സൂചിപ്പാറ തിരച്ചിലില്‍ വന്‍ അലംഭാവം; കണ്ടെത്തിയ നാല് മൃതദേഹങ്ങള്‍ പുറത്തെടുത്തില്ല

കൽപ്പറ്റ: വയനാട് ദുരന്തത്തിൻ്റെ 11-ാം നാളിൽ സൂചിപ്പാറയിൽ നടത്തിയ തിരച്ചിലിൽ കണ്ടെത്തിയ മൃതദേഹങ്ങൾ പുറത്തെടുത്ത് തുടർനടപടികൾ സ്വീകരിച്ചില്ലെന്ന് ആരോപണം. വെള്ളിയാഴ്ച രാവിലെ 9.55 ഓടെയാണ് വിലെ സൂചിപ്പാറ, ശാന്തമ്പാറ വെള്ളച്ചാട്ടത്തിനു സമീപത്തു നിന്ന് സന്നദ്ധ പ്രവർത്തകർ നാല് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഉടൻ തന്നെ അധികൃതരെ വിവരം അറിയിച്ചെങ്കിലും തുടർനടപടിയയെടുത്തില്ലെന്നാണ് ആരോപണം. എസ്‌ഡിപി ഐ മൂപ്പൈനാട് പഞ്ചായത്ത് സെക്രട്ടറി നൗഫലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് എട്ടംഗ സംഘമാണ് മൃതദേഹം കണ്ടെത്തിയത്. ദുരന്തമുണ്ടായ ശേഷം ആരും തന്നെ ഈ ഭാഗത്തേക്ക് വന്നിരുന്നില്ല. ഇന്ന് ആദ്യമായി യുവാക്കളെത്തിയപ്പോഴാണ് നാലു മൃതദേഹങ്ങൾ കണ്ടെത്തിയത്. എസ് ഡിപി ഐ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് അലി, പ്രദേശത്തെ സന്നദ്ധ സംഘടനയായ ചാംപ്യൻസ് ക്ലബ്ബിൻറെ പ്രവർത്തകരായ കബീർ, ലിബാസ്, മുബഷിർ, രാഹുൽ, ഷാനവാസ് എന്നിവരാണ് മൃതദേഹങ്ങളൾ കണ്ടെത്തിയത്. ഉടൻ തന്നെ വാർഡ് മെംബർ, ഫോറസ്റ്റ് ഓഫിസർ തുടങ്ങി എല്ലാവരെയും വിവരം അറിയിച്ചു. മൃതദേഹങ്ങൾ തിരിച്ചറിയാനാവാത്ത വിധം ജീർണാവസ്ഥയിലായിരുന്നു. വോളന്റിയർമാർക്ക് പുറത്തെടുക്കാൻആവശ്യമായ സജ്ജീകരണങ്ങളൊന്നും ഉണ്ടായിരുന്നില്ല. തുടർന്ന്

കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here

യുവാക്കളെ അധികൃതർ ഹെലിക്പോറ്ററിൽ എയർലിഫ്റ്റ് ചെയ്ത് ബത്തേരിയിൽ ഇറക്കി. എന്നാൽ, മൃതദേഹങ്ങൾ പുറത്തെടുക്കാനോ മേപ്പാടിയിലെത്തിച്ച് തുടർനടപടികൾ സ്വീകരിക്കാനോ അധികൃതർ തയ്യാറായില്ലെന്നാണ് ആരോപണം. ഇനിയും കൂടുതൽ മൃതദേഹ ഭാഗങ്ങൾ പ്രദേശത്തുണ്ടെന്നും ആദ്യമായാണ് ഇവിടെ രക്ഷാപ്രവർത്തകരെത്തുന്നതെന്നും നൗഫൽ പറഞ്ഞു. ഇന്ന് ജനകീയ തിരച്ചിൽ നടത്തിയെങ്കിലും സൂചിപ്പാറയിൽനിന്ന് മൃതദേഹങ്ങൾ പുറത്തെടുക്കാത്തതിൽ പ്രതിഷേധം ഉയരുന്നുണ്ട്. മൃതദേഹത്തോടുള്ള അവഗണനയാണിതെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. കൂടുതൽ സജ്ജീകരണങ്ങളുമായെത്തി നാളെ മൃതദേഹങ്ങൾ പുറത്തെടുക്കാമെന്നായിരുന്നു ഉന്നത ഉദ്യോഗസ്ഥർ പറഞ്ഞിരുന്നത്. എന്നാൽ, പ്രധാനമന്ത്രിയുടെ സന്ദർശനം കാരണം നാളത്തെ ജനകീയ തിരച്ചിൽ ഞായറാഴ്ചത്തേക്ക് മാറ്റിയിരിക്കുകയാണ്.

Tags

Share this post:

Related Posts

Leave a comment

Your email address will not be published. Required fields are marked *