എം എം ലോറൻസ് അന്തരിച്ചു

മുതിർന്ന സിപിഐഎം നേതാവ് എം എൻ ലോറൻസ് അന്തരിച്ചു. എറണാകുളം മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിലായിരുന്നു അന്ത്യം. വാർധ്യക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ഒരു മാസത്തോളമായി ചികിത്സയിലായിരുന്നു. സിപിഐഎം കേന്ദ്രക്കമ്മിറ്റി അംഗം, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം, എറണാകുളം ജില്ലാ സെക്രട്ടറി, ഇടതുമുന്നണി കൺവീനർ, സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി, 1980 മുതൽ 1984 വരെ ഇടുക്കിയിൽ നിന്നുള്ള ലോക്സഭാംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

അര്‍ജുന്റെ ലോറി കണ്ടെത്താന്‍ ഈശ്വര്‍ മാല്‍പെ മുങ്ങല്‍ തുടങ്ങി

ബെംഗ്‌ളൂരു : കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശിയായ ലോറി ഡ്രൈവര്‍ അര്‍ജുനായുള്ള മൂന്നാംഘട്ട തെരച്ചിന്റെ ഭാഗമായി മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മാല്‍പെ നദിയില്‍ മുങ്ങുന്നതിന് അനുമതി തേടി. കാര്‍വാറില്‍ നിന്ന് എത്തിച്ച ഡ്രഡ്ജര്‍ അധികൃതര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. എന്നാല്‍ ഡ്രഡ്ജന്‍ പ്രവര്‍ത്തിപ്പിച്ചു തുടങ്ങിയിട്ടില്ല. അര്‍ജുന്‍ സഞ്ചരിച്ച ലോറിയുടെ ക്യാബിന്‍ കണ്ടെത്തുന്നതിനാണ് പ്രഥമ പരിഗണന. അര്‍ജുനടക്കം കാണാതായ മൂന്ന് പേരെയാണ് ഇനി കണ്ടത്തേണ്ടത്. പരിശോധനാ സ്ഥലത്തേക്ക് അര്‍ജുന്റെ സഹോദരി എത്തിയിരുന്നു. 66 ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് മൂന്നാം […]

അൽഹസയിൽ വാഹനാപകടം :അരീക്കോട് സ്വദേശിനിയായ ഉമ്മയും കുട്ടിയും മരിച്ചു

മദീനയിൽ നിന്നും ദമാമിലേക്ക് യാത്ര തിരിച്ച അരീക്കോട് സ്വദേശികൾ സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ടു അരീക്കോട് എൻ വി സുഹൈലിന്റെ ഭാര്യ സഫയും കുട്ടിയുമാണ് മരണപെട്ടത്.സുഹൈലിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, സുഹൈൽ അപകട നില തരണം ചെയ്തിട്ടുണ്ട്.ദമാമിനു സമീപം അല്ഹസയിൽ വെച്ചാണ് അപകടം സംഭവിച്ചത്. ദമാമിൽ വിവാഹ ചടങ്ങിന് പുറപ്പെട്ടതായിരുന്നു കുടുംബം.  

കൊല്ലത്തു മകളുടെ ആണ്‍ സുഹൃത്തിനെ പിതാവ് കുത്തി കൊന്നു;

കൊല്ലം: മകളുടെ ആണ്‍ സുഹൃത്തിനെ പിതാവ് കുത്തി കൊന്നു. കൊല്ലത്താണ് സംഭവം. ഇരവിപുരം മാര്‍ക്കറ്റിന് പിന്‍വശത്ത് വാടകയ്ക്ക് താമസിക്കുന്ന അരുണ്‍ (19) ആണ് മരിച്ചത്. സംഭവത്തില്‍ ഇരവിപുരം വടക്കുമ്പാട് നാന്‍സി വില്ലയില്‍ പ്രസാദ് പൊലീസില്‍ കീഴടങ്ങി. ഇന്ന് വൈകുന്നേരം ആണ് സംഭവം. ആക്രമണത്തില്‍ പരിക്കേറ്റ അരുണ്‍ ചികിത്സയിലിക്കെ രാത്രി 9 മണിയോടെ മരിച്ചു.

വടകരയില്‍ ബസ് യാത്രക്കാരിയുടെ സ്വര്‍ണാഭരണം കവര്‍ന്ന മൂന്ന് സ്ത്രീകള്‍ അറസ്റ്റിൽ 

ബസ് യാത്രക്കാരിയുടെ ഒന്നര പവൻ സ്വർണാഭരണം കവർന്ന കേസില്‍ തമിഴ്നാട് സ്വദേശികളായ മൂന്ന് സ്ത്രീകള്‍ അറസ്റ്റില്‍. തമിഴ്നാട് ട്രിച്ചി മാരിയമ്മൻ കോവില്‍ വെറുവ് കടതെരുവ് സമയപുരം സ്വദേശികളായ കറുപ്പായി (47), രാധ (41), മഹാലക്ഷ്മി (34) എന്നിവരെയാണ് വടകര പൊലീസ് അറസ്റ്റ് ചെയ്തത്. വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. ആഗസ്റ്റ് 16നാണ് ചെക്കോട്ടി ബസാറില്‍നിന്ന് വടകരയിലേക്കുള്ള യാത്രാമധ്യേ കീഴല്‍ സ്വദേശിനി ജാനുവിന്റെ ഒന്നരപവൻ സ്വർണമാല സംഘം കവർന്നത്. പുതിയ […]

കവിയൂർ പൊന്നമ്മ മലയാളി മനസിൽ മായാതെ നിൽക്കും: മുഖ്യമന്ത്രി

മലയാള സിനിമയുടെയും നാടകലോകത്തിന്റേയും ചരിത്രത്തിൽ തന്റേതായ സ്ഥാനം ഉറപ്പിച്ച കവിയൂർ പൊന്നമ്മയുടെ നിര്യാണത്തോടെ തിളക്കമുള്ള ഒരു അദ്ധ്യായത്തിനാണ് തിരശ്ശീല വീണതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തന്റെ കഥാപാത്രങ്ങളിലൂടെ അവർ മലയാളികളുടെ മനസിൽ മായാതെ നിൽക്കുമെന്നും മാതൃഭാവമുള്ള കഥാപാത്രങ്ങളിലൂടെ മലയാളികളുടെ ഹൃദയത്തിൽ ഇടംനേടിയ കവിയൂർ പൊന്നമ്മയുടെ വിയോഗത്തിൽ അതീവ ദുഃഖം രേഖപ്പെടുത്തുന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ അനുശോചന കുറിപ്പ് മാതൃഭാവമുള്ള കഥാപാത്രങ്ങളിലൂടെ മലയാളികളുടെ ഹൃദയത്തിൽ ഇടംനേടിയ കവിയൂർ പൊന്നമ്മയുടെ വിയോഗത്തിൽ അതീവ ദുഃഖം രേഖപ്പെടുത്തുന്നു. ആ സുദീർഘമായ കലാജീവിതം […]

രാജസ്ഥാനിൽ പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതി മട്ടന്നൂരിൽ പിടിയില്‍

മട്ടന്നൂർ  : രാജസ്ഥാനിൽ പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ച്‌ ഒളിവില്‍പ്പോയ പ്രതിയെ മട്ടന്നൂരിൽ പിടികൂടി. രാജസ്ഥാനിലെ മേദി വില്ലേജ്‌ സ്വദേശി മഹേഷ്‌ചന്ദ് ശർമയെ (33)യാണ് തില്ലങ്കേരി പടിക്കച്ചാലില്‍വച്ച് വെള്ളി പകല്‍ പതിനൊന്നോടെ മട്ടന്നൂര്‍, രാജസ്ഥാന്‍ പൊലീസ്‌ ചേര്‍ന്ന് പിടികൂടിയത്. മട്ടന്നൂര്‍ പൊലീസ് സ്റ്റേഷനിലെത്തിച്ച പ്രതിയെ രാജസ്ഥാന്‍ പൊലീസിന് കൈമാറി. ജയ്‌പുർ സൗത്തിലെ സംഗനേർ സദർ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ആറുമാസം മുമ്പാണ് സംഭവം. പ്രതിയുടെ വീട്ടിൽ വാടകയ്ക്ക്  താമസിക്കുന്ന കുടുംബത്തിലെ പതിനാലുകാരിയെയാണ് പീഡിപ്പിച്ചത്.  കുടുംബത്തിന്റെ പരാതിയില്‍ സംഗനേർ […]

എം ആർ അജിത്‌കുമാറിനും സുജിത്‌ദാസിനുമെതിരെ വിജിലൻസ്‌ തിരുവനന്തപുരം സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിയറ്റ്‌ അന്വേഷണമാരംഭിച്ചു

എഡിജിപി എം ആർ അജിത്‌കുമാറിനും പത്തനംതിട്ട മുൻ ജില്ലാ പൊലീസ്‌ മേധാവി സുജിത്‌ദാസിനുമെതിരെ വിജിലൻസ്‌ തിരുവനന്തപുരം സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിയറ്റ്‌ അന്വേഷണമാരംഭിച്ചു. വിജിലൻസ്‌ എസ്‌പി ജോൺകുട്ടിയുടെ നേതൃത്വത്തിലുള്ള സംഘമാണ്‌ അന്വേഷണം നടത്തുന്നത്‌. പൊലീസ്‌ ആസ്ഥാനത്തെ എസ്‌പി കാർത്തിക്കിന്റെ മേൽനോട്ടത്തിലാകും അന്വേഷണം. പി വി അൻവർ എംഎൽഎ നൽകിയ പരാതിയുടെയും മൊഴിയുടെയും അടിസ്ഥാനത്തിൽ കഴിഞ്ഞദിവസമാണ് സർക്കാർ എഡിജിപി എം ആർ അജിത്‌കുമാറിനും സുജിത്‌ദാസിനുമെതിരെ വിജിലൻസ് അന്വേഷണത്തിന്‌ ഉത്തരവിട്ടത്‌. സംസ്ഥാന പൊലീസ്‌ മേധാവി ഷെയ്‌ഖ്‌ ദർവേഷ്‌ സാഹിബ്‌ നൽകിയ ശുപാർശയും […]

ചികിത്സാ നിരക്കുകൾ അറിയാൻ എല്ലാ ആശുപത്രികളിലും കിയോസ്കുകൾ സ്ഥാപിക്കും: മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം : ക്ലിനിക്കൽ എസ്റ്റാബ്ലിഷ് മെന്റ് ആക്ട് പ്രകാരം സ്വകാര്യ ആശുപത്രിയിലെ ചികിത്സാ നിരക്കുകൾ അറിയുന്നതിനുള്ള കിയോസ്കുകൾ എല്ലാ ആശുപത്രികളിലും സ്ഥാപിക്കുന്നതിന് ധാരണയായിട്ടുണ്ടെന്ന് മന്ത്രി വീണാ ജോർജ്. കുന്നത്തുനാട് നിയോജക മണ്ഡലത്തില്‍ 77 ലക്ഷം രൂപ ചെലവഴിച്ച് മൂന്ന് വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ചികിത്സാ നിരക്കുകൾ അറിയുന്നതിനുള്ള സംവിധാനം ഏർപ്പെടുത്തുന്നതിനുള്ള നടപടികൾ അന്തിമഘട്ടത്തിലാണ്. ചികിത്സാ നിരക്കുകൾ അറിയുന്നതിനുള്ള സംവിധാനം വർഷങ്ങളായി നടപ്പിലായിരുന്നില്ല. ആൻജിയോ പ്ലാസ്റ്റി ചെയ്യാൻ ആശുപത്രിയിലെത്തിയാൽ ഇതിനു ശേഷമാകും ബിൽ ലഭിക്കുക. രോഗികൾക്ക് […]

എ.കെ ശശീന്ദ്രൻ ഒഴിയും; തോമസ് കെ. തോമസ് മന്ത്രിയാകും

തിരുവനന്തപുരം: മന്ത്രിസ്ഥാനമൊഴിയാൻ എ.കെ. ശശീന്ദ്രൻ സമ്മതിച്ചതോടെ എൻ.സി.പിക്കുള്ളിലെ തർക്കത്തിന് പരിഹാരമായി. മുംബൈയിൽ എൻ.സി.പി നേതാവ് ശരദ് പവാറുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മന്ത്രിസ്ഥാനം ഒഴിയാൻ ശശീന്ദ്രൻ സമ്മതം അറിയിച്ചത്. ശശീന്ദ്രൻ ഒഴിയുന്നതോടെ എൻ.സി.പി മുതിർന്ന നേതാവ് തോമസ്.കെ. തോമസ് വനം വകുപ്പ് മന്ത്രിയാകും. ശരദ് പവാർ ഉടൻ തന്നെ മുഖ്യമന്ത്രി പിണറായി വിജയനുമായും മുന്നണി നേതൃത്വവുമായും കൂടിക്കാഴ്ച നടത്തും. മന്ത്രിസ്ഥാനം സംബന്ധിച്ച് മുഖ്യമന്ത്രിയുടെ നിലപാടും നിർണായകമാകും. അന്തിമ തീരുമാനം ഒരാഴ്ചക്കകം ഉണ്ടാകുമെന്നാണ് കരുതുന്നത്.