ശബരിമല യോഗത്തില്‍നിന്ന് അജിത്കുമാറിനെ ഒഴിവാക്കി; യോഗം മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ
എ.ഡി.ജി.പി എം.ആര്‍.അജിത്കുമാറിനെ ശബരിമല അവലോകനയോഗത്തില്‍ നിന്ന് ഒഴിവാക്കി. ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി പങ്കെടുക്കേണ്ട യോഗത്തില്‍ നിന്ന് ഒഴിവാക്കിയത് നടപടിക്ക് മുന്നോടിയെന്ന് സൂചന. അതേസമയം അജിത്കുമാറിനെതിരായ അന്വേഷണ റിപ്പോര്‍ട്ട് ഡി.ജി.പി ഇന്നും സമര്‍പ്പിച്ചില്ല. ഇതോടെ അജിത്കുമാറിനെ മാറ്റുന്ന തീരുമാനവും വൈകുകയാണ്.എം.ആര്‍.അജിത്കുമാറിനെ മുഖ്യമന്ത്രി കൈവിട്ട് തുടങ്ങുന്നതിന്റെ സൂചനകള്‍ വ്യക്തമായി. ഒരുമാസം മാത്രം അകലെയുള്ള ശബരിമല സീസണിന്റെ നിര്‍ണായക അവലോകനയോഗമാണ് ഇന്ന് മുഖ്യമന്ത്രി വിളിച്ചത്. ശബരിമല കോര്‍ഡിനേറ്റര്‍ പദവിയും ക്രമസമാധാന ചുമതലയുമുള്ളതിനാല്‍ നിര്‍ബന്ധമായും പങ്കെടുക്കേണ്ടത് അജിത്കുമാറായിരുന്നു. എന്നാല്‍ ഡി.ജി.പി ദര്‍വേഷ് സാഹിബും […]


