ഉരുളെടുത്ത 29 മൃതദേഹവും 154 ശരീരഭാഗങ്ങളും ഒരുമിച്ച്‌ സംസ്കരിച്ചു.

മേപ്പാടി : വയനാട് ഉരുള്‍പൊട്ടലില്‍ മരിച്ചവരില്‍ തിരിച്ചറിയാത്തവരായി അവശേഷിച്ചരുടെ സംസ്കാര ചടങ്ങുകള്‍ പൂര്‍ത്തിയായി. സർവമത പ്രാർത്ഥനയോടെയായിരുന്നു സംസ്കാര ചടങ്ങുകള്‍. 29 മൃതദേഹവും 154 ശരീരഭാഗങ്ങളുമാണ് ഒരുമിച്ച്‌ സംസ്കരിച്ചത്. ഇന്നലെ വൈകുന്നേരം ആരംഭിച്ച സംസ്കാര ചടങ്ങുകള്‍ രാത്രി 12 മണിയോടെയാണ് അവസാനിച്ചത്.

കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here

ചടങ്ങുകള്‍ പൂർത്തിയാക്കാൻ സജീവമായി സന്നദ്ധപ്രവർത്തകരും രംഗത്തുണ്ടായിരുന്നു. ഓരോ ശരീരഭാഗങ്ങളെയും ഓരോ മൃതശരീരങ്ങളായി പരിഗണിച്ചാണ് അടക്കം ചെയ്തത്.. ആദ്യം ക്രൈസ്തവ മതാചാരപ്രകാരവും പിന്നീട് ഹൈന്ദവ മതാചാര പ്രകാരവും ഇസ്ലാം മതാചാര പ്രകാരവും പ്രാർത്ഥനകളും അന്ത്യോപചാരവും നല്‍കിയാണ് ഓരോന്നും അടക്കം ചെയ്തത്.

 

മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ 402 പേരാണ് മരണപ്പെട്ടതെന്നാണ് കണക്കുകള്‍. മണ്ണിനടിയില്‍ നിന്നും ചാലിയാറില്‍ നിന്നുമടക്കം കണ്ടെടുത്തവയില്‍ 180 എണ്ണം ശരീരഭാഗങ്ങളാണ്. അതേസമയം ഔദ്യോഗിക കണക്കനുസരിച്ച്‌ മരണസംഖ്യ 226 ആണ്. 180 പേരെ ഇനിയും കണ്ടെത്താനുണ്ട്. ഇന്നലെത്തെ തെരച്ചലില്‍ ആറ് മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഉരുള്‍പൊട്ടലില്‍ പരിക്കേറ്റ 91 പേര്‍ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. വീട് നഷ്ടപ്പെട്ട 2514 പേരാണ് 16 ദുരിതാശ്വാസ ക്യാമ്ബുകളിലുള്ളത്. തിരച്ചിൽ 8-ാംനാളും പുരോഗമിക്കുകയാണ്.

Tags

Share this post:

Related Posts

Leave a comment

Your email address will not be published. Required fields are marked *