പാലക്കയം: മലയോരമേഖലയില്‍ കനത്ത മഴയെതുടർന്ന് പാലക്കയം പുഴ കരകവിഞ്ഞു.പാലക്കയത്തെ കടകളില്‍ വെള്ളംകയറി. പാലക്കയം സ്കൂളിനുള്ളിലും വെള്ളംകയറിയിട്ടുണ്ട്. പാലക്കയം- കാഞ്ഞിരപ്പുഴ റോഡില്‍ മണ്ണിടിഞ്ഞു ഗതാഗതം തടസപ്പെട്ടു. ഇന്നലെ വൈകുന്നേരം കള്ളുഷാപ്പിനു സമീപത്തു നാലരയോടെയാണ് സംഭവം.
കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here
വഴിക്കടവ് പുഴയിലും ചീനിക്കപ്പാറ പുഴയിലും ശക്തമായ മഴ പെയ്തതിനെ തുടർന്നാണു പാലക്കയം ടൗണില്‍ വെള്ളംകയറിയത്. കടകളില്‍ വെള്ളം കയറിയതിനെതുടർന്ന് നാശനഷ്ടങ്ങളുമുണ്ടായിട്ടുണ്ട്. ഇഞ്ചിക്കുന്ന് പായപ്പുല്ല്, അച്ചിലട്ടി, മൂന്നാംതോട്, കുണ്ടമ്ബെട്ടി, തരുപ്പപ്പൊതി, വഴിക്കടവ് പ്രദേശങ്ങളിലും ശക്തമായ മഴയും കുത്തൊഴുക്കുമുണ്ട്. മഴ ശക്തമായതിനെ തുടർന്ന് അട്ടപ്പാടി ചുരം റോഡിലും മണ്ണിടിച്ചില്‍ ഭീഷണിയുണ്ട്.