മലപ്പുറം സ്വദേശികളായ മൂവർ സംഘത്തിന് കയ്യോടെ പിടിവീണു, ബാംഗ്ലൂരിൽ നിന്നും തിരൂരിലേക്ക് വിൽപ്പനക്കായി എത്തിച്ചത് എംഡിഎംഎ

തിരൂർ : തിരൂരിൽ 45 ഗ്രാം എംഡിഎംയുമായി 3 യുവാക്കൾ അറസ്റ്റിൽ. തിരുനാവായ സ്വദേശി മുഹമ്മദ് തൻസീഫ് , നിറമരുതൂർ സ്വദേശി ജാഫർ സാദിഖ്, താനാളൂർ സ്വദേശി ഷിബിൽ റഹ്മാൻ എന്നിവരാണ് അറസ്റ്റിലായത്. ബാംഗ്ലൂരിൽ നിന്നുമാണ് ഈ സംഘം എം ഡി എം എ വില്പനക്കായി എത്തിച്ചത്. തിരൂരിലെ കോളേജുകളെയും സ്കൂളുകളെയും കേന്ദ്രീകരിച്ച് വില്പന നടത്തുവാനാണ് രാസ ലഹരി കൊണ്ടു വന്നതെന്നാണ് പ്രാഥമിക നിഗമനം. തിരൂർ പൊലീസാണ് പ്രതികളെ പിടികൂടിയത്. സംഭവത്തിൽ വിശദമായി അന്വേഷണം നടത്തുകയാണെന്ന് തിരൂർ […]

മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം

മലപ്പുറം : ഇന്നും  നാളെയും  കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

പ്രതിദിന ഡ്രൈവിങ് ലൈസൻസ് ടെസ്റ്റുകളുടെ എണ്ണം ഉയർത്തി

ഡ്രൈവിങ് ലൈസൻസ് ടെസ്റ്റിൽ പരാജയപ്പെട്ട 10 പേരെക്കൂടി പങ്കെടുപ്പിക്കാൻ അനുമതിനൽകി പ്രതിദിന ടെസ്റ്റുകളുടെ എണ്ണം ഉയർത്തി. ഒരു ഉദ്യോഗസ്ഥന് ദിവസം 50 ഡ്രൈവിങ് ടെസ്റ്റ് നടത്താൻ പുതിയ നിർദേശപ്രകാരം കഴിയും. ടെസ്റ്റ് പരിഷ്കരണം നടക്കുന്നതിനുമുൻപ് 60 പേർക്കാണ് അനുമതിയുണ്ടായിരുന്നത്. നിയന്ത്രണമേർപ്പെടുത്തിയതിന്റെ ഭാഗമായി അത് 40 ആയി കുറച്ചെങ്കിലും അപേക്ഷകരുടെ എണ്ണം കൂടുതലായതിനാൽ ഇളവു നൽകുകയായിരുന്നു. ഡ്രൈവിങ് ടെസ്റ്റിൽ ഇപ്പോൾ 45 ശതമാനം പേരാണ് വിജയിക്കുന്നത്. പരാജയപ്പെടുന്നവരുടെ എണ്ണം കൂടുതലായതിനാലാണ് വീണ്ടും അവസരം നൽകാൻ പ്രത്യേകസംവിധാനമുണ്ടാക്കിയത്. 30 പുതിയ […]

ഒന്നല്ല, രണ്ട് ചക്രവാതചുഴി രൂപപ്പെട്ടു, ബംഗാൾ ഉൾകടലിൽ ന്യൂനമർദ്ദമാകുന്നു; കേരളത്തിൽ വീണ്ടും മഴ ജാഗ്രത

തിരുവനന്തപുരം : ദിവസങ്ങൾക്ക് ശേഷം വീണ്ടും കേരളത്തിൽ മഴ ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ച് കാലാവസ്ഥ വകുപ്പ്. നാളെയും മറ്റന്നാളും വിവിധ ജില്ലകളിൽ യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. രണ്ട് ചക്രവാത ചുഴി രൂപപ്പെട്ട സാഹചര്യത്തിൽ ബംഗാൾ ഉൾകടലിനു മുകളിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുള്ളതാണ് കേരളത്തിലെ മഴ സാഹചര്യം വീണ്ടും ശക്തമാക്കുന്നത്. നാളെ എറണാകുളം, ഇടുക്കി, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും മറ്റന്നാൾ കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലുമാണ് കേന്ദ്ര കാലാവസ്ഥവകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത് കേന്ദ്ര […]

മലപ്പുറം സ്വദേശി മൈസൂരുവിൽ കെട്ടിടത്തിൽ നിന്നും വീണു മരിച്ചു

മലയാളി യുവാവ് മൈസൂരുവിൽ കെട്ടിടത്തിൽ നിന്നും വീണു മരിച്ചു. മലപ്പുറം തിരൂർ മംഗലം വളപ്പിൽ മേപ്പറംപത്ത് മുജീബ് മാസ്റ്ററുടെ മകൻ റബിൻഷാ(27) ആണ് മരിച്ചത്. മാതാവ്: സുലൈഖ. ശാന്തി നഗറിലെ സുഹൃത്തിൻ്റെ ഫ്ലാറ്റിൽ വെച്ച് ശനിയാഴ്ച രാത്രി 11 മണിയോടെയാണ് അപകടമുണ്ടായത്. മൂന്നാം നിലയിലെ ഫ്ലാറ്റിൻ്റെ ടെറസിൽ സുഹൃത്തുമായി സംസാരിച്ചിരിക്കെ അബദ്ധത്തിൽ താഴെക്ക് വീഴുകയായിരുന്നു. ഉടൻ തന്നെ മൈസൂരുവിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. മൃതദേഹം എഐകെഎംസിസി മൈസൂരു ഭാരവാഹികളായ സാഹിർ, അൻവർ, അബ്ദുൾ ലത്തീഫ്, മൊയ്‌തീൻ, […]

ഐഎസ്എൽ; കേരളാ ബ്ലാസ്റ്റേഴ്സിന് ആദ്യ ജയം; ഗോളടിച്ച് നോഹ സദോയയും ക്വാമി പെപ്രയും

കൊച്ചി: ഐഎസ്എല്ലിൽ പുതിയ സീസണിൽ ആദ്യ ജയം നേടി കേരളാ ബ്ലാസ്റ്റേഴ്സ്. ഈസ്റ്റ് ബംഗാളിനെതിരേ 2- 1ന്റെ ജയമാണ് മഞ്ഞപ്പട നേടിയത്. ഹോം ഗ്രൗണ്ടിൽ ഒരു ഗോളിന് പിന്നിലായ ശേഷം രണ്ടു ഗോൾ തിരിച്ചടിച്ചാണ് ബ്ലാസ്റ്റേഴ്സ് സീസണിലെ ആദ്യജയം നേടിയത്. ഈസ്റ്റ് ബംഗാളിനെതിരേ നോഹ സദോയ്, ക്വാമി പെപ്ര എന്നിവരിലൂടെയായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ തിരിച്ചടി.പകരക്കാരൻ മലയാളി താരം വിഷ്ണു പി വിയിലൂടെയാണ് ഈസ്റ്റ് ബംഗാൾ മുന്നിലെത്തിയത്. അവസാന അരമണിക്കൂറാണ് മൽസരത്തിന്റെ ഗതി നിർണ്ണയിച്ചത്. അഡ്രിയാൻ ലൂണയില്ലാതെയാണ് ബ്ലാസ്റ്റേഴ്സ‌് ഇന്നിറങ്ങിയത്. […]

ഷിരൂരില്‍ അസ്ഥി കണ്ടെത്തി; മനുഷ്യന്റേതെന്ന് സംശയം

കര്‍ണാടകയിലെ ഷിരൂരില്‍ തെരച്ചിലിനിടയില്‍ അസ്ഥി കണ്ടെത്തി. മനുഷ്യന്റെ അസ്ഥിഭാഗമാണെന്ന് സംശയം. ഗംഗാവാലി പുഴയോരത്താണ് അസ്ഥിഭാഗം കണ്ടെത്തിയത്. ഫോറന്‍സിക്ക് പരിശോധനയ്ക്കായി അസ്ഥി ലാബിലേക്ക് മാറ്റി. കാര്‍വാര്‍ എംഎല്‍എയുള്‍പ്പെടെ സംഭവസ്ഥലത്തെത്തി പരിശോധന നടത്തി

ശ്രീലങ്കയിൽ പുതുചരിത്രം: മാർക്സിസ്റ്റ് നേതാവ് അനുര കുമാര ദിസനായകെ പുതിയ പ്രസിഡന്റ്

കൊളംബോ : ശ്രീലങ്കയിൽ പുതുചരിത്രം കുറിച്ച് മാർക്സിസ്റ്റ് നേതാവ് നാഷണൽ പീപ്പിൾസ് പവർ (എൻപിപി) നേതാവ് അനുര കുമാര ദിസനായകെ പുതിയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു.  ശ്രീലങ്കന്‍ ചരിത്രത്തില്‍ ആദ്യമായി ഒരു സ്ഥാനാര്‍ഥിക്കും കേവല ഭൂരിപക്ഷമായ 50 ശതമാനം വോട്ട് ലഭിക്കാത്ത സാഹചര്യത്തില്‍ രണ്ടാം മുന്‍ഗണനാ വോട്ടുകളെണ്ണിയാണ് വിജയിയെ തീരുമാനിച്ചത്. 2022ൽ ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തികപ്രതിസന്ധി നേരിട്ടശേഷം രാജ്യത്ത്‌ നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പിലാണ് ഇടതുസഖ്യത്തിന്റെ ജയം. തെരഞ്ഞെടുപ്പിന്റെ തുടക്കം മുതല്‍ ദിസനായകെ തന്നെയായിരുന്നു മുന്നേറിയിരുന്നത്. 22 ഇലക്ട്രല്‍ […]

കാസര്‍ഗോഡ് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് യുവാവ് മരിച്ചു

അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് യുവാവ് മരിച്ചു. കാസര്‍ഗോഡ് ചട്ടഞ്ചാൽ സ്വദേശി എം. മണികണ്ഠൻ (41) ആണ് മരിച്ചത്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇദ്ദേഹം.

കെവൈസി അപ്ഡേഷൻ: മുന്നറിയിപ്പുമായി പൊലീസ്

തിരുവനന്തപുരം: കെ വൈ സി അപ്‌ഡേഷൻ എന്ന വ്യാജേന തട്ടിപ്പുകാർ വലയിൽ വീഴ്ത്താൻ ശ്രമിക്കുമെന്ന് മുന്നറിയിപ്പ് നൽകി കേരള പൊലീസ്. കേരള പൊലീസ് പറയുന്നത് ഇങ്ങനെ കെ.വൈ.സി അപ്‌ഡേഷൻ എന്ന വ്യാജേന തട്ടിപ്പുകാർ നിങ്ങളെ വലയിൽ വീഴ്ത്താൻ ശ്രമിക്കും. കെ.വൈ.സി അപ്ഡേഷന്റെ പേരിൽ ബാങ്കിൽനിന്നു വരുന്ന സന്ദേശത്തോടൊപ്പമുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് കെ.വൈ.സി അപ്ഡേറ്റ് ചെയ്യാമെന്നും നിശ്ചിത സമയത്തിനുള്ളിൽ അത് ചെയ്തില്ലെങ്കിൽ നിങ്ങളുടെ അക്കൗണ്ടും അക്കൗണ്ടിലുള്ള പണവും നഷ്ടപ്പെടും എന്നും തെറ്റിദ്ധരിപ്പിക്കുന്നു. ലിങ്കിൽ ക്ലിക്ക് ചെയ്യുന്നതോടുകൂടി തട്ടിപ്പിന്റെ […]