ബസ്‌സ്റ്റാൻഡിൽ വെച്ച് പത്താം ക്ലാസ് വിദ്യാർഥിനിയെ കയറിപ്പിടിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ

തിരൂർ : ബസ്‌സ്റ്റാൻഡിൽ വെച്ച് പത്താം ക്ലാസ് വിദ്യാർഥിനിയെ കയറിപ്പിടിക്കാൻ ശ്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റുചെയ്തു. ഉണ്യാൽ സ്വദേശി കോയാമുൻ്റെ പുരയ്ക്കൽ ജർഷാദി (18)നെയാണ് തിരൂർ സി.ഐ. ജിനേഷ് അറസ്റ്റുചെയ്തത്.

ശനിയാഴ്ച രാവിലെ പെൺകുട്ടി ട്യുഷൻ കഴിഞ്ഞ് സാധനങ്ങൾ വാങ്ങാൻ ഫാൻസി ഷോപ്പിൽ എത്തിയ പെൺകുട്ടിയെ യുവാവ് കയറി പിടിക്കുകയായിരുന്നു. തുടർന്ന് ഓടി രക്ഷപെടാൻ ശ്രമിച്ച പ്രതിയുടെ പിന്നാലെ സഹപാഠികളായ വിദ്യാർത്ഥിനികൾ ഓടുകയും ഒരു കടയിൽ ഒളിച്ച പ്രതിയെ വളയുകയും ചെയ്തു. ഇതിനിടെ നാട്ടുകാരും ഒപ്പം കൂടി പ്രതിയെ തടഞ്ഞ് വെച്ചു പോലീസിൽ ഏൽപിച്ചു. പെൺകുട്ടിയുടെ പരാധിയിൽ കേസ് റജിസ്റ്റർ ചെയ്തു തിരൂർ മജിസ്ട്രേറ്റിന്‌ മുൻപാകെ ഹാജരാക്കി റിമാൻഡ് ചെയ്തു.

Tags

Share this post:

Leave a comment

Your email address will not be published. Required fields are marked *