മുസ്ലീം ലീഗ് നേതാവും മുൻ എം.എൽ.എയുമായ കെ.മുഹമ്മദുണ്ണി ഹാജി അന്തരിച്ചു

കൊണ്ടോട്ടി- മുസ്ലിം ലീഗ് നേതാവും കൊണ്ടോട്ടി നിയോജക മണ്ഡലത്തിൽനിന്നുള്ള മുൻ എം.എൽ.എയുമായ കെ. മുഹമ്മദുണ്ണി ഹാജി അന്തരിച്ചു. 82 വയസായിരുന്നു. 2006,2011 നിയമസഭകളിലാണ് കൊണ്ടോട്ടിയെ പ്രതിനിധീകരിച്ച് മുഹമ്മദുണ്ണി ഹാജി നിയമസഭയിൽ എത്തിയത്.

വെള്ളുവമ്പ്രം കോടാലി ഹസൻ – പാത്തു ദമ്പതികളുടെ മകനായി 1943 ജൂലൈ 1 ന് വള്ളുവമ്പ്രത്താണ് മുഹമ്മദുണ്ണി ഹാജി ജനിച്ചത്. ഭാര്യ- ആയിശ.

ഏറനാട് കോ-ഓപറേറ്റീവ് അഗ്രികൾചറൽ ബാങ്ക് മെമ്പർ, കൊണ്ടോട്ടി മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി പൂക്കോട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് -1(988 -1991,1995 -2004), മലപ്പുറം സ്‌പിന്നിംഗ് മിൽ ചെയർമാൻ, യുനൈറ്റഡ് ഇലക്ട്രിക്കൽ ലിമിറ്റഡ് കൊല്ലം ചെയർമാൻ എന്നീ പദവികളും വഹിച്ചു.

മുസ്ലിം ലീഗിന്റെ ജനകീയ മുഖങ്ങളിൽ ഒന്നായിരുന്നു മുഹമ്മദുണ്ണി ഹാജി.

Tags

Share this post:

Leave a comment

Your email address will not be published. Required fields are marked *