മുതിർന്ന കോണ്‍ഗ്രസ് നേതാവും മുൻ വിദേശകാര്യ മന്ത്രിയുമായ കെ. നട്‍വർ സിങ് അന്തരിച്ചു

മുതിർന്ന കോണ്‍ഗ്രസ് നേതാവും മുൻ വിദേശകാര്യ മന്ത്രിയുമായ കെ. നട്‍വർ സിങ് (93) അന്തരിച്ചു. അസുഖബാധിതനായി ഏറെക്കാലമായി ചികിത്സയിലായിരുന്നു.

കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here

ഗുരുഗ്രാമിലെ മെദാന്ത ആശുപത്രിയില്‍ ശനിയാഴ്ച രാത്രിയാണ് അന്ത്യം.

മൻമോഹൻ സിങ് പ്രധാനമന്ത്രിയായിരുന്ന 2004-05 കാലത്ത് വിദേശകാര്യ മന്ത്രിയായിരുന്നു. 1985-86 കാലഘട്ടത്തില്‍ രാജീവ് ഗാന്ധി സർക്കാറില്‍ ഇരുമ്പുരുക്ക്, ഖനി, കാർഷിക വകുപ്പ് മന്ത്രിയായും പ്രവർത്തിച്ചിരുന്നു. പിന്നീട് 1986 മുതല്‍ 89 വരെ വിദേശകാര്യ സഹമന്ത്രിയായും പ്രവർത്തിച്ചു.

1931ല്‍ രാജസ്ഥാനിലെ ഭരത്പൂരിലാണ് നട്‍വർ സിങ്ങിന്‍റെ ജനനം. വിദേശകാര്യ സർവിസില്‍ നയതന്ത്രജ്ഞനായിരുന്ന അദ്ദേഹം പിന്നീട് രാഷ്ട്രീയത്തിലേക്ക് തിരിയുകയായിരുന്നു. യു.കെയിലെ ഇന്ത്യൻ ഡെപ്യൂട്ടി ഹൈകമീഷണറായും സാംബിയയിലെ ഇന്ത്യൻ ഹൈകമീഷണറായും പ്രവർത്തിച്ചു. ഇന്ത്യ-പാക് ബന്ധം നിർണായകമായ 1980-82 കാലത്ത് പാകിസ്താനിലെ ഇന്ത്യൻ അംബാസഡറായിരുന്നു.

പദ്മവിഭൂഷണ്‍ പുരസ്കാരം നല്‍കി രാജ്യം ഇദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.

Tags

Share this post:

Related Posts

Leave a comment

Your email address will not be published. Required fields are marked *