തീരത്ത് ചാകര; മീൻ വിലയിൽ ചെറിയ ആശ്വാസം

കോഴിക്കോട്: വറുതിയുടെ തീരത്ത് പൊടുന്നനെയുണ്ടായ ചാകര സാധാരണക്കാരന് ആശ്വാസമായി, ട്രോളിംഗ് നിരോധനത്തിന് പിന്നാലെ കുതിച്ചുയർന്ന മത്സ്യവില കുറഞ്ഞു. കിലോയ്ക്ക് 400ന് മുകളിൽ കടന്ന മത്തി വില 200ൽ എത്തി. നത്തോലിക്ക് 50 മുതൽ 100 വരെയായി, കിളിമീൻ 160നും വാങ്ങാം. 300 രൂപയിലായിരുന്ന അയലയ്ക്ക് 230 രൂപയായി. 1000ത്തിന് മുകളിൽ പോയ അയക്കൂറ 700ലേക്ക് വീണു. മത്തി, അയല, ചെമ്മീൻ, അയക്കൂറ, നത്തോലി തുടങ്ങിയ മീനുകളാണ് ജില്ലയിലെ ഹാർബറുകളിൽ കൂടുതലെത്തുന്നത്.

കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here

രണ്ടു മാസത്തോളം നീണ്ടുനിന്ന ട്രോളിംഗ് നിരോധന കാലത്ത് ചെറുവള്ളങ്ങൾക്ക് മാത്രമാണ് മത്സ്യബന്ധനത്തിന് അനുമതി ഉണ്ടായിരുന്നത്. ഈ സമയങ്ങളിൽ എത്തിക്കുന്ന മത്തിക്ക് 400 രൂപയിലധികം വിലയായത് സാധാരണക്കാർക്ക് തിരിച്ചടിയായിരുന്നു. മത്തി ആവശ്യത്തിന് കിട്ടാനില്ലാത്തതും വില വർദ്ധനയ്ക്ക് കാരണമായി.

അമേരിക്കയിലേക്കും ജപ്പാനിലേക്കുമുള്ള കയറ്റുമതി കുറഞ്ഞതോടെ വില കുത്തനെ താഴേക്കു പോയ ചെമ്മീൻ വില അൽപ്പമുയർന്നത് മത്സ്യതൊഴിലാളികൾക്ക് ആശ്വാസമായി. കഴിഞ്ഞ രണ്ട് ദിവസമായി ചെമ്മീൻ കിട്ടാത്തതോടെ വില ഉയർന്നിട്ടുണ്ട്. സാധാരണ കിലോയ്ക്ക് 300 രൂപ മുതൽ 400 രൂപ വരെ ലഭിച്ചിരുന്ന ചെമ്മീന് 90 ആയിരുന്നു. ഇതാണ് അൽപ്പം ഉയർന്ന് 100-110 ലേക്ക് കടന്നത്. ചെറിയ ചെമ്മീൻ വിഭാഗത്തിലുള്ള തെള്ളി ഉൾപ്പെടെ എല്ലാത്തരം ചെമ്മീനുകൾക്കും വില ഇടിഞ്ഞതോടെ കുറഞ്ഞ വിലയ്ക്ക് ചെമ്മീൻ വിൽക്കേണ്ട സാഹചര്യമാണ് കച്ചവടക്കാർക്കുണ്ടായത്.

അയൽസംസ്ഥാനങ്ങളിൽ നിന്നുള്ള മീൻ വരവ് വർദ്ധിച്ചതോടെ മായം കലർന്നവയും മാർക്കറ്റുകളിൽ സുലഭമാണ്. കൃത്യമായി ശീതീകരിക്കാത്തവയും വ്യാപകമായി രാസവസ്തുക്കൾ തളിക്കുന്നവയുമാണ്. ഇവ കഴിക്കുന്നത് മൂലം ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാകും. ലോറികളിൽ കൊണ്ടുവരുന്നതിന് പുറമേ ട്രെയിനിലും അന്യസംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് മത്സ്യം കൊണ്ടുവരുന്നുണ്ടെന്നാണ് കണ്ടെത്തൽ.

Tags

Share this post:

Related Posts

Leave a comment

Your email address will not be published. Required fields are marked *