ക്ഷേമപെൻഷൻ എല്ലാ മാസവും മുടക്കമില്ലാതെ നൽകും. ഓണത്തിന് രണ്ട് മാസത്തെ ക്ഷേമപെൻഷൻ ഒന്നിച്ച് നൽകും.

ഓണത്തോടനുബന്ധിച്ച് മൂന്ന് ഗഡു ക്ഷേമ പെൻഷൻ വിതരണം ചെയ്യും. ആഗസ്റ്റ് മാസത്തെ ഗഡു ഈ ആഴ്ചയിലും സെപ്റ്റംബർ ആദ്യവാരം രണ്ട് ഗഡുവും വിതരണം ചെയ്യാനാണ് തീരുമാനം. ഓണത്തിന് മുൻപ് പെൻഷൻ വിതരണം പൂർത്തിയാക്കും. സാമ്പത്തിക പ്രയാസങ്ങൾക്കിടയിലും ക്ഷേമ പെൻഷൻകാരെ ചേർത്തുപിടിച്ചുള്ള നടപടിയാണ് സംസ്ഥാന സർക്കാർ സ്വീകരിക്കുന്നത്. ഓണത്തിനോടനുബന്ധിച്ച് 4800 രൂപയായിരിക്കും ക്ഷേമപെൻഷൻകാർക്ക് ആകെ ലഭിക്കുക. സംസ്ഥാനത്തെ 60 ലക്ഷത്തോളം വരുന്ന ക്ഷേമപെൻഷൻകാർക്ക് വലിയ ആശ്വാസമാണ് സർക്കാർ നടപടി. ഈ സാമ്പത്തിക വർഷത്തിൽ ഏപ്രിൽ മാസം മുതൽ ഈ മാസം വരെയും പെൻഷൻ വിതരണത്തിൽ കുടിശ്ശികയുണ്ടായിട്ടില്ല. നിലവിൽ ഉണ്ടായിരുന്ന കുടിശ്ശിക അവസാന ഘട്ടത്തിലേക്ക് എത്തിക്കാനും സാധിച്ചു.

സ. കെ എൻ ബാലഗോപാൽ
ധനകാര്യ വകുപ്പ് മന്ത്രി

Tags

Share this post:

Leave a comment

Your email address will not be published. Required fields are marked *