ഷഹബാസിന്‍റെ മരണം; കുറ്റാരോപിതരായ വിദ്യാര്‍ത്ഥികളെ പരീക്ഷ എഴുതാൻ അനുവദിക്കും, ഒബ്സര്‍വേഷൻ ഹോമിലേക്ക് മാറ്റും

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ പത്താം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് ഷഹബാസിന്‍റെ മരണത്തില്‍ കുറ്റാരോപിതരായ അഞ്ചു വിദ്യാര്‍ത്ഥികളെയും എസ്‍എസ്എൽസി പരീക്ഷ എഴുതാൻ അനുവദിക്കും. അഞ്ച് വിദ്യാര്‍ത്ഥികളെയും വെള്ളിമാടുകുന്നിലെ ഒബ്സര്‍വേഷൻ ഹോമിലേക്ക് മാറ്റും. ജുവനൈൽ ജസ്റ്റിസ് ബോര്‍ഡാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. വിദ്യാര്‍ത്ഥികളെ പരീക്ഷ എഴുതാൻ അനുവദിക്കണമെന്ന് രക്ഷിതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. ഇത് കണക്കിലെടുത്താണ് പരീക്ഷ എഴുതാൻ അനുവദിക്കാനുള്ള തീരുമാനമെടുത്തത്. അതേസമയം, ഷഹബാസിന്‍റെ മരണത്തിൽ എളേറ്റിൽ വട്ടോളി എംജെ ഹയര്‍സെക്കന്‍ഡറി ഡെപ്യൂട്ടി ഹെഡ്മാസ്റ്റര്‍ മുഹമ്മ് ഇസ്മായിൽ പ്രതികരിച്ചു. ഷഹബാസ് അച്ചടക്കലംഘനം കാണിക്കുന്ന കുട്ടിയായിരുന്നില്ലെന്നും […]

നാല് വയസുകാരൻ സ്കൂളിൽ നിന്ന് കഴിച്ച ചോക്ലേറ്റിൽ ലഹരി, വിവാദം

കോട്ടയം: മണ‍ർകാട് നാല് വയസുകാരൻ കഴിച്ച ചോക്ലേറ്റിൽ ലഹരിയുടെ അംശമുണ്ടായിരുന്നതായി പരാതി. മണ‍ർകാട് അങ്ങാടിവയൽ സ്വദേശികളുടെ മകൻ സ്കൂളിൽ നിന്ന് കഴിച്ച ചോക്ലേറ്റിൽ ആണ് ലഹരിയുടെ അംശമുണ്ടായിരുന്നതായി പരാതി ഉയർന്നിരിക്കുന്നത്. കഴിഞ്ഞ ദിവസം കുട്ടിയെ അബോധ അവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഡോക്ടർമാർ നടത്തിയ വിദഗ്ധ പരിശോധനയിലാണ് ശരീരത്തിൽ ലഹരി പദാർത്ഥത്തിന്‍റെ അംശം കണ്ടെത്തിയത്. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് രക്ഷിതാക്കൾ ജില്ലാ പൊലീസ് മേധാവിക്കും കലക്ടർക്കും പരാതി നൽകി. ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം. കുട്ടി സ്‌കൂളില്‍ നിന്ന് വന്ന […]

വെഞ്ഞാറമൂട് കൂട്ടക്കൊല; അഫാനെതിരെ മൊഴി നൽകാതെ അമ്മ ഷെമീന, കട ബാധ്യതയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തിൽ മകൻ അഫാനെതിരെ മൊഴി നൽകാതെ അമ്മ ഷെമീന. കട്ടിലിൽ നിന്ന് വീണാണ് തനിക്ക് പരിക്ക് പറ്റിയതെന്നാണ് മജിസ്ട്രേറ്റിന് നൽകിയ മൊഴിയിൽ അമ്മ ആവർത്തിച്ചത്. 45 മിനിറ്റാണ് ആശുപത്രിയിൽ വെച്ച് മൊഴി രേഖപ്പെടുത്തിയത്. അതേസമയം, കൂട്ടക്കൊലയിലേക്ക് നയിച്ച കട ബാധ്യതയാണെന്ന നിഗമനത്തിലേക്ക് എത്തുന്ന കൂടുതൽ വിവരങ്ങളാണ് പുറത്ത് വരുന്നത്. അഫ്സാന്റെ അമ്മ ഷെമീന ചിട്ടി നടത്തിയും പണം പോയി. സാമ്പത്തിക ഞെരുക്കം പരിഹരിക്കാൻ വേണ്ടിയാണ് ഷെമീന ചിട്ടി നടത്തിയത്. കൊല്ലപ്പെട്ട ലത്തീഫിൻ്റെ ഭാര്യ ഷാഹിദക്ക് […]

താമരശ്ശേരിയിൽ സംഘർഷത്തിനിടെ വിദ്യാർത്ഥി മരിച്ച സംഭവം; അഞ്ച് വിദ്യാർഥികൾക്കെതിരെ കൊലക്കുറ്റം ചുമത്തി

കോഴിക്കോട്: താമരശ്ശേരിയിലുണ്ടായ സംഘർഷത്തിൽ പത്താം ക്ലാസുകാരൻ മരിച്ചതിന് പിന്നാലെ അഞ്ച് വിദ്യാർഥികൾക്കെതിരെ കൊലക്കുറ്റം ചുമത്തി പൊലീസ്. 11 മണിക്ക് വിദ്യാർഥികളെ ജുവനൈല്‍ ജസ്റ്റിസിന് മുൻപിൽ ഹാജരാക്കും. ഷഹബാസിനെ നഞ്ചക്ക് ഉപയോഗിച്ച് വിദ്യാർഥികൾ മർദിച്ചിട്ടുണ്ടാണ് പൊലീസ് വിലയിരുത്തൽ. സ്വകാര്യ ട്യൂഷൻ സെന്‍ററിലെ ഫെയർവെല്ലിനോടനുബന്ധിച്ച് നടന്ന പരിപാടിയെ തുടർന്നുണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. സംഘർഷത്തിൽ ഗുരുതരമായി പരിക്കേറ്റ ഷഹബാസിനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയായിരുന്നു. രാത്രി 12.30 യോടെയാണ് മരണം സ്ഥിരീകരിച്ചത്. അതിനിടെ അക്രമി സംഘത്തിൽ പെട്ടവരുടെ ഇൻസ്റ്റഗ്രാം ചാറ്റും […]

താമരശ്ശേരിയിൽ വിദ്യാർ‌ത്ഥികൾ തമ്മിലുണ്ടായ സംഘർഷം: ഗുരുതരമായി പരിക്കേറ്റ 10ാം ക്ലാസുകാരൻ മരിച്ചു

കോഴിക്കോട്: താമരശ്ശേരിയിൽ വിദ്യാർഥികൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഗുരുതരമായി പരുക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന 16 കാരൻ മരിച്ചു താമരശ്ശേരി ചുങ്കം പാലോറക്കുന്ന് ഇക്ബാലിന്റെ മകൻ മുഹമ്മദ് ഷഹബാസാണ് ശനിയാഴ്ച പുലർച്ചെ ഒരുമണിയോടെ മരിച്ചത്കൂടുതൽ വിവരങ്ങൾ ലഭ്യമാവുന്നു  

മരുമകളുടെ മുറിയിൽ കയറുന്നത് വിലക്കി; ഉമ്മയെ ക്രൂരമായി ആക്രമിച്ച് ലഹരിക്കടിമയായ യുവാവ്

തിരുവനന്തപുരം വിതുരയിൽ മാതാവിനെ ആക്രമിച്ച് ലഹരിക്കടിമയായ മകൻ. ചെറ്റച്ചൽ സ്വദേശിയായ മുഹമ്മദ് ഫയാസ് ആണ് മാതാവിനെ ആക്രമിച്ചത്. സംഭവത്തിൽ മുഹമ്മദ് ഫയാസിനെ പൊലീസ് അറസ്‌റ്റ് ചെയ്തു. 19 വയസുകാരനായ ഇയാൾ ലഹരിക്ക് അടിമയാണ്. ഫയാസിന്റെ ആക്രമണത്തിൽ പരിക്കേറ്റ മാതാവിനെ വിതുര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രസവിച്ചു കിടക്കുന്ന മരുമകളുടെ മുറിയിൽ ഫയാസ് ഇടയ്ക്കിടയ്ക്ക് കയറിയിരുന്നു. ഇത് മാതാവ് വിലക്കി. ഇതോടെ പ്രകോപിതനായ ഫയാസ് മാതാവിനെ ചീത്ത വിളിക്കുകയും കഴുത്തിൽ കുത്തിപ്പിടിച്ച് കവിളിൽ അടിക്കുകയുമായിരുന്നു. എംഡിഎംഎ അടക്കം നാല് […]

യുഎഇയില്‍ ഇന്ധനവില കുറഞ്ഞു; 2025 മാര്‍ച്ചിലെ നിരക്ക് പ്രഖ്യാപിച്ചു

അബുദാബി: യുഎഇയിൽ പെട്രോൾ, ഡീസൽ വില കുറഞ്ഞു. യുഎഇയിലെ മാര്‍ച്ച് മാസത്തെ പെട്രോള്‍, ഡീസല്‍ നിരക്ക് ഒന്നാണ് പ്രഖ്യാപിച്ചത്. രണ്ട് മാസങ്ങളിലെ മാറ്റമില്ലാത്ത നിരക്കില്‍ നിന്ന് ഫെബ്രുവരിയിലാണ് പെട്രോള്‍, ഡീസല്‍ വിലയില്‍ ഉയർന്നത്. എന്നാല് മാർച്ചിൽ വില കുറഞ്ഞു. പുതിയ നിരക്ക് നാളെ മുതൽ (മാര്‍ച്ച് ഒന്ന്) പ്രാബല്യത്തില്‍ വരും. പുതുക്കിയ നിരക്ക്: സൂപ്പർ 98 പെട്രോൾ ലിറ്ററിന് 2.73. ഫെബ്രുവരിയില്‍ 2.74 ദിർഹം ആയിരുന്നു. സ്പെഷ്യൽ 95 പെട്രോൾ ലിറ്ററിന് 2.61. നിലവിലെ നിരക്ക് 2.63 […]

വെഞ്ഞാറമൂട് കൂട്ടക്കൊല; അഫാന്റെ പിതാവ് ഇന്ന് നാട്ടിലെത്തി

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്റെ പിതാവ് അബ്ദുറഹീം നാട്ടിലെത്തി വ്യാഴാഴ്ച രാത്രി ദമ്മാമില്‍ നിന്നും പുറപ്പെട്ട അദ്ദേഹം ഇന്ന് രാവിലെ 7.30 എത്തി  തിരുവനന്തപുരം വിമാനത്തിലാവും ഇറങ്ങുക. സാമ്പത്തിക പ്രതിസന്ധിയില്‍പ്പെട്ട് ഏഴു വര്‍ഷമായി നാട്ടില്‍ വരാനാകാതെ ദമ്മാമില്‍ കഴിയുകയായിരുന്നു അബ്ദുറഹീം. സാമൂഹിക പ്രവര്‍ത്തകുടെ ഇടപെടലിലാണ് റഹീമിന് നാട്ടിലേക്ക് വരാനുള്ള വഴി തുറന്നത്. ഗള്‍ഫില്‍ കാര്‍ ആക്‌സസറീസ് കടയില്‍ ജോലി ചെയ്തുവരികയാണ് അബ്ദുറഹീം. അതേസമയം പ്രതി അഫാനെ പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. എലിവിഷം കഴിച്ച് അഫാന്‍ […]

കേരളത്തിലും കേന്ദ്രത്തിലും ജനവിരുദ്ധ സർക്കാറുകൾ കെ.ടി.പി.

മൂന്നിയൂർ:നാടൊട്ടുകും ബ്രുവറിയും മദ്യഷാപ്പും തുടങ്ങാനും മയക്ക് മരുന്നുകൾ എൽ.പി. സ്കൂളുകളിൽ പഠിക്കുന്ന കുട്ടികൾക്ക് പോലും ലഭിക്കാനും ഇടയാക്കുന്ന ഇടത് സർക്കാറിന്റെ നയ വൈകല്യങ്ങൾആണ് ഈ ദുരന്ത വ്യാപനത്തിൻ്റെ കാരണങൾ എന്ന് കേരള ഡെമോക്രാറ്റിക് പാർട്ടി ( കെ ഡി പി) വള്ളിക്കുന്ന് നിയോജകമണ്ഡലം കമ്മിറ്റി കുറ്റപ്പെടുത്തി. കാലിക്കറ്റ് എയർപോർട്ട് വഴി ഹജ്ജ് തീർത്ഥാടനത്തിനു പോകുന്ന ഹാജിമാരിൽ നിന്ന് അധിക ഫീസ് ഈടാക്കുവാനുള്ള കേന്ദ്രഗവൺമെന്റിന്റെ തീരുമാനം പിൻവലിക്കണം മെന്നും യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ നിയോജകമണ്ഡലം പ്രസിഡണ്ട് സി എം […]

തൃശ്ശൂരില്‍ സുഹൃത്ത് പിടിച്ചുതള്ളിയ കായികാധ്യാപകന്‍ നിലത്തടിച്ച് വീണുമരിച്ചു

തൃശ്ശൂരില്‍ സുഹൃത്ത് പിടിച്ചുതള്ളിയ കായികാധ്യാപകന്‍ നിലത്തടിച്ച് വീണുമരിച്ചു. പൂങ്കുന്നം ഹരിശ്രീ സ്‌കൂള്‍ അധ്യാപകന്‍ അനില്‍ ആണ് മരിച്ചത്. ചക്കമുക്ക് സ്വദേശിയാണ്. ഇന്നലെ രാത്രി പതിനൊന്നരയോടെ ആയിരുന്നു സംഭവം. സുഹൃത്ത് ചൂലിശേരി സ്വദേശി രാജുവിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. റീജണല്‍ തിയേറ്ററിന് സമീപത്തെ ബാറിലെത്തി ഇന്നലെ രാത്രി അധ്യാപകനും സുഹൃത്തും മദ്യപിച്ചിരുന്നു. പിന്നീട് ഇവര്‍ റീജണല്‍ തിയറ്ററില്‍ വച്ച് നടക്കുന്ന തിയേറ്റര്‍ ഫെസ്റ്റിവലിനെത്തുകയും അവിടെ വച്ച് പരസ്പരം തര്‍ക്കിക്കുകയുമായിരുന്നു. ഇതിനിടെ അനിലിനെ സുഹൃത്ത് രാജരാജന്‍ പിടിച്ചു തള്ളി. മുഖമടിച്ചാണ് […]