കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ധനസഹായം വിതരണം ചെയ്‌തു 2 കോടി 52 ലക്ഷം രൂപ വിതരണം ചെയ്‌തു
കൽപ്പറ്റ: ചൂരൽമല മുണ്ടക്കൈ എന്നീ സ്ഥലങ്ങളിൽ ഉണ്ടായ ഉരുൾപൊട്ടലിൽ ദുരന്തത്തിനിരയായ വ്യാപാരികൾക്കും തൊഴിലാളികൾക്കും സംഘടനാ ധനസഹായ വിതര ണം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റിയുടെ കൈനാട്ടിയി ലെ ജില്ലാ വ്യാപാര ഭവനിൽ വച്ച് നടത്തി. ദുരന്തത്തിൽ മരണപ്പെട്ട വ്യാപാരികളുടെ അവകാശികൾക്കും വ്യാപാര സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ അവകാശികൾ ക്കും ഇപ്പോൾ ചികിത്സയിൽ കഴിയുന്നവർക്കും ആണ് സഹായ വിതരണം നടത്തിയത് മരണപ്പെട്ട വ്യാപാരികളുടെ ആശ്രിതർക്ക് 5 ലക്ഷം രൂപ തോതിൽസഹായ ധനം നൽകി. മരണപ്പെട്ട തൊഴിലാളികളുടെ […]


