വട്ടത്താണി : താനാളൂർ റോഡിൽ താമസിക്കുന്ന പെരൂളി തലൂക്കാട്ടിൽ അലവി ഹാജിയുടെ വീട്ടിലാണ് കവർച്ച നടന്നത്. 20 പവൻ സ്വർണ്ണാഭരണവും മുപ്പതിനായിരം രൂപയും രണ്ട് ലാപ്പ്ടോപ്പുകളും നഷ്ടമായി. ബുധനാഴ്ച ഉച്ചക്ക് മഞ്ചേരി അരീക്കോട്ടേക്ക് പോയ അലവിഹാജിയും കുടുംബവും വ്യാഴാഴ്ച ഉച്ചക്ക് തിരിച്ചെത്തിയപ്പോഴാണ് സംഭവം അറിയുന്നത്. താനൂർ എസ്.ഐ സുജിത്തിൻ്റെ നേതൃത്വത്തിൽ പൊലീസ് വീട്ടിലെത്തി പരിശോധന നടത്തി. വീട്ടിൻ്റെ നാല് ഭാഗത്തുമുള്ള CCTV ക്യാമറകൾ തിരിച്ച് വെച്ച നിലയിലാണ്. മീറ്റർ ബോർഡിലെ ഫ്യൂസ് ഊരി മാറ്റിയിട്ടുമുണ്ട്. സദാസമയവും വാഹനങ്ങൾ കടന്നു പോകുന്ന റോഡരികിലാണ് അലവി ഹാജിയുടെ വീട്. ഉയരമുള്ള ചുറ്റുമതിലും ഗെയിറ്റും വീടിനുണ്ട്. പുറക് വശത്തെ മതിൽ ചാടിയാകും അകത്ത് കടന്നിട്ടുള്ളതെന്നാണ് പൊലീസ് കരുതുന്നത്.