പാർക്ക് ചെയ്തിരുന്ന കാറിനകത്ത് കുട്ടി അകപ്പെട്ടു

മണ്ണാർക്കാട്: കോടതിപ്പടിയിലുള്ള സ്വകാര്യ ആശുപത്രിയുടെ പാർക്കിംഗ് ഏരിയയിൽ പാർക്ക് ചെയ്ത കാറിൽ കുട്ടി അകപ്പെട്ടു. പാലക്കാട് പുതുശ്ശേരി ഷമീർ ബാബുവിന്റെ ഏഴ് വയസ്സുകാരനായ മകനാണ് കാറിനകത്ത് അകപ്പെട്ടത്. ഇന്നലെ വൈകുന്നേരം അഞ്ചുമണിയോടുകൂടിയാണ് സംഭവം. കുട്ടിയെ കാറിൽ ഇരുത്തി രക്ഷിതാക്കൾ ആശുപത്രിയിലെ മെഡിക്കൽ ഷോപ്പിൽ നിന്നും മരുന്നു വാങ്ങാൻ പോയതായിരുന്നു കുട്ടി കാറിൽ അകത്തുള്ളതുകൊണ്ട് ചാവി കാറിനകത്ത് തന്നെയായിരുന്നു. മരുന്നു വാങ്ങി രക്ഷിതാക്കൾ വരുമ്പോഴേക്കും കാറിനകത്ത് ഇരുന്ന കുട്ടി കാറിനുള്ളിൽ ഉറങ്ങിപ്പോയി. കാറിന്റെ ഡോറുകളെല്ലാം അടഞ്ഞിരുന്നതിനാൽ രക്ഷിതാക്കൾക്ക് കാറിനകത്തേക്ക് പ്രവേശിക്കാൻ കഴിഞ്ഞില്ല. ഇതോടെ എല്ലാവരും പരിഭ്രാന്തിയിലായി. കാര്യം ശ്രദ്ധയിൽപ്പെട്ട സ്വകാര്യ ആശുപത്രിയിലെ ആംബുലൻസ് പ്രവർത്തകനും സിവിൽ ഡിഫൻസ് അംഗവുമായ ഷിഹാസ് മണ്ണാർക്കാട് ഈ വിവരം ഉടൻ മണ്ണാർക്കാട് ഫയർ സ്റ്റേഷനിൽ അറിയിക്കുകയും, കുട്ടിയെ പെട്ടെന്ന് രക്ഷപ്പെടുത്താൻ ആംബുലൻസ് ഗ്രൂപ്പ് പ്രവർത്തകരുടേയും, വർക്ക്ഷോപ്പ് ജീവനക്കാരുടേയും, നാട്ടുകാരുടേയും സഹായം തേടുകയും ചെയ്തു.

വിവരം അറിഞ്ഞ ഉടൻതന്നെ വട്ടമ്പലത്തെ ഫയർസ്റ്റേഷനിൽ നിന്ന് വിമൽ എസ്. വി . സുരേഷ് കുമാർ, രഞ്ജിത്ത്. പി.ആർ ,ഹോം ഗാർഡ് അൻസൽ ബാബു എന്നവരുടെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസേഴ്സ് ആയ .വി സുരേഷ് കുമാർ , കിരൺ .കെ, രഞ്ജിത്ത് .പി.ആർ ഹോം ഗാർഡ് അൻസൽ ബാബു ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഡ്രൈവർ വിഷ്ണു എന്നിവരുടെ സംഘം സംഭവസ്ഥലത്ത് എത്തിയപ്പോഴേക്കും ആംബുലൻസ് പ്രവർത്തകരും, സിവിൽ ഡിഫൻസ് അംഗങ്ങൾ വർഷോപ്പ് ജീവനക്കാർ നാട്ടുകാർ എന്നിവർ ചേർന്ന് കുട്ടിയെ സുരക്ഷിതമായി പുറത്തെടുത്തിരുന്നു.

Tags

Share this post:

Leave a comment

Your email address will not be published. Required fields are marked *