കൊടിഞ്ഞിഫൈസൽ വധക്കസ്: ഹൈക്കോടതി നിർദേശിച്ചിട്ടും സ്പെഷൽ പ്രോസിക്യൂട്ടറെ നിയമിച്ചില്ല; കോടതി 23ന് വീണ്ടും പരിഗണിക്കും

കൊടിഞ്ഞി : ആർ.എസ്.എസ് കൊലപ്പെടുത്തിയ കൊടിഞ്ഞി ഫൈസൽ വധക്കേസിൽ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാതെ സർക്കാർ. ഫൈസലിൻ്റെ ഭാര്യ ജസ്ന അഞ്ച് മാസങ്ങൾക്ക് മുമ്പ് സമർപ്പിച്ച അപേക്ഷയിലാണ് സർക്കാറിന്റെ തീരുമാനം അനന്തമായി നീളുന്നത്. തിരൂരിലെ ജില്ലാ കോടതി കഴിഞ്ഞ മൂന്ന് തവണ കേസ് പരിഗണിച്ചപ്പോഴും

കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here

സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാത്തതിനാൽ കേസ് മാറ്റിവെക്കുകയായിരുന്നു. ആഗസ്‌ത് 23-ന് മറ്റെന്നാൾ കോടതി വീണ്ടും പരിഗണി ക്കാനിരിക്കെ ഫൈസലിൻ്റെ കുടുംബത്തിൻറെ ആവശ്യം പോലും പരിഗണിക്കാതെ സർ ക്കാർ . സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാതെ ആർ.എസ്.എ സ് പ്രവർത്തകരായ പ്രതികളെ സംരക്ഷിക്കാനാണ് സർക്കാർ ശ്രമമെന്ന് ഇതിനോടകം ആരോപണമുയർന്നിട്ടുണ്ട്. ഹൈക്കോടതിയിലെ
സിനിയർ അഭിഭാഷകനായ അഡ്വ.പി കുമാരൻ കുട്ടിയെ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറാക്കണമെ ന്നാവശ്യപ്പെട്ടാണ് ജസ്‌ന സർക്കാറിന് അപേക്ഷ സമർപ്പിച്ചത്. ടി.പി വധക്കേസിൽ പ്രതികൾക്കെതിരെ കോടതിയിൽ ഹാജറായി പ്രതികൾക്ക് ശിക്ഷ വാങ്ങിച്ചു നൽകിയത് അഡ്വ.പി കുമാരൻ കുട്ടിയായിരുന്നു.
ഇദ്ദേഹത്തെ നിയമിക്കാനാകില്ലെന്ന് സർക്കാർ വ്യത്തങ്ങൾ അറിയിച്ചിരുന്നു.
ഈ സാഹചര്യത്തിൽ ജസ്ന ഹൈക്കോടതിയെ സമീപിച്ചു. കോടതി സർക്കാറിനോട് ജസ്നയു ടെ അപേക്ഷ മൂന്ന് മാസത്തിനകം പരിഗണിക്കണമെന്ന് നിർദ്ധേശിച്ചെങ്കിലും സർക്കാർ ഇത് വരെയും അനുകൂല ഉത്തരവ് പുറപ്പെടിയിച്ചിട്ടില്ല. തിരൂർ ജില്ലാ കോടതി കേസ് വീണ്ടും പരിഗണിക്കാനിരിക്കെ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറില്ലാത്തത് കേസിനെ ബാധിക്കും. ജൂണിൽ കേസ് പരിഗണിച്ചെങ്കിലും സർക്കാർ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാത്തതിനെ തുടർന്ന് ഈ മാസം 23-ലേക്ക് മാറ്റിയതായിരുന്നു. ഫൈസൽ കൊല്ലപ്പെട്ടത് മുതൽ പ്രതികളെ സഹായിക്കുന്ന തരത്തിലാണ് സർക്കാറിന്റെ ഓരോ നീക്കങ്ങളും. പ്രതികളെ പിടികൂടുന്നതിനും കുറ്റപത്രം തയ്യാറാക്കുന്നതിലുമെല്ലാം അത്തരം സഹായങ്ങളുണ്ടായിരുന്നെന്ന ആരോപണമുയർന്നിരന്നു. ഫൈസലിനെ കൊലപ്പെടുത്താൻ സംഘം ചേർന്ന് ഗൂഢാലോചന യോഗം നടത്തിയതായി അനേഷണ ഉദ്യോഗസ്ഥർ വെളിപ്പെടുത്തിയ ആർ എസ് എസ് നിയന്ത്രണത്തിലുള്ള വെള്ളിയാംപുറം മേലേപുറത്തെ വിദ്യാനികേതൻ സ്കൂളിനെതിരെ ശക്തമായ അനേഷണങ്ങൾ നടക്കാത്തത് സംഘപരിവാറിനെ സഹായിക്കാനാണെന്ന് അന്ന് തന്നെ പരക്കേ അക്ഷേപമുയർന്നിരുന്നു.
വിവിധ സംഘടനളുടേയും, പി.കെ അബ്ദുറബ്ബ് എം.എൽ.എയുടെ നേതൃ ത്വത്തിലുള്ള ജനകീയമായി നടന്ന റോഡ് ഉപരോധമടക്കമുള്ള സമരത്തെ തുടർന്നാണ് പ്ര തികളെ വൈകി പിടികൂടാനെങ്കിലും സർക്കാർ തയ്യാറായത്. പ്രതീകൾ എല്ലാം ജാമ്യം നേടി ഇപ്പോൾ പുറത്താണുള്ളത്.

Tags

Share this post:

Related Posts

Leave a comment

Your email address will not be published. Required fields are marked *