താനൂർ കഴിഞ്ഞദിവസം ദുബായിൽ വെച്ച് ഹൃദയസ്തംഭനം മൂലം മരണപ്പെട്ട താനൂർ കളരിപ്പടി സ്വദേശി ശ്രീജിത്ത്(33)ന്റെ മൃതദേഹം ഇന്ന് രാത്രിയോടെ നാട്ടിലെത്തും.
ദുബായ് കെഎംസിസി താനൂർ മണ്ഡലം കമ്മിറ്റയുടെ നേതൃത്വത്തിൽ നടപടികൾ പൂർത്തിയാക്കി ഇന്ന് ഉച്ചക്ക് 1:10 നുള്ള എയർ ആറേബ്യവിമാനത്തിൽ
ഇന്ത്യൻ സമയം 6.40ന് കൊച്ചി എയർപോർട്ടിൽ
എത്തും.
നാളെ(വെള്ളി )രാവിലെ 8 മണിക്ക് വീട്ടുവളപ്പിൽ സംസ്കരിക്കും.
വീട് സ്കൂൾപടി ഗണപതി ക്ഷേത്രത്തിന് സമീപം.പിതാവ് കോഴിശ്ശേരി ഉണ്ണി. മാതാവ് ഷൈലജ, സഹോദരി : ശ്രീഷ്ണ.









