സ്കൂള്‍വിദ്യാർഥികളുടെ ആരോഗ്യവിവരങ്ങള്‍ സൂക്ഷിക്കാൻ ഹെല്‍ത്ത് കാർഡ് പദ്ധതിയുമായി സംസ്ഥാനസർക്കാർ.പദ്ധതിയിലൂടെ ഒരു കുട്ടി സ്കൂളില്‍ ചേരുന്നതു മുതല്‍ 12-ാം ക്ലാസ്കഴിയുന്നതു വരെയുള്ളആരോഗ്യവിവരങ്ങള്‍ വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ ഡിജിറ്റലായി സൂക്ഷിക്കാനാകും.
കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here
ഇന്ത്യൻ മെഡിക്കല്‍ അസോസിയേഷനുമായി (ഐഎംഎ) ചേർന്ന് നടത്തുന്ന പദ്ധതിക്ക് വിദ്യാഭ്യാസ വകുപ്പിലെ കൈറ്റ് സാങ്കേതിക സഹായം നല്‍കും. സമഗ്ര സ്കൂള്‍ ഹെല്‍ത്ത് പ്രോഗ്രാം നടപ്പാക്കുന്നതിന്‍റെ ഭാഗമായി നടത്തിയ വർക് ഷോപ്പ് മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു.
ഒന്നു മുതല്‍ അഞ്ച് വരെയുള്ള ക്ലാസുകാരെ പ്രൈമറി, ആറ് മുതല്‍ എട്ടുവരെ അപ്പർ പ്രൈമറി, ഒൻപതും മുതല്‍ 12 വരെ ക്ലാസുകാരെ സെക്കൻഡറി എന്നിങ്ങനെ തിരിച്ചാണ് പദ്ധതി വിഭാവനം ചെയ്യുക. വൈദ്യപരിശോധന, ദന്തപരിശോധന, നേത്രപരിശോധന, പ്രതിരോധ കുത്തിവെപ്പ് തുടങ്ങിയവ പദ്ധതിയില്‍ ഉള്‍പ്പെടും. കൗമാരത്തില്‍ നേരിടുന്ന പ്രശ്നങ്ങള്‍ നേരിടുന്നതിന് ഡോക്ടർമാരുടെ നേതൃത്വത്തില്‍ പ്രത്യേക ക്ലാസുകളും സംഘടിപ്പിക്കും.