യുഎഇ പൊതുമാപ്പ്; ഓണ്‍ലൈനായി നടപടികള്‍ പൂര്‍ത്തീകരിക്കാം; 14 ദിവസത്തിനുള്ളില്‍ രാജ്യം വിട്ടില്ലെങ്കില്‍ കുടുങ്ങും

അബുദാബി : യുഎഇയില്‍ വിസ നിയമലംഘകര്‍ക്ക് അനുവദിച്ച പൊതുമാപ്പുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ ഒരു ഓഫീസും സന്ദര്‍ശിക്കണമെന്നില്ല. പകരം പൊതുമാപ്പിലൂടെ പുതിയ റസിഡന്‍സ് പെര്‍മിറ്റോ എക്‌സിറ്റ് പെര്‍മിറ്റോ നേടാന്‍ ആഗ്രഹിക്കുന്ന അപേക്ഷകര്‍ക്ക് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്‍റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റിയുടെ (ഐസിപി) വെബ്സൈറ്റ്, സ്മാര്‍ട്ട് ചാനലുകള്‍ എന്നിവ വഴി ഓണ്‍ലൈനായി അപേക്ഷകള്‍ പൂര്‍ത്തിയാക്കാന്‍ കഴിയും.

കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here

ഒരു ഇമിഗ്രേഷന്‍ സെന്‍റര്‍ സന്ദര്‍ശിക്കാതെ തന്നെ മിക്ക ഇടപാടുകളും കൈകാര്യം ചെയ്യാന്‍ കഴിയുമെങ്കിലും, ചില കേസുകളില്‍ അപേക്ഷകര്‍ നേരിട്ട് എമിഗ്രേഷന്‍ കേന്ദ്രത്തില്‍ എത്തേണ്ട സാഹചര്യമുണ്ടാവാമെന്നും അധികൃതര്‍ അറിയിച്ചു. യുഎഇ ഐഡി കാര്‍ഡില്ലാത്തവര്‍ അഥവാ അപൂര്‍ണ്ണമായ ബയോമെട്രിക് റെക്കോര്‍ഡുകള്‍ മാത്രം ഉള്ളവര്‍ ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന് എമിഗ്രേഷന്‍ കേന്ദ്രം സന്ദര്‍ശിക്കേണ്ടിവരും.

പുതിയ റസിഡന്‍സ് പെര്‍മിറ്റ് ലഭിക്കാന്‍ തിരഞ്ഞെടുക്കുന്ന അപേക്ഷകര്‍ ആവശ്യമായ എല്ലാ രേഖകളും തയ്യാറാക്കി ഒരു കേന്ദ്രവും സന്ദര്‍ശിക്കാതെ ഇലക്ട്രോണിക്, സ്മാര്‍ട്ട് ചാനലുകള്‍ വഴി അപേക്ഷ സമര്‍പ്പിക്കണമെന്ന് ഐസിപി അറിയിച്ചു. അതേസമയം, ഐസിപിയില്‍ നിന്ന് ഏതെങ്കിലും കേന്ദ്രത്തില്‍ എത്തണമെന്ന അറിയിപ്പ് ലഭിക്കുകയാണെങ്കില്‍ അവര്‍ നേരിട്ട് അവിടെ എത്തേണ്ടിവരും. അറിയിപ്പ് ലഭിക്കാത്തവര്‍ക്ക് എല്ലാ നടപടികളും ഓണ്‍ലൈനായി പൂര്‍ത്തീകരിക്കാനാവും. സന്ദര്‍ശന വേളയില്‍, ബയോമെട്രിക് വിരലടയാളം രേഖപ്പെടുത്തുന്നതോടെ പൊതുമാപ്പ് അപേക്ഷകര്‍ സ്മാര്‍ട്ട് സേവനത്തിലേക്കുള്ള അവരുടെ മാറ്റം എളുപ്പമാകും.

അതേസമയം, വ്യക്തി യാത്ര ചെയ്യാന്‍ തീരുമാനിക്കുകയാണെങ്കില്‍, അവര്‍ അവരുടെ പാസ്പോര്‍ട്ടും ടിക്കറ്റും തയ്യാറാക്കുകയും ഇലക്ട്രോണിക്, സ്മാര്‍ട്ട് ചാനലുകള്‍ വഴി എക്‌സിറ്റ് പെര്‍മിറ്റിന് അഭ്യർഥന സമര്‍പ്പിക്കുകയും വേണം. ഇലക്ട്രോണിക് ഡിപ്പാര്‍ച്ചര്‍ പെര്‍മിറ്റ് ലഭിക്കുന്നതിന് മുമ്പ് ബയോമെട്രിക് റെക്കോര്‍ഡ് പൂര്‍ത്തിയാക്കാനും ഫയല്‍ അന്തിമമാക്കാനും കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാന്‍ അറിയിപ്പ് ലഭിക്കാത്തവര്‍ക്ക് പെര്‍മിറ്റ് ഓണ്‍ലൈനായി തന്നെ ഉടനടി ലഭിക്കും.

അതേസമയം, പുതിയ നടപടിക്രമങ്ങള്‍ പ്രകാരം, യുഎഇ വിടാന്‍ ആഗ്രഹിക്കുന്ന വ്യക്തികള്‍ക്ക് 14 ദിവസം കാലാവധിയുള്ള എക്‌സിറ്റ് പെര്‍മിറ്റാണ് നല്‍കുക. ആ കാലയളവിനുള്ളില്‍ അവര്‍ രാജ്യം വിടണമെന്നാണ് ചട്ടം. എന്നാല്‍ ഒക്ടോബര്‍ 30 വരെ നീണ്ടുനില്‍ക്കുന്ന പൊതുമാപ്പ് കാലയളവിനുള്ളില്‍ പെര്‍മിറ്റ് കാലഹരണപ്പെടുകയാണെങ്കില്‍, വ്യക്തിക്ക് രാജ്യത്തിന് പുറത്തുപോവുന്നതില്‍ തടസ്സമുണ്ടാവില്ല. അതേസമയം, വ്യക്തി രാജ്യത്തിന് അകത്തായിരിക്കെ, എക്‌സിറ്റ് പെര്‍മിറ്റിന്‍റെ 14 ദിവസ കാലാവധി കഴിയുന്നത് പൊതുമാപ്പ് അനുവദിച്ച ഒക്ടോബര്‍ 30ന് ശേഷമാണെങ്കില്‍ പെര്‍മിറ്റ് സ്വയമേവ റദ്ദാകുകയും മുന്‍ പിഴകള്‍ പുനസ്ഥാപിക്കുകയും യാത്രാ നിരോധനം വീണ്ടും ബാധകമാവുകയും ചെയ്യും.

Tags

Share this post:

Related Posts

Leave a comment

Your email address will not be published. Required fields are marked *