അപകട ദൃശ്യങ്ങൾ പകർത്തിയാൽ പണികിട്ടും: മുന്നറിയിപ്പുമായി ഖത്തർ ജനറൽ ട്രാഫിക് വിഭാഗം

ദോഹ: അപകടങ്ങൾ ഫോണിൽ പകർത്താൻ ശ്രമിക്കുന്നവർക്ക് മുന്നറിയിപ്പുമായി ഖത്തർ ജനറൽ ട്രാഫിക് വിഭാഗം. രണ്ട് വർഷം തടവോ 10,000 ഖത്തർ റിയാൽ പിഴയോ ആണ് ഇത്തരക്കാരെ കാത്തിരിക്കുന്നത്. സോഷ്യൽ മീഡിയ കാലത്ത് അപകട ഫോട്ടോകൾ പകർത്തി വൈറലാകാൻ ശ്രമിക്കുന്നവരുണ്ടാകും. അല്ലെങ്കിൽ മറ്റുള്ളവരെ ബോധവത്കരിക്കാൻ ഫോട്ടോകൾ പകർത്തുന്നവരുണ്ടാകും. രണ്ടായാലും നിങ്ങളെ കാത്തിരിക്കുന്നത് കനത്ത ശിക്ഷയാണെന്ന് ഓർമപ്പെടുത്തുകയാണ് ഖത്തർ ജനറൽ ട്രാഫിക് വിഭാഗം.

കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here

മറ്റൊരു വ്യക്തിയുടെ സ്വകാര്യ ജീവിതത്തിലേക്ക് അവരുടെ സമ്മതമില്ലാതെയും അനധികൃതമായും കടന്നുകയറാൻ ആർക്കും അവകാശമില്ല. അപകട ഫോട്ടോകൾ എടുത്ത് പ്രചരിപ്പിക്കുന്നത് സ്വകൃര്യതയിലേക്കുള്ള കടന്നു കയറ്റമാണ്. രണ്ട് വർഷം വെര തടവോ 10,000 റിയാൽ വരെ പിഴയോ ആണ് ശിക്ഷ. ചിലപ്പോൾ ഇത് രണ്ടും ഒന്നിച്ചും അനുഭവിക്കേണ്ടി വരും. അതേസമയം വാഹന അപകടമുണ്ടാകുമ്പോൾ ആളുകൾക്ക് അപകടം തെളിയിക്കാനും ട്രാഫിക് വിഭാഗത്തിൽ റിപ്പോർട്ട് ചെയ്യാനും ഫോട്ടോ എടുക്കാൻ നിയമം അനുവദിക്കുന്നുണ്ട്. ഇത്തരം ഫോട്ടോകൾ മെട്രാഷ് 2 ൽ അപ്ലോഡ് ചെയ്യാം. ഇത് മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കരുത് . മെട്രാഷ് വഴി ട്രാഫിക് ലംഘനം റിപ്പോർട്ട് ചെയ്യുമ്പോൾ പോലും ആളുകളുടെ ഫോട്ടോ എടുക്കേണ്ട ആവശ്യമില്ലെന്നും അധികൃതർ വ്യക്തമാക്കി.

Tags

Share this post:

Related Posts

Leave a comment

Your email address will not be published. Required fields are marked *