വയനാട് : പ്രകൃതി ദുരന്തവുമായി ബന്ധപ്പെട്ട് വയനാടും മലപ്പുറത്തും നടക്കുന്ന സമാനതകളില്ലാത്ത രക്ഷാപ്രവര്‍ത്തനങ്ങളില്‍ കേരള പോലീസിന്‍റെ മുഖമായി മാറുകയാണ് മായ, മര്‍ഫി, ഏയ്ഞ്ചല്‍ എന്നീ പോലീസ് നായ്ക്കൾ. തിരച്ചിലിനെത്തിയ ആദ്യ ദിവസം തന്നെ 15ലധികം മൃതശരീരങ്ങള്‍ കണ്ടെത്താൻ ഇവയ്ക്ക് കഴിഞ്ഞു. തൃശ്ശൂരിലെ കേരള പോലീസ് അക്കാദമിയില്‍ നിന്ന് വിദഗ്ദ്ധ പരിശീലനം നേടിയ ശേഷം 2020ലാണ് ഇവ കേരള പോലീസിന്‍റെ ഭാഗമായത്. പരിശീലനത്തിന് ശേഷം മര്‍ഫിയും മായയും കൊച്ചി സിറ്റി പോലീസിലും എയ്ഞ്ചൽ ഇടുക്കിയിലും നിയമിതരായി. ചൂരല്‍മല, മുണ്ടക്കൈ മുതലായ ദുരന്തബാധിത പ്രദേശങ്ങളില്‍ മൃതദേഹങ്ങള്‍ കണ്ടെത്തുന്നതിനുള്ള പരിശോധനയിലാണ് മര്‍ഫിയും മായയും. മലപ്പുറം ജില്ലയിലെ ദുരന്തബാധിത മേഖലയിലാണ് എയ്ഞ്ചലിന്‍റെ സേവനം. പ്രഭാത്. പി, മനേഷ് കെ.എം, ജോര്‍ജ് മാനുവല്‍ കെ.എസ്, ജിജോ റ്റി. ജോണ്‍, അഖില്‍.റ്റി എന്നിവരാണ് മൂവരുടെയും ഹാന്‍ഡ്ലര്‍മാര്‍.
കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here