എട്ടാം ക്ലാസ് വിദ്യാർത്ഥികൾക്ക് എൻഎംഎംഎസ് സ്കോളർഷിപ്പിന് അപേക്ഷിക്കാം
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർഥികൾക്കായുള്ള നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പിന് (NMMS) അപേക്ഷിക്കാം. സർക്കാർ അല്ലെങ്കിൽ എയിഡഡ് സ്കൂളിൽ പഠിക്കുന്ന വിദ്യാർഥികൾക്കാണ് സ്കോളർഷിപ്പ് പരീക്ഷയ്ക്ക് അപേക്ഷിക്കാൻ സാധിക്കുക. പരീക്ഷയിലൂടെയാണ് അർഹതപ്പെട്ട വിദ്യാർഥികളെ തെരഞ്ഞെടുക്കുന്നത്.ഓൺലൈനായി വേണം അപേക്ഷ സമർപ്പിക്കാൻ. സെപ്റ്റംബർ 23 മുതൽ ഓൺലൈനായി അപേക്ഷ സമർപ്പിക്കാൻ സാധിക്കും. അവസാന തീയതി ഒക്ടോബർ പതിനഞ്ചിനാണ് (15-10-2024). അപേക്ഷിക്കുന്ന വിദ്യാർഥിയുടെ രക്ഷിതാവിന്റെ വാർഷിക വരുമാനം മൂന്നര ലക്ഷം രൂപയിൽ കവിയാൻ പാടില്ലെന്ന കർശന നിർദേശമുണ്ട്. അപേക്ഷയോടൊപ്പം ഏഴാം ക്ലാസിലെ […]


