ്ഞ് അപകടം

മലപ്പുറം : വാഴിക്കടവ് നാടുകാണി ചുരത്തിൽ താഴെ നാടുകാണി എന്ന സ്ഥലത്ത് ലോറി മറിഞ്ഞ് അപകടം ആളപായം ഇല്ല എന്നാണ് അറിവായത്. അര മണിക്കൂറോളം ഗതാഗത തടസ്സം നേരിട്ടു. രാത്രി 7:30ഓടെ ആണ് അപകടം

യുഎഇ: തൊഴില്‍ മന്ത്രാലയം സേവനങ്ങള്‍ക്ക് പുതിയ നിബന്ധന; അറിയാം വിശദമായി

ദുബായ്: തൊഴില്‍ മന്ത്രാലയം സേവനങ്ങള്‍ക്ക് പുതിയ നിബന്ധനയുമായി യുഎഇ. ഒക്ടോബര്‍ 18 മുതല്‍ രാജ്യത്തെ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ നിര്‍ബന്ധമായും യുഎഇ പാസ് മൊബൈല്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം. ഹ്യൂമന്‍ റിസോഴ്‌സസ് ആന്‍ഡ് എമിറേറ്റൈസേഷന്‍ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. തൊഴിലുമായി ബന്ധപ്പെട്ട എല്ലാ ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കും യുഎഇ പാസ് ലോഗിന്‍ ചെയ്യേണ്ടി വരും. യുഎഇയിലെ സര്‍ക്കാര്‍ സേവനങ്ങളായ ഡ്രൈവിങ് ലൈന്‍സിന് അപേക്ഷിക്കുന്നത് മുതല്‍ വൈദ്യുതി ബില്‍ അടയ്ക്കുന്നത് വരെ എല്ലാ ഓണ്‍ലൈന്‍ സേവനങ്ങളും യുഎഇ പാസ് […]