വാക്കാട് ബൈക്കും ഗുഡ്സ് ആപ്പയും കൂട്ടിയിടിച്ച് യുവാവ് മരണപ്പെട്ടു

തിരൂർ: വാക്കാട് ബൈക്കും ഗുഡ്സ് ആപ്പയും കൂട്ടിയിടിച്ച് യുവാവ് മരണപ്പെട്ടു. ചീരാൻ കടപ്പുറം സ്വദേശി തേലത്ത് വെമ്പാല പറമ്പ് മുഹമ്മദ് കുട്ടിയുടെ മകൻ 31 വയസുള്ള മുഹാഫിയാണ് മരണപ്പെട്ടത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെ രാത്രി തിരൂർ വാക്കാട് വെച്ച് മുഹാഫി സുഹൃത്തിനൊപ്പം ബൈക്കിൽ വരുമ്പോൾ ആപ്പയുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. പിതാവ്: മുഹമ്മദ് കുട്ടി മാതാവ്: ഫാത്തിമ

ഒറ്റനോട്ടത്തിൽ യഥാർത്ഥ ഷോപ്പിങ് സൈറ്റെന്ന് തോന്നും, ഓർഡർ ചെയ്താൽ പണം നഷ്ടപ്പെടും; ജാ​ഗ്രത

തിരുവനന്തപുരം: വ്യാജ ഇ-കൊമേഴ്സ് വെബ്‌സൈറ്റുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി കേരള പൊലീസ്. പ്രമുഖ ഓൺലൈൻ ഇ-കൊമേഴ്സ് വെബ്സൈറ്റുകളുടെ പേര് ഉപയോഗിച്ചു സമൂഹമാധ്യമങ്ങൾ വഴി പരസ്യം നൽകുന്ന വ്യാജ ഷോപ്പിങ് സൈറ്റുകൾക്കെതിരെ ജാഗ്രത പാലിക്കാനാണ് പൊലീസ് നിർദേശം. കണ്ടെത്തിയ 155 വ്യാജ വെബ്സൈറ്റുകൾ നീക്കം ചെയ്യാൻ നടപടി ആരംഭിച്ചതായും കേരള പൊലീസ് ഫെയ്സ്ബുക്ക് പേജിലൂടെ അറിയിച്ചു. ഓൺലൈൻ സാമ്പത്തിക തട്ടിപ്പിൽ പെട്ടാൽ എത്രയും പെട്ടെന്ന് 1930 എന്ന നമ്പറിൽ വിളിച്ച് പൊലീസിനെ വിവരം അറിയിക്കണം. പണം നഷ്ടപ്പെട്ട് ഒരു […]

ഓൺലൈൻ സ്റ്റോക്ക് മാർക്കറ്റിന്റെ പേരിൽ കോടികൾ തട്ടി; രാജ്യം വിടാൻ ശ്രമിക്കുന്നതിനിടെ യുവതി കുടുങ്ങി

മലപ്പുറം: ഓൺലൈൻ സ്റ്റോക്ക് മാർക്കറ്റിൽ പണം നിക്ഷേപിക്കാനെന്ന പേരിൽ കോഴിക്കോട് സ്വദേശിയിൽ നിന്ന് കോടികൾ തട്ടിയ കേസിൽ യുവതി അറസ്റ്റിൽ. മലപ്പുറം വക്കല്ലൂർ പുളിക്കൽ വീട്ടിൽ ഫൈസൽ ബാബുവിൻന്റെ ഭാര്യ ഫാത്തിമ സുമയ്യ (25) ആണ് അറസ്റ്റിലായത്. ഭർത്താവിനൊപ്പം ചേർന്നായിരുന്നു തട്ടിപ്പ്. രാജ്യം വിടാനുള്ള ശ്രമത്തിനിടെ ബംഗളൂരു വിമാനത്താവളത്തിൽ നിന്നാണ് സുമയ്യ അറസ്റ്റിലായത്. സുമയ്യയും ഫൈസൽ ബാബുവും ചേർന്ന് കോഴിക്കോട് സ്വദേശിയായ വ്യവസായിയിൽ നിന്നും അഞ്ചു കോടി ഇരുപതു ലക്ഷം രൂപ തട്ടിയെടുത്തു എന്നാണ് പരാതി. 2023 […]

കുറ്റിപ്പുറത്ത് വിദ്യാർഥികളുടെ കൂട്ടത്തല്ല്; തടയാനെത്തിയ നാട്ടുകാരെ പോക്സോകേസിൽ കുടുക്കുമെന്ന് ഭീഷണി

കുറ്റിപ്പുറം : കുറ്റിപ്പുറത്ത് വിദ്യാർഥികളുടെ കൂട്ടത്തല്ല് അവസാനിക്കുന്നില്ല. വ്യാഴാഴ്ച വൈകീട്ട് വീണ്ടും ഗവ. ടെക്നിക്കൽ ഹൈസ്കൂളിലേയും ഗവ. ഹൈസ്കൂളിലേയും ഒരു വിഭാഗം വിദ്യാർഥികൾ ഏറ്റുമുട്ടി. തിരൂർ റോഡിൽനിന്ന് ബസ്‌സ്റ്റാൻഡിലേക്കുള്ള വൺവേ റോഡിൽ ബി.എസ്.എൻ.എൽ. ഓഫീസിനു മുൻപിലാണ് സംഭവം. ഓടിയെത്തിയ നാട്ടുകാർ ഇടപെട്ട് വിദ്യാർഥികളെ പറഞ്ഞയച്ചു. ഇതിനിടയിൽ നാട്ടുകാരെ ആക്രമിക്കാൻ ശ്രമിച്ച നാല് വിദ്യാർഥികളെ നാട്ടുകാർ പിടികൂടി. ഇവരിൽ ഒരു വിദ്യാർഥി നാട്ടുകാരെ പോക്സോ കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതിയുണ്ട്. പിന്നീട് സ്ഥലത്തെത്തിയ കുറ്റിപ്പുറം പോലീസ് നാല് […]

അഞ്ചടി ഏഴിഞ്ച് ഉയരമുള്ള സിദ്ദീഖ് മാമത്ത്, വയസ് 64,,നടൻ സിദ്ദിഖിന്റെ ലുക്ക് ഔട്ട് നോട്ടീസ് വിവരങ്ങൾ പുറത്ത്

മലയാള സിനിമയെ വീണ്ടും സമ്മര്‍ദ്ദത്തിലാക്കുന്ന വിവാദങ്ങളാണ് ഓരോ ദിവസവും നടന്ന് കൊണ്ടിരിക്കുന്നത്. യുവനടിയെ ബലാത്സംഗം ചെയ്തുവെന്ന കേസില്‍ നടന്‍ സിദ്ദിഖിനെ കാണാനില്ലെന്നും താരം ഒളിവില്‍ പോയെന്നുമാണ് റിപ്പോര്‍ട്ടുകള്‍. മാത്രമല്ല നടന്‍ രാജ്യം വിട്ട് പോകാതിരിക്കാനുള്ള ശ്രമങ്ങളും നടത്തിയിരുന്നു. ഇതിന് പിന്നാലെ നടനെ കണ്ടെത്തുന്നതിനായി പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. സിദ്ദിഖിന്റെ ഫോട്ടോയും മറ്റ് പേര് വിവരങ്ങളുമൊക്കെ എഴുതി ചേര്‍ത്ത നോട്ടീസ് സമൂഹമാധ്യമങ്ങളിലൂടെ വൈറലാവുകയാണ്. 64 വയസും അഞ്ചടി ഏഴ് ഇഞ്ച് ഉയരവുമുള്ള സിദ്ദിഖ് മാമത്ത് എന്ന ആളിനെ […]

‘കെട്ടിടം വീഴ്ത്താന്‍ ഉത്തരത്തില്‍ നിന്ന് കൈവിട്ട പല്ലികളൊക്കെ താഴെ വീണതാണ് ചരിത്രം’: വികെ സനോജ്

പിവി അന്‍വറിനെതിരെ പരോക്ഷ വിമര്‍ശനവുമായി ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വികെ സനോജ്്.താന്‍ താങ്ങി നിര്‍ത്തുന്നത് കൊണ്ടാണ് ഉത്തരം ഇങ്ങനെ നില്‍ക്കുന്നതെന്ന തോന്നല്‍ പല്ലിക്കുണ്ടാകുമെന്നാണ് ഫേസ്ബുക്കില്‍ കുറിച്ചത് ഫേസ്ബുക്കിന്റെ പൂര്‍ണ രൂപം ഇങ്ങനെ, താന്‍ താങ്ങി നിര്‍ത്തുന്നത് കൊണ്ടാണ് ഉത്തരം ഇങ്ങനെ നില്‍ക്കുന്നതെന്ന തോന്നല്‍ പല്ലിക്കുണ്ടാകാം. താന്‍ കൈവിട്ടാല്‍ ഉത്തരം താഴെവീഴുമെന്നുമത് കരുതിയേക്കാം. ഇത്തരം കുറേ പല്ലികളെ നമ്മള്‍ കണ്ടിട്ടുണ്ട്. കെട്ടിടം വീഴ്ത്താന്‍ ഉത്തരത്തില്‍ നിന്ന് കൈവിട്ട പല്ലികളൊക്കെ താഴെ വീണതാണ് ചരിത്രം. ഉത്തരം അന്നുമിന്നും ഇവിടെയുണ്ട്. നാളെയും […]

യുവതിയെ കൊന്ന്‌ കഷ്ണങ്ങളാക്കി ഫ്രിഡ്‌ജിൽവച്ചു: പ്രതി ആത്മഹത്യ ചെയ്ത നിലയിൽ

ബംഗളൂരു : യുവതിയെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം മൃതദേഹം കഷ്ണങ്ങളാക്കി ഫ്രിഡ്‌ജിനുള്ളിൽ വച്ച  സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്നയാൾ ഒഡീഷയിലുണ്ടെന്ന് വിവരം. ബംഗളൂരു വൈലിക്കാവലിലെ അപാർട്ട്‌മെന്റിലെ ഫ്രിഡ്‌ജിനുള്ളിലാണ് മുപ്പത് കഷണങ്ങളാക്കി മുറിച്ച നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ഒഡീഷയിലേക്കും പശ്ചിമ ബംഗാളിലേക്കും അന്വേഷണം വ്യാപിപ്പിച്ചതായി പൊലീസ് പറഞ്ഞു. 29കാരിയായ മഹാലക്ഷ്മിയാണ് ക്രൂരമായി കൊല്ലപ്പെട്ടത്. ബംഗളൂരു വൈലിക്കാവലിലെ മഹാലക്ഷ്മിയുടെ അപാർട്ട്‌മെന്റിൽനിന്നും ദുർഗന്ധം വമിച്ചതോടെ അയൽവാസികൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് പരിശോധനയിലാണ്‌ ശരീരഭാഗങ്ങൾ കണ്ടെത്തിയത്‌. കൊലയാളിയെ തിരിച്ചറിഞ്ഞതായി ബെംഗളൂരു സിറ്റി […]

എയര്‍പോര്‍ട്ടിലേക്കുള്ള യാത്രക്കിടെ ഹൃദയാഘാതം, മഞ്ചേരി സ്വദേശി ജിദ്ദയില്‍ നിര്യാതനായി

ജിദ്ദ: വിമാനത്താവളത്തിലേക്കുള്ള യാത്രാ മധ്യേ മലയാളി ഹൃദയാഘാതം മൂലം ജിദ്ദയിൽ നിര്യാതനായി. മഞ്ചേരി നെല്ലിപ്പറമ്പ് സ്വദേശി അബ്‌ദുൽ റഹ്മാൻ പൂഴിക്കുത്താണ് നിര്യാതനായത്. ഉച്ചക്കുള്ള വിമാനത്തിൽ നാട്ടിലേക്ക് തിരിക്കുന്നതിനായി എയർപോർട്ടിലേക്ക് പോകുന്നതിനിടെ നെഞ്ച് വേദന അനുഭവപ്പെടുകയും തുടർന്ന് ഷറഫിയയിലെ സ്വകാര്യ ക്ലിനിക്കിൽ എത്തിച്ചെങ്കിലും ജിവൻ രക്ഷിക്കാനായില്ല. അനന്തര നടപടി ക്രമങ്ങൾക്കായി ജിദ്ദ കെ എം സി സി വെൽഫയർ വിങ്ങ് കൂടെയുണ്ട്.  

ഇന്നോവ, മാഷാ അള്ള’, പിവി അൻവറിന്‍റെ മുഖ്യമന്ത്രിക്കെതിരായ വിമർശനങ്ങളോട് പ്രതികരിച്ച് കെകെ രമ.

വടകര: നിലമ്പൂർ എം എൽ എ പിവി അൻവർ മുഖ്യമന്ത്രിക്കെതിരെ നടത്തിയ വിമർശനങ്ങൾക്ക് പിന്നാലെ പ്രതികരണവുമായി വടകര എം എൽ എയും ആർ എം പി നേതാവുമായ കെ കെ രമ രംഗത്ത്. ‘ഇന്നോവ, മാഷാ അള്ള’ എന്ന ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് രമ രംഗത്തെത്തിയത്. ടി പി ചന്ദ്രശേഖരന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ടുള്ള ഓർമ്മപ്പെടുത്തലാണ് രമ നടത്തിയിരിക്കുന്നതെന്ന കമന്‍റുകളുമായി നിരവധി പേരും പിന്നാലെ രംഗത്തെത്തിയിട്ടുണ്ട്. അൻവറിനെ തേടിയും ഇന്നോവ എത്തുമോയെന്നാണ് കണ്ടറിയേണ്ടതെന്നും ചിലർ കുറിച്ചിട്ടുണ്ട്. അതേസമയം മുഖ്യമന്ത്രി പിണറായി […]

ഒരു റിയാസിനു വേണ്ടി മാത്രമാണോ കമ്യൂണിസ്റ്റ് പാര്‍ട്ടി, ഞാന്‍ അറിഞ്ഞത് തുറന്നു പറഞ്ഞാല്‍ സഖാക്കള്‍ കയറി എകെജി സെന്റര്‍ പൊളിക്കും’; ആഞ്ഞടിച്ച് അന്‍വര്‍.

സിപിഎമ്മില്‍ അഭിപ്രായം പറയുന്നവരെ അടിച്ചൊതുക്കുന്ന സംസ്‌കാരമാണ് നിലനില്‍ക്കുന്നതെന്നും മുതിര്‍ന്ന പാര്‍ട്ടി നേതാക്കള്‍ക്കു പോലും മുഖ്യമന്ത്രിയുമായി സംസാരിക്കാന്‍ സാഹചര്യമില്ലെന്നും തുറന്നടിച്ച് പിവി അന്‍വര്‍ എംഎല്‍എ. പാര്‍ട്ടി നേതാക്കള്‍ക്കു പോലും മുഖ്യമന്ത്രി അപ്രാപ്യനാണെന്നും നൊട്ടോറിയസ് ക്രിമിനല്‍ എഡിജിപി എം ആര്‍ അജിത് കുമാറിന്റെയും വാറോല സംഘത്തിന്റെയും കാട്ടുകള്ളന്‍ പി ശശിയുടെയും സ്വാധീന വലയത്തിലാണ് മുഖ്യമന്ത്രിയെന്നും വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. സാധാരണക്കാര്‍ക്കു വേണ്ടി നിലനില്‍ക്കുന്നതായിരുന്നു എന്നും കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സംസ്‌കാരമെന്നും എന്നാല്‍ ഇന്നത്തെ സിപിഎം അതില്‍ നിന്നു വ്യതിചലിക്കുകയാണെന്നും അന്‍വര്‍ ആരോപിച്ചു. […]