തൊഴിലവസരങ്ങൾ മലപ്പുറം ജില്ല സ്വയം തൊഴിൽ വായ്പാ പദ്ധതി: അപേക്ഷ ക്ഷണിച്ചു

കേരള സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപറേഷൻ കുറഞ്ഞ പലിശ നിരക്കിൽ നടപ്പിലാക്കുന്ന (നാല് ശതമാനം മുതൽ ഒമ്പത് ശതമാനം വരെ) വിവിധ സ്വയം തൊഴിൽ വായ്പാ പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു. പട്ടികജാതി പട്ടികവർഗ വിഭാഗത്തിൽ പെട്ട സ്വയംതൊഴിൽ തുടങ്ങാൻ ആരംഭിക്കുന്ന സംരംഭകർക്ക് അപേക്ഷികാം. അപേക്ഷകർ 18നും 55നും ഇടയിൽ പ്രായമുള്ളവർ ആയിരിക്കണം. താൽപ്പര്യമുള്ളവർ അപേക്ഷാ ഫോറത്തിനും വിശദവിവരങ്ങൾക്കുമായി മലപ്പുറം അമേരിക്കൻ മിഷൻ ഹോസ്പിറ്റലിന് സമീപം പ്രവര്‍ത്തിക്കുന്ന കോർപ്പറേഷന്റെ മലപ്പുറം ജില്ലാ ഓഫീസുമായി ബന്ധപ്പെടണം. ഫോൺ : 04832731496,9400068510.

കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here

ഫുട്ബോള്‍ പരിശീലകരെ നിയമിക്കുന്നു

മലപ്പുറം ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ നിലമ്പൂര്‍, എടപ്പാള്‍, ഉണ്യാല്‍ എന്നിവിടങ്ങളില്‍ നടത്തുന്ന ഫുട്‌ബോള്‍ അക്കാദമിയില്‍ താത്കാലികാടിസ്ഥാനത്തില്‍ പരിശീലകരെ നിയമിക്കുന്നു. എ.ഐ.എഫ്.എഫ് ഡി ലൈസന്‍സില്‍ കുറയാത്ത സര്‍ട്ടിഫിക്കറ്റ്, കോച്ചിങില്‍ മുന്‍പരിചയം എന്നിവയാണ് യോഗ്യതകള്‍. അപേക്ഷ മലപ്പുറം സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന മലപ്പുറം ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഓഫീസില്‍ നേരിട്ടോ ഇ മെയില്‍ (scmalappuram@gmail.com) വഴിയോ ആഗസ്റ്റ് ആറിനു മുമ്പ് വൈകീട്ട് അഞ്ചിനു മുമ്പ് സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9495243423.

അധ്യാപക നിയമനം

ഒളവട്ടൂർ തടത്തിൽപറമ്പ ഗവ. ഹയർ സെക്കന്ററി സ്കൂളിൽ കായികാധ്യാപകന്‍ (ഹൈസ്‍കൂള്‍), സംഗീതാധ്യാപകന്‍ (ഹൈസ്‍കൂള്‍) തസ്തികകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ആഗസ്റ്റ് ഒന്നിന് രാവിലെ 10.30 ന് ഓഫീസില്‍ വെച്ച് കൂടിക്കാഴ്ച നടക്കും. ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള‍ുമായി അഭിമുഖത്തിന് ഹാജരാവണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9496442108.

സെലക്‍ഷന്‍ നടപടികള്‍ റദ്ദാക്കി

മലപ്പുറം ജില്ലയില്‍ വനം വകുപ്പില്‍ 2022 ഏപ്രില്‍ 30 ലെ ഗസറ്റ് വിജ്ഞാപന പ്രകാരം അപേക്ഷ ക്ഷണിച്ച ഫോറസ്റ്റ് ‍‍‍ഡ്രൈവര്‍ (കാറ്റഗറി നം. 112/2022, പാര്‍ട്ട് -II തസ്തിക മാറ്റം വഴിയുള്ള നിയമനം) തസ്തികയിലേക്ക് യോഗ്യരായ ആരും അപേക്ഷിച്ചിട്ടില്ലാത്തതിനാല്‍ ഇതുമായി ബന്ധപ്പെട്ട സെലക്‍ഷന്‍ നടപടികള്‍ റദ്ദാക്കിയതായി പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു.

റിപ്പോർട്ട്:- അഷ്റഫ് കളത്തിങ്ങൽ പാറ

Tags

Share this post:

Related Posts

Leave a comment

Your email address will not be published. Required fields are marked *