പാലക്കാട് കുഴൽമന്ദം കണ്ണന്നൂരിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം: ഒരാൾക്ക് ഗരുതര പരിക്ക്

പാലക്കാട്: ദേശീയപാത കുഴൽമന്ദം കണ്ണന്നൂർ സർവീസ് റോഡിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം. കണ്ണന്നൂർ മേലെച്ചിറ സ്വദേശി പ്രമോദ് (55), കൊടുവായൂർ കിഴക്കേത്തല മൂപ്പൻ വീട്ടിൽ ഹബീബ് (16) എന്നിവരാണ് മരണപ്പെട്ടത്. പുതുനഗരം മുസ്ലിം ഹൈസ്കൂൾ പ്ലസ് വൺ വിദ്യാർഥിയാണ് ഹബീബ്. ഇന്നലെ രാത്രി 9 30 തോടുകൂടിയാണ് സംഭവം. ബൈക്കുകൾ തമ്മിൽ നേർക്കുനേർ ഇടിക്കുകയായിരുന്നു. പോലീസും നാട്ടുകാരും ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രമോദ് നൊപ്പം യാത്ര ചെയ്ത ഉദയകുമാർ എന്നയാൾക്കും […]

2024-ല്‍ നായ കടിയേറ്റത് 21 ലക്ഷത്തിലധികം പേര്‍ക്ക്, റിപോര്‍ട്ട്

ന്യൂഡല്‍ഹി: 2024-ല്‍ നായ കടിയേറ്റത് 21 ലക്ഷത്തിലധികം പേര്‍ക്കെന്ന് റിപോര്‍ട്ട്. ഏകദേശം 21,95,122 പേരാണ് നായ്ക്കളുടെ ആക്രമണത്തിന് ഇരയായതെന്നാണ് വിവരം. കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീരവികസന മന്ത്രി ലോക്സഭയില്‍ നല്‍കിയ ഡാറ്റയിലെ കണക്കുകളാണ് ഇത്. ഇരകളില്‍ 5 ലക്ഷം പേര്‍ കുട്ടികളാണ്. അതേസമയം 37 മരണങ്ങളുടെ കണക്കുകളും ഡാറ്റ വ്യക്തമാക്കുന്നു. സംസ്ഥാന സര്‍ക്കാരുകളുടെ ഭാഗത്തുനിന്നുണ്ടായ പൂര്‍ണ്ണമായ പരാജയമാണിതെന്ന് പരാതിക്കാരിയായ അനുഭവ ശ്രീവാസ്തവ ഷഹായ് എന്‍എച്ച്ആര്‍സിക്ക് എഴുതിയ കത്തില്‍ പറയുന്നു. ക്രമരഹിതമായ വന്ധ്യംകരണവും മൃഗ ജനന നിയന്ത്രണ (എബിസി) […]

പെരിയമ്പലത്ത് ടോറസ് ലോറിയിടിച്ച് കാൽനട യാത്രികന് ദാരുണാന്ത്യം.

അണ്ടത്തോട് തങ്ങൾപടി 310 റോഡിൽ താമസിക്കുന്ന ചക്കപൊന്നത്ത് കൃഷ്ണൻ (മുപ്പാടത്ത് 65) എന്നവരാണ് മരണപ്പെട്ടത്. ചാവക്കാട് പൊന്നാനി ദേശീയപാതയിലെ അണ്ടത്തോട് പെരിയമ്പലത്ത് വെച്ച് ടോറസ് ലോറിയിടിച്ചാണ് അപകടം ഉണ്ടായത്. രാമച്ച തൊഴിലാളിയായ കൃഷ്ണൻ അകലാട് മൊയ്തീൻ പള്ളിയിലുള്ള രാമച്ച പാടത്തേക്ക് പോകുന്നതിനായി ബസ് സ്റ്റോപ്പിലേക്ക് റോഡ് മുറിച്ച് കടക്കുന്നതിനിടെ ടോറസ് ലോറി ഇടിക്കുകയായിരുന്നു. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: രാധ മക്കൾ: രനീഷ് (യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറി), രോഷ്നി , രനിത

യുപിഐ ഉപയോഗിക്കുന്നവരാണോ? ശ്രദ്ധിക്കുക, ഏപ്രിൽ 1 മുതൽ ബാങ്കുകൾ ഈ മാറ്റങ്ങൾ നടപ്പിലാക്കും

യുപിഐയുമായി ബന്ധപ്പെട്ട ചില നിര്‍ണായക മാറ്റങ്ങള്‍ ഏപ്രില്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരും. വിച്ഛേദിക്കപ്പെട്ടതോ സറണ്ടര്‍ ചെയ്തതോ ആയ മൊബൈല്‍ നമ്പറുകള്‍ നീക്കം ചെയ്തുകൊണ്ട് ബാങ്കുകളും പേയ്മെന്‍റ് സേവന ദാതാക്കളും അവരുടെ പട്ടിക പുതുക്കണം എന്നതാണ് ഇതില്‍ പ്രധാന നിബന്ധന. ബാങ്കുകള്‍ പതിവായി കുറഞ്ഞത് ആഴ്ചയിലൊരിക്കലെങ്കിലും അവരുടെ ഡാറ്റാബേസ് പുതുക്കണം . ഇത് മൊബൈല്‍ നമ്പറുകള്‍ മൂലമുണ്ടാകുന്ന പിശകുകള്‍ക്കുള്ള സാധ്യത കുറയ്ക്കുമെന്ന് എന്‍പിസിഐ സര്‍ക്കുലര്‍ പറയുന്നു. യുപിഐ ലൈറ്റുമായി ബന്ധപ്പെട്ട ചില മാറ്റങ്ങളും ഏപ്രില്‍ ഒന്നു മുതല്‍ […]

മുന്നിൽനിന്ന് നയിച്ച് ചേസ് മാസ്റ്റർ കോലി; ഓസീസിനെ തകർത്ത് ഇന്ത്യ ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ

ദുബായ്: വിരാട് കോലി ഒരിക്കല്‍ കൂടി കിംഗ് കോലിയായി മുന്നില്‍ നിന്ന് പടനയിച്ചപ്പോള്‍ ചാമ്പ്യൻസ് ട്രോഫി സെമിയില്‍ ലോക ചാമ്പ്യൻമാരായ ഓസ്ട്രേലിയയെ നാല് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ ഫൈനലിലെത്തി. ആദ്യം ബാറ്റ് ചെയ്ത് ഓസ്ട്രേലിയ ഉയര്‍ത്തിയ 265 റണ്‍സ് വിജയലക്ഷ്യം 11 പന്തും നാലു വിക്കറ്റും ബാക്കി നിര്‍ത്തി ഇന്ത്യ മറികടന്നു. 83 റണ്‍സുമായി വിരാട് കോലി ഇന്ത്യയുടെ ടോപ് സ്കോററായപ്പോള്‍ ശ്രേയസ് അയ്യരും കെ എല്‍ രാഹുലും അക്സര്‍ പട്ടേലും ഹാര്‍ദ്ദിക് പാണ്ഡ്യയും ഇന്ത്യൻ ജയത്തില്‍ […]

വടകരയിൽ പ്ലസ് ടു വിദ്യാർഥിനി വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ

വില്യാപ്പള്ളി: വില്യാപ്പള്ളിയിൽ പ്ലസ് ടു വിദ്യാർഥിനിയെ വീടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വടകര പുത്തൂർ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനി വില്യാപ്പള്ളിയിലെ പോടൻ കണ്ടിയിൽ രവീന്ദ്രന്‍റെ മകൾ അനന്യ (17) യാണ് മരിച്ചത്. വീട്ടുകാർ പുറത്ത് പോയി തിരിച്ച് വന്നപ്പോഴാണ് വീട്ടിലെ കിടപ്പ് മുറിയിൽ തൂങ്ങിയ നിലയിൽ കണ്ടത്. വൈകീട്ട് 6.30 ഓടെയാണ് സംഭവം. പ്ലസ് ടു പരീക്ഷ എഴുതി വീട്ടിൽ തിരിച്ചെത്തിയതായിരുന്നു. വില്യാപ്പള്ളി സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വടകര പൊലീസ് സ്ഥലത്ത് […]

സാധനം കയ്യിലുണ്ടോ?; ഇല്ല, പോസ്റ്റിനടിയിലുണ്ട്’; കോഴിക്കോട്ട് വെറൈറ്റി കഞ്ചാവ് വില്‍പന ;

കോഴിക്കോട് : പാളയം ജംക്​ഷന് സമീപത്തെ ഏതെങ്കിലും വൈദ്യുത തൂണിന് സമീപം പേപ്പറില്‍ പൊതിഞ്ഞ വസ്തുക്കള്‍ കണ്ടാല്‍ ശ്രദ്ധിക്കേണ്ട.. അത് ആവശ്യക്കാര്‍ക്കായി പ്രത്യേകം സൂക്ഷിച്ചിരിക്കുന്ന കഞ്ചാവ് പാക്കറ്റുകളാണ്. അറിയാതെ പോയി എടുത്താല്‍ വടികൊടുത്ത് അടിവാങ്ങിയ അവസ്ഥയാകും. എന്നാല്‍ ഈ ഐഡിയ ആരുടേതാണന്നല്ലേ. പല സ്റ്റേഷനുകളിലായി കഞ്ചാവ്, ബ്രൗണ്‍ഷുഗര്‍ കേസുകളുള്ള കക്കോടി സ്വദേശി ചെറുകുളം കള്ളിക്കാടത്തില്‍ മൊറാര്‍ജി എന്ന പേരില്‍ അറിയപ്പെടുന്ന പി എം ജംഷീറിന്‍റേതാണ് (40). രാവിലെ പാളയത്ത് വച്ച് 102 ഗ്രാം കഞ്ചാവുമായാണ് ഡാന്‍സാഫും പൊലീസും […]

ആഹാ സന്തോഷ വാർത്ത, മാര്‍ച്ച് മാസം വൈദ്യുതി ബില്‍ വീണ്ടും കുറയും, ഉപഭോക്താക്കൾ ആശ്വാസ അറിയിപ്പുമായി മന്ത്രി

തിരുവനന്തപുരം: മാർച്ച് മാസം വൈദ്യുതി ബിൽ വീണ്ടും കുറയുമെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി. ഇന്ധന സര്‍ചാര്‍ജിന്റെ നിരക്ക് കുറയുന്നതിലൂടെയാണ് ഉപഭോക്താക്കള്‍ക്ക് ബില്ലില്‍ ആശ്വാസം ലഭിക്കുകയെന്ന് മന്ത്രി ഫേസ്ബുക്ക് കുറിപ്പിൽ അറിയിച്ചു. പ്രതിമാസം ബില്‍ ലഭിക്കുന്ന ഉപഭോക്താക്കള്‍ക്ക് ഓരോ യൂണിറ്റിനും ഇന്ധന സര്‍ചാര്‍ജ് 6 പൈസയും രണ്ടുമാസത്തിലൊരിക്കല്‍ ബില്‍ ലഭിക്കുന്ന ഉപഭോക്താക്കള്‍ക്ക് 8 പൈസയുമായിരിക്കും മാര്‍ച്ച് മാസത്തിലെ ഇന്ധന സർചാർജ്. ദീര്‍ഘകാലമായി 19 പൈസയായിരുന്ന ഇന്ധന സര്‍ചാര്‍ജ്. ഫെബ്രുവരി മാസം 9 പൈസ കുറഞ്ഞ് 10 പൈസയില്‍ എത്തിയത് […]

പാണക്കാട് തങ്ങളെ എതിര്‍ക്കുന്ന നിലപാടുമായി മുന്നോട്ട് പോയാല്‍ സമസ്ത 100ആം വാര്‍ഷികം സമാന്തരമായി ആഘോഷിക്കേണ്ടി വരുമെന്ന് ലീഗ് അനുകൂല വിഭാഗം

കോഴിക്കോട്: സമസ്തയിലെ ഭിന്നത പരിഹരിക്കാന്‍ ചേര്‍ന്ന യോഗത്തില്‍ കടുത്ത നിലപാടുമായി ലീഗ് അനുകൂല വിഭാഗം. (Samastha-muslim league division Reconciliation meeting) മുസ്‌ലിം ലീഗിനും പാണക്കാട് തങ്ങള്‍ക്കുമെതിരേ ഒരു വിഭാഗം നടത്തുന്ന പ്രവര്‍ത്തനങ്ങളില്‍ നിന്ന് പിന്തിരിപ്പിക്കണമെന്നും അത്തരം നടപടികള്‍ സ്വീകരിക്കുന്നവരുമായി ഒത്തുപോകാന്‍ സാധ്യമല്ലെന്നും അവര്‍ വ്യക്തമാക്കി. സമസ്തയിലെ ലീഗ് അനുകൂലികളും വിരുദ്ധരും തമ്മിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കോഴിക്കോട് ചേര്‍ന്ന യോഗത്തിലാണ് നേതാക്കള്‍ നിലപാട് വ്യക്തമാക്കിയത്. ഈ രീതിയില്‍ മുന്നോട്ട് പോയാല്‍ സമസ്ത 100ആം വാര്‍ഷികം രണ്ടായി ആഘോഷിക്കേണ്ടിവരുമെന്നും […]

വിവാഹവാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചു; വ്ലോഗർ അറസ്റ്റിൽ

മലപ്പുറം : സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട യുവതിയെ പ്രണയം നടിച്ച് പീഡിപ്പിച്ച വ്ളോഗർ അറസ്റ്റിൽ. വഴിക്കടവ് സ്വദേശി ചോയ്തല വീട്ടിൽ ജുനൈദാണ് അറസ്റ്റിയത്. ബാംഗ്ലൂരിൽ നിന്നാണ് അന്വേഷണ സംഘം ഇയാളെ പിടികൂടിയത്. മലപ്പുറം പോലീസ് സ്‌റ്റേഷൻ എസ്.എച്ച്.ഒ പി വിഷ്ണുവിന്റ നേതൃത്വത്തിലുളള സംഘമാണ് കേസ് അന്വേഷണം നടത്തിയത്. പ്രതി ജുനൈദ് യുവതിയുമായി സമൂഹ മാധ്യമത്തിലൂടെയാണ് പരിചയപ്പെടുന്നത് തുടർന്ന് പ്രണയം നടിക്കുകയും വിവാഹം കഴിക്കാമെന്ന് വാഗ്‌ദാനം നൽകുകയും ചെയ്ത ശേഷം രണ്ട് വർഷത്തോളമായി മലപ്പുറത്തും പരിസര പ്രദേശങ്ങളിലെ വിവിധ […]