സീബ്രാലൈനുള്ള സ്ഥലത്ത് ഓവര്‍ടേക്ക് ചെയ്യാമോ? വിശദീകരണവുമായി എംവിഡി

മോട്ടോര്‍ വാഹന ഡ്രൈവിങ് റെഗുലേഷന്‍ 2017 അനുസരിച്ച് യാതൊരു കാരണവശാലും കാൽനടയാത്രക്കാർക്ക് റോഡ് മുറിച്ച് കടക്കാനുള്ള സീബ്രാലൈൻ ഉള്ള ഒരു സ്ഥലത്ത് മുമ്പിലെ വാഹനത്തെ ഓവര്‍ടേക്ക് ചെയ്യാൻ പാടില്ലാത്തതാണ് . പെഡസ്ട്രിയന്‍ ക്രോസിങ് ഇല്ലെങ്കില്‍ കൂടിയും റോഡില്‍ ‘Give Way’ സൈനോ ‘Stop’ സൈനോ ഉണ്ടെങ്കില്‍ റോഡ് മുറിച്ച് കടക്കുന്ന കാല്‍നടയാത്രികന് തന്നെയാണ് മുന്‍ഗണന നല്‍കേണ്ടത്. സീബ്രാ ക്രോസിങ് എന്ന് പൊതുവെ അറിയപ്പെടുന്ന പെഡസ്ട്രിയന്‍ ക്രോസിങ്ങുമായി ബന്ധപ്പെട്ട ചില നിയമ വശങ്ങള്‍ ഫെയ്‌സ്ബുക്കില്‍ വിശദീകരിച്ച് കേരള മോട്ടോര്‍ വാഹനവകുപ്പ് രംഗത്ത്.

കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here

കേരള മോട്ടോര്‍ വാഹനവകുപ്പിൻ്റെ ഫെയ്സ്ബുക്ക് കുറിപ്പിൻ്റെ പൂർണ്ണരൂപം

സീബ്രാ ക്രോസിംഗ് എന്ന് പൊതുവെ അറിയപ്പെടുന്ന പെഡസ്ട്രിയന്‍ ക്രോസിംഗുകളുമായി ബന്ധപ്പെട്ട ചില നിയമ വശങ്ങള്‍ :-

മോട്ടോര്‍ വാഹന ഡ്രൈവിംഗ് റെഗുലേഷന്‍ 2017 –

സീബ്രാ ക്രോസിംഗ് എന്ന് പൊതുവെ അറിയപ്പെടുന്ന പെഡസ്ട്രിയൻ ക്രോസിംഗുകളുമായി ബന്ധപ്പെട്ട ചില നിയമ വശങ്ങൾ :-

മോട്ടോർ വാഹന ഡ്രൈവിംഗ് റെഗുലേഷൻ 2017 –

റെഗുലേഷൻ 5 (e) : യാതൊരു കാരണവശാലും പെഡസ്ട്രിയൻ ക്രോസ്സിംഗ് ഉള്ള ഒരു സ്ഥലത്ത് മുമ്പിലെ വാഹനത്തെ ഓവർടേക്ക് ചെയ്യരുത്.

റെഗുലേഷൻ 7 (3) : പെഡസ്ട്രിയൻ ക്രോസിംഗ് ഇല്ലെങ്കിൽ കൂടിയും റോഡിൽ “Give Way” സൈനോ “Stop” സൈനോ ഉണ്ടെങ്കിൽ ടി സ്ഥലത്തും . റോഡ് മുറിച്ച് കടക്കുന്ന കാൽനടയാത്രികന് തന്നെയാണ് മുൻഗണന.

റെഗുലേഷൻ 39 (1) : പെഡസ്ട്രിയൻ ക്രോസിംഗിൽ എത്തുമ്പോൾ, ഡ്രൈവർ വാഹനത്തിൻ്റെ വേഗത കുറക്കുകയും നിർത്തുകയും കാൽനടയാത്രികരെ റോഡ് മുറിച്ച് കടക്കാൻ അനുവദിക്കുകയും വേണം.

റെഗുലേഷൻ 39 (2) : റോഡിൽ വാഹന ഗതാഗതം തടസ്സപ്പെട്ട് വാഹനങ്ങൾ സുഗമമായി നീങ്ങാതെ നിൽക്കുന്ന സമയത്ത് ഡ്രൈവർ ഒരിക്കലും പെഡസ്ട്രിയൻ കോസിംഗിലേക്ക് വാഹനം ഓടിച്ച് കയറ്റി നിർത്തി കാൽനട യാത്രികർക്ക് പെഡസ്ട്രിയൻ ക്രോസിംഗ് ഉപയോഗിക്കുന്നതിന് തടസ്സം നിൽക്കരുത്.

കേരള മോട്ടോർ വാഹന ചട്ടം 365 (1) : പെഡസ്ട്രിയൻ ക്രോസിംഗിന് മുമ്പായി വരച്ചിരിക്കുന്ന റോഡിലെ സ്റ്റോപ്പ് ലൈനിൽ വാഹനം നിർത്തുമ്പോൾ യാതൊരു കാരണവശാലും വാഹനത്തിൻ്റെ മുമ്പിൽ തള്ളി നിൽക്കുന്ന യാതൊരു വാഹന ഭാഗവും പെഡസ്ട്രിയൻ ക്രോസിംഗിൽ എത്താൻ പാടില്ല.

Tags

Share this post:

Related Posts

Leave a comment

Your email address will not be published. Required fields are marked *