പ്രതിദിന ഡ്രൈവിങ് ലൈസൻസ് ടെസ്റ്റുകളുടെ എണ്ണം കൂട്ടി : ഇനി 50 ടെസ്റ്റുകള്‍ നടത്താം

പ്രതിദിനം നടക്കുന്ന ഡ്രൈവിങ് ലൈസൻസ് ടെസ്റ്റുകളുടെ എണ്ണം കൂട്ടി. ഇതോടെ പുതിയ നിർദേശപ്രകാരം ഒരു ഉദ്യോഗസ്ഥന് പ്രതിദിനം 50 ടെസ്റ്റുകള്‍ നടത്താൻ കഴിയും. ഇവയില്‍ 30 എണ്ണം പുതിയ അപേക്ഷകളായിരിക്കും. ബാക്കിയുള്ള 20 പേരില്‍ 10 പേർ നേരത്തെ ടെസ്റ്റില്‍ പരാജയപ്പെട്ടവരും, 10 പേർ വിദേശയാത്ര ഉള്‍പ്പെടെ പ്രത്യേക പരിഗണന അർഹിക്കുന്നവരും ആയിരിക്കും. ഇതില്‍ പരാജയപ്പെട്ടവരുടെ എണ്ണമാണ് ഇപ്പോള്‍ കൂട്ടിയിരിക്കുന്നത്. ടെസ്റ്റ് പരിഷ്കരണത്തിന് മുൻപേ ഒരു ദിവസം 60 ടെസ്റ്റുകളായിരുന്നു നടന്ന് കൊണ്ടിരുന്നത്. എന്നാല്‍ പരിഷ്കരണത്തിന് ശേഷം […]

പ്രതിമാസ വൈദ്യുതി ബിൽ ഉടൻ നടപ്പാക്കുമെന്ന് മന്ത്രി; പുതിയ രീതി നടപ്പാക്കുന്നത് ഉപഭോക്താക്കളുടെ ആവശ്യ പ്രകാരം

പാലക്കാട് : പ്രതിമാസ വൈദ്യുതി ബിൽ ഉടൻ നടപ്പാക്കുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി. ഇക്കാര്യം റെഗുലേറ്ററി കമ്മിഷന് മുമ്പാകെ സമർപ്പിച്ചിട്ടുണ്ട്. ഉപഭോക്താക്കൾ ആവശ്യപ്പെട്ടത് പ്രകാരമാണ് പുതിയ രീതി നടപ്പാക്കുന്നതെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ആദ്യഘട്ടത്തിൽ വൻകിട ഉപഭോക്താക്കളിലായിരിക്കും പുതിയ രീതി നടപ്പാക്കുക. വിജയിച്ചാൽ സമ്പൂർണമായും പ്രതിമാസ ബില്ലിങ്ങിലേക്ക് മാറുമെന്ന് മന്ത്രി അറിയിച്ചു. സ്മാർട്ട് മീറ്ററിലൂടെ ഉപഭോക്താക്കൾക്ക് തന്നെ മീറ്റർ റീഡ് ചെയ്യാനാവും. മീറ്റർ റീഡിങ്ങിന് കൂടുതൽ ജീവനക്കാരെ വേണ്ടി വരില്ല. പ്രതിമാസ ബില്ലിങ് വൈദ്യുതി താരിഫിൽ […]

കേരളത്തിലെ ഏറ്റവും ഉയരംകൂടിയ വ്യക്തി കമറുദ്ധീൻ അന്തരിച്ചു; 25 ഓളം സിനിമകളിലും വേഷമിട്ട “പൊക്കക്കാരനെ” അറിയാം

തൃശൂർ: കേരളത്തിലെ ഏറ്റവും ഉയരം കൂടിയ വ്യക്തിയായി അറിയപ്പെടുന്ന പാവറട്ടി സ്വദേശി പണിക്കവീട്ടിൽ കമറുദീൻ (61) അന്തരിച്ചു. മഞ്ഞപ്പിത്തം ബാധിച്ചു ചികിത്സയിലായിരുന്നു. ഏഴടി 2 ഇഞ്ച് ആയിരുന്നു കമറുദ്ദീൻ്റെ ഉയരം. കബറടക്കം ഇന്നലെ നാട്ടിൽ നടന്നു. ഉയരക്കൂടുതൽ ഉള്ളവരുടെ കൂട്ടായ്മയായ ടോൾമെൻ അസോസിയേഷൻ നേതാവ് ആയിരുന്നു. അസോസിയേഷൻ്റെ സംസ്ഥാന സമ്മേളനത്തിലാണ് കേരളത്തിലെ ഏറ്റവും ഉയരം കൂടിയ വ്യക്തിയായി കമറുദീനെ തിരഞ്ഞെടുത്തത്. നല്ല ഉയരം കമറുദ്ദീൻ്റെ ജീവിതത്തിൽ നേട്ടങ്ങൾക്കും പ്രതിസന്ധികൾക്കും കാരണമായിട്ടുണ്ട്. തൊഴിൽ തേടി വീടു വിട്ടു1986 ൽ […]

മാലിന്യം സംബന്ധിച്ച പരാതി നല്‍കാന്‍ വാട്‌സാപ് നമ്പർ

തിരുവനന്തപുരം:പൊതുസ്ഥലങ്ങളിൽ മാലിന്യം കൂടിക്കിടക്കുന്നത് തദ്ദേശ സ്ഥാപനങ്ങളുടെ ശ്രദ്ധയിൽ കൊണ്ടുവരാനും പൊതുസ്ഥലങ്ങളും ജലാശയങ്ങളും മലിനമാക്കുന്നവർക്കെതിരെ പരാതി നൽകുവാനും വാട്സാപ് നമ്പർ. ഇനി മുതല്‍ പരാതികള്‍ തെളിവുകൾ സഹിതം 9446700800 എന്ന വാട്സാപ് നമ്ബറിലേക്ക് അയക്കാം. സ്വച്ഛത ഹി സേവാ 2024 ക്യാമ്ബയിന്റെ സംസ്ഥാനതല ലോഞ്ചും മാലിന്യ നിക്ഷേപത്തിന് എതിരെ പരാതി നൽകുവാനുള്ള പൊതു വാട്സാപ്പ് നമ്പറിൻ്റെ പ്രഖ്യാപനവും കൊല്ലം കോർപറേഷൻ കൗൺസിൽ ഹാളിൽ നടന്ന ചടങ്ങില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് നിർവഹിച്ചു. പൊതു […]

കവിയൂർ പൊന്നമ്മ ആശുപത്രിയിൽ; നില ഗുരുതരമെന്ന് റിപ്പോർട്ട്

കൊച്ചി: മലയാള സിനിമയിലെ അമ്മ മുഖമായ കവിയൂർ പൊന്നമ്മയുടെ നില ഗുരുതരമെന്ന് റിപ്പോർട്ട്. നിലവിൽ കൊച്ചി ലിസി ആശുപത്രിയിൽ ചികിത്സയിലാണ്. ആരോഗ്യം വഷളായതോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങള്‍ കൊണ്ട് ഏതാനും ദിവസങ്ങളായി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. നിരവധി സിനിമാ പ്രവർത്തകർ വിവരം അറിഞ്ഞതിനെ തുടർന്ന് ആശുപത്രിയിലേക്ക് എത്തിയിട്ടുണ്ടെന്നാണ് വിവരം.  

എഡിജിപി എം.ആർ അജിത്ത് കുമാറിനെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടു; സുജിത് ദാസിനെതിരെയും അന്വേഷണം

തിരുവനന്തപുരം: എഡിജിപി എം.ആർ അജിത്ത് കുമാറിനെതിരെ അനധികൃത സ്വത്ത് സമ്പാദനമടക്കം ആരോപണങ്ങളിൽ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടു. പൊലീസ് മേധാവിയുടെ ശുപാർശ അംഗീകരിച്ചാണ് സംസ്ഥാന സർക്കാർ ഉത്തരവിട്ടത്. മുൻ പത്തനംതിട്ട എസ്‌പി സുജിത് ദാസിനെതിരായ ആരോപണങ്ങളിലും വിജിലൻസ് അന്വേഷണം നടത്തും. അന്വേഷണ സംഘാംഗങ്ങളെ നാളെ തീരുമാനിക്കും.

ഓണ വിപണിയില്‍ നടത്തിയത് 3881 പരിശോധനകള്‍, 108 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിച്ചു; മന്ത്രി വീണാ ജോർജ്

ഓണക്കാലത്ത് വിതരണം ചെയ്യുന്ന ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരവും, സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി 3881 പരിശോധനകള്‍ നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 231 സ്‌ക്വാഡുകള്‍ പരിശോധനകള്‍ക്ക് നേതൃത്വം നല്‍കി. 476 സ്ഥാപനങ്ങള്‍ക്ക് റെക്ടിഫിക്കേഷന്‍ നോട്ടീസും 385 സ്ഥാപനങ്ങള്‍ക്ക് കോമ്പൗണ്ടിംഗ് നോട്ടീസും നല്‍കി. തുടര്‍ പരിശോധനകള്‍ക്കായി 752 സര്‍വൈലന്‍സ് സാമ്പിളുകളും 135 സ്റ്റാറ്റിയൂട്ടറി സാമ്പിളുകളും ശേഖരിച്ചു. പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കും. ഗുരുതര വീഴ്ചകള്‍ കണ്ടെത്തിയ 108 […]

മലപ്പുറത്ത് 7 പേർക്ക് നിപ രോഗലക്ഷണം, എം പോക്സ് സമ്പർക്ക പട്ടികയിൽ 23 പേർ; നിർദ്ദേശങ്ങൾ പാലിക്കണമെന്ന് മന്ത്രീ

മലപ്പുറത്ത് നിലവിൽ 7 പേർക്ക് നിപ രോഗലക്ഷണങ്ങളെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. നിപ രോഗം ബാധിച്ച് മരിച്ച യുവാവിന്റെ സമ്പർക്ക പട്ടികയിൽ 267 പേരാണുളളത്. ഇതിൽ 37 സാമ്പിളുകൾ നെഗറ്റീവാണ്. മറ്റുളളവരുടെ സാമ്പിളുകൾ ഉടൻ പരിശോധനക്ക് അയക്കും. നിപ ഇനി രണ്ടാമതൊരാൾക്കില്ലെന്ന് ഉറപ്പിക്കാനാണ് ജാഗ്രത പാലിക്കുന്നതെന്നും മന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. മലപ്പുറത്ത് വിദേശത്ത് നിന്നെത്തിയ 38കാരന് ഇന്നലെ എംപോക്സ് സ്ഥിരീകരിച്ച സാഹചര്യത്തിൽ പരിശോധനയും ജാഗ്രതയും കർശനമാക്കി. എം പോക്സ് ബാധിച്ചയാളുടെ സമ്പർക്ക പട്ടികയിൽ 23 പേരാണ് […]

ബംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് വന്ന ബസ് അപകടത്തിൽപ്പെട്ടു : നിരവധി പേർക്ക് പരിക്ക്

ഹുൻസൂർ : ബംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് വന്ന സ്വകാര്യ ബസ് ഹുൻസൂരുവിന് സമീപം അപകടത്തിൽപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. രാത്രി 12 മണിയോടെയാണ് അപകടം. നിയന്ത്രണം വിട്ട ബസ് സമീപത്തെ വൈദ്യുത പോസ്റ്റിൽ ഇടിച്ചാണ് അപകടം ഉണ്ടായതെന്നാണ് ലഭ്യമായ വിവരം. ബസ് നിറയെ യാ ത്രക്കാരുണ്ടായിരുന്നു. പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ബംഗളൂരുവിൽ നിന്ന് മലപ്പുറത്തേക്ക് വന്ന SKS ബസ്സാണ് അപകടത്തിൽപ്പെട്ടത്.

പ്രവാസികൾക്ക് ഓൺലൈനായി ഭൂനികുതി അടയ്ക്കാൻ സൗകര്യമൊരുക്കും: മന്ത്രി കെ രാജൻ

പാലക്കാട് > വിദേശ മലയാളികൾക്ക് കേരളത്തിൽ അവരുടെ ഉടമസ്ഥതയിലുള്ള ഭൂമിയുടെ നികുതി ഓൺലൈനായി അടയ്ക്കാൻ സൗകര്യമൊരുക്കുമെന്ന് റവന്യൂ മന്ത്രി കെ രാജൻ. ആലത്തൂർ താലൂക്ക്തല പട്ടയമേളയുടെയും എരിമയൂർ 1 സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടത്തിൻ്റെയും ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. റവന്യൂ വകുപ്പിന്റെ പ്രവർത്തനങ്ങൾ സ്മാർട്ട് ആക്കാനുള്ള നടപടികളാണ് സ്വീകരിക്കുന്നത്. ലോക കേരളസഭയിൽ ഉയർന്ന ആവശ്യം പരിഗണിച്ച് 10 രാജ്യങ്ങളിൽ താമസിക്കുന്ന മലയാളികൾക്ക് ഓൺലൈനായി കേരളത്തിലെ അവരുടെ ഭൂമിക്ക് ടാക്സ് അടയ്ക്കാനുള്ള സൗകര്യമൊരുക്കും. സർക്കാരിന്റെ മൂന്നാം വാർഷികത്തിൻ്റെ […]