റാഞ്ചി : നീറ്റ് യുജി ചോദ്യപേപ്പർ കുംഭകോണക്കേസിൽ പ്രധാനപ്രതിയെ ജാർഖണ്ഡിൽ അറസ്റ്റ് ചെയ്‌തതായി സിബിഐ. ജാർഖണ്ഡ് കേന്ദ്രീകരിച്ച് ചോദ്യപേപ്പർ ചോർത്തിയ സംഘത്തിലെ പ്രധാനി അമൻ സിങ്ങിനെയാണ് ധൻബാദിൽവച്ച് ബുധനാഴ്‌ച അറസ്റ്റ് ചെയ്‌തത്. ഹസാരിബാഗ് ആസ്ഥാനമായുള്ള ഒയാസിസ് സ്കൂൾ പ്രിൻസിപ്പലിനെയും വൈസ് പ്രിൻസിപ്പലിനെയും വിദ്യാർഥികൾക്ക് ചോദ്യപേപ്പർ നൽകിയെന്ന് ആരോപിക്കപ്പെടുന്ന നാലുപേരെയും നേരത്തെ അറസ്റ്റ് ചെയ്‌തിരുന്നു.
കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here
നീറ്റ് ചോദ്യപേപ്പർ കുംഭകോണത്തിൽ ജൂൺ 23-ന് കേസെടുത്ത സിബിഐ 27-നാണ് ആദ്യ അറസ്റ്റ് രേഖപ്പെടുത്തിയത്. ബിഹാർ, മഹാരാഷ്ട്ര, ഹരിയാന, ജാർഖണ്ഡ്, ഛത്തീസ്ഗഡ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് അന്വേഷണം. കേസിൽ ആറ് എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. 571 നഗരങ്ങളിലെ 4750 കേന്ദ്രങ്ങളിൽ 23 ലക്ഷത്തിലധികം വിദ്യാർഥികൾ നീറ്റ് യുജി എഴുതിയിരുന്നു.