എഐവൈഎഫ് വനിതാ നേതാവിന്റെ മരണം; സിപിഐ നേതാവിനെതിരേ പരാതിയുമായി ഭര്‍ത്താവ്

പാലക്കാട് : എഐവൈഎഫ് വനിതാ നേതാവ് ഷാഹിനയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സിപിഐ നേതാവിനെതിരേ പരാതിയുമായി ഭര്‍ത്താവ്. ഷാഹിനയുടെ സുഹൃത്തായ സിപിഐ നേതാവിനെതിരേയാണ് ഭര്‍ത്താവ് സാദിഖ് സിപിഐ ജില്ലാ സെക്രട്ടറിക്ക് പരാതി നല്‍കിയത്. ഇയാള്‍ക്കെതിരേ സാദിഖ് പോലിസിലും മൊഴിയും നല്‍കിയിട്ടുണ്ട്. വിദേശത്തായിരുന്ന സാദിഖ് ബുധനാഴ്ചയാണ് നാട്ടിലെത്തിയത്. സുഹൃത്തിന്റെ അമിതമായ ഇടപെടലിലൂടെ ഷാഹിനയ്ക്ക് സാമ്പത്തിക ബാധ്യത ഉണ്ടായതാണ് മരണകാരണമെന്നാണ് പരാതിയില്‍ പറയുന്നത്. തങ്ങള്‍ തമ്മിലുള്ള പ്രശ്‌നം കാരണം ഒരിക്കലും ഷാഹിന ആത്മഹത്യ ചെയ്യില്ലെന്നാണ് സാദിഖ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഷാഹിനയുടെ ആത്മഹത്യയ്ക്ക് ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും സാദിഖ് ആവശ്യപ്പെട്ടു. തിങ്കളാഴ്ച രാവിലെയാണ് എഐവൈഎഫ് പാലക്കാട് ജില്ലാ കമ്മിറ്റിയംഗം ഷാഹിന മണ്ണാര്‍ക്കാടിനെ വടക്കുമണ്ണത്തെ വാടക വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

Tags

Share this post:

Leave a comment

Your email address will not be published. Required fields are marked *