ചാടിത്തല്ലുന്ന കൊമ്പൻകാട് കോയയും തല്ലേറ്റുവാങ്ങി ‘കിളിപാറുന്ന’ കൂട്ടാളി കുഞ്ഞാപ്പുവും; ആരാധകർക്ക് അറിയേണ്ടത് ‘ആരാണ് സൈന”?

മലപ്പുറം: സാമൂഹികമാധ്യമങ്ങളിൽ ഈ മലപ്പുറത്തുകാരാണ് ഇപ്പോൾ താരങ്ങൾ. തനി മലപ്പുറം ഭാഷയിൽ നുറുങ്ങുതമാശകൾ ചേർത്തുവെച്ചുള്ള റീലുകൾകൊണ്ട് ആളുകളെ കുടുകുടെ ചിരിപ്പിക്കുന്നവർ. മക്കരപ്പറമ്പ് കുറുവയിലെ വലിയകത്ത് അബ്ദുൽകരീമും (ലാല) മമ്പാട് ചക്കിങ്ങൽത്തൊടിയിലെ നസീറും (ഷിക്കു) ആണ് പ്രേക്ഷകരുടെ ഹൃദയം കവരുന്നത്. കോൺട്രാക്ട് ജോലിക്കാരനായ അബ്ദു‌ൽകരീമും ജിപ്‌സം തൊഴിലാളിയായ നസീറും തമ്മിൽ അഞ്ചുവർഷം മുൻപാണ് പരിചയപ്പെടുന്നത്. സിനിമാനടൻമാരാകാൻ അതിയായി ആഗ്രഹിക്കുന്നവർ അങ്ങനെ ഒരുമിച്ച് സഞ്ചാരിക്കാൻ തീരുമാനിച്ചു. ചെറുപ്പംമുതൽ വിവിധ ഓഡിഷനുകളിൽ പങ്കെടുത്തുണ്ടായ ദുരനുഭവവും നസീറിനുണ്ടായിരുന്നു. ചെറിയരീതിയിൽ യൂട്യൂബിൽ റീൽസ് ചെയ്‌തുതുടങ്ങിയതോടെ […]

ആശുപത്രികളിൽ ജോലിചെയ്യുന്ന ഏറ്റവും വിദഗ്ധരായ 16 ഡോക്ടർമാർക്ക് പൗരത്വം നൽകി സൗദി അറേബ്യ

റിയാദ് : സൗദിയിലെ വിവിധ ആശുപത്രികളിൽ ജോലിചെയ്യുന്ന ഏറ്റവും വിദഗ്ധരായ 16 ഡോക്ടർമാർക്ക് പൗരത്വം നൽകി സൗദി അറേബ്യ. ഇവർക്ക് പൗരത്വം നൽകി സൗദി അറേബ്യ രാജകീയ ഉത്തരവ് പുറപ്പെടുവിച്ചു. കിംഗ് സൗദ് സിറ്റിയിലെ എമർജൻസി ഡിപ്പാർട്ട്മെൻറ് ഡെപ്യൂട്ടി ഹെഡ് ആയ ഇന്ത്യൻ ഡോക്ടർ ഷമീം അഹമ്മദ് ഭട്ട് പൗരത്വം ലഭിച്ചവരിൽ പെടുന്നു. അതോടൊപ്പം വിവിധ മെഡിക്കൽ മേഖലകളിൽ പ്രാവീണ്യം ലഭിച്ച സിറിയൻ ഈജിപ്ഷൻ അമേരിക്കൻ പൗരൻമാരടക്കം വിവിധ രാജ്യക്കാർ ലഭിച്ചവരിൽ ഉൾപ്പെടുന്നുണ്ട്. നേരത്തെ ഇന്ത്യക്കാരനും നൂൺ […]

കഴിഞ്ഞ വർഷം സംസ്ഥാനത്ത് മുങ്ങി മരിച്ചത് 232 കുട്ടികൾ ; ഏറ്റവും കൂടുതൽ മലപ്പുറത്ത്

മലപ്പുറം: കഴിഞ്ഞ വർഷം സംസ്ഥാനത്ത് മുങ്ങിമരിച്ചത് 232 കുട്ടികളെന്ന് കണക്ക്. ഏറ്റവും കൂടുതൽ കുട്ടികൾ മുങ്ങി മരിച്ചത് മലപ്പുറത്താണ് . സ്റ്റേറ്റ് ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്കുകളാണ് വിവരാവകാശ നിയമപ്രകാരം ലഭിച്ചത്. കഴിഞ്ഞ വർഷം സംസ്ഥാനത്ത് 1170 പേർ മുങ്ങി മരിച്ചു. ഇതിൽ 232 ഉം കുട്ടികളാണ് . 14 വയസിന് താഴെയുള്ള 98 ആൺകുട്ടികളും 29 പെൺകുട്ടികളും മുങ്ങി മരിച്ചു. 14 നും 18 നും ഇടയിൽ പ്രായമുള 99 ആൺകുട്ടികളും ആറ് പെൺകുട്ടികളുമാണ് മരിച്ചത്. […]

തൃശ്ശൂരിലും അമീബിക് മസ്തിഷ്ക ജ്വരം; രോ​ഗം സ്ഥിരീകരിച്ചത് ഏഴാം ക്ലാസ്സുകാരന്

തൃശ്ശൂർ:ഏഴാം ക്ലാസ്സുകാരന് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചു. പാടൂർ സ്വദേശിയായ ഏഴാം ക്ലാസ്സുകാരനാണ് രോ​ഗം സ്ഥിരീകരിച്ചത്. തീവ്രത കുറഞ്ഞ വകഭേദമാണ് കുട്ടിയിൽ കണ്ടെത്തിയത്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന കുട്ടിയുടെ ആരോ​ഗ്യനിലയിൽ പുരോ​ഗതിയുണ്ടെന്ന് തൃശൂർ ഡി.എം.ഒ. അറിയിച്ചു. ഇക്കഴിഞ്ഞയാഴ്ച കോഴിക്കോട് തിക്കോടി സ്വദേശിയായ പതിന്നാല് വയസ്സുകാരന് രോ​ഗം സ്ഥിരീകരിച്ചിരുന്നു. രോ​ഗലക്ഷണങ്ങൾ കണ്ട് 24 മണിക്കൂറിനുള്ളിൽ ചികിത്സ തേടിയിരുന്നു. സംസ്ഥാനത്ത് രണ്ടുമാസത്തിനിടെ മൂന്നു കുട്ടികള്‍ക്കാണ് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് ജീവന്‍ നഷ്ടമായത്. ഫറോക്ക് സ്വദേശിയായ പതിമൂന്നു വയസ്സുകാരന്‍ […]

സ്കൂളുകൾക്ക് മുന്നിലെത്തുമ്പോൾ വാഹനങ്ങൾ പരമാവധി വേഗത കുറയ്ക്കണം – മനുഷ്യാവകാശ കമ്മീഷൻ

കോഴിക്കോട് : സ്കൂളുകൾക്ക് മുന്നിലെത്തുമ്പോൾ വാഹനങ്ങൾ പരമാവധി വേഗത പാലിക്കുന്നതിന് പകരം വേഗത പരമാവധി കുറയ്ക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. സ്കൂളുകൾക്ക് മുന്നിലൂടെ സഞ്ചരിക്കുന്ന ബസുകൾ വേഗത കുറിച്ച് കുട്ടികൾക്ക് അപകടമുണ്ടാകാത്ത വിധത്തിൽ സഞ്ചരിക്കാനുള്ള നടപടികൾ ആർ.ടി.ഒ സ്വീകരിക്കണമെന്നും കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥ് ഉത്തരവിൽ പറഞ്ഞു റോഡിൽ സ്പീഡ് ബ്രേക്കറുകൾ സ്ഥാപിക്കാൻ തടസമുണ്ടെങ്കിൽ സ്കൂളുകളുടെ സാമീപ്യം അറിയിക്കുന്ന ട്രാഫിക് സന്ദേശങ്ങൾ വ്യക്തമായി കാണുന്ന വിധത്തിൽ പ്രദർശിപ്പിക്കണം. സ്കൂളുകൾക്ക് മുന്നിലുള്ള സീബ്രാലൈനുകൾ പ്രത്യക്ഷത്തിൽ കാണുന്ന […]

ഡ്രൈവറില്ലാത്ത ഓട്ടോമാറ്റിക് കാറുകൾ ഇന്ത്യയിൽ അനുവദിക്കില്ല, തൊഴിൽ നഷ്ടമാകാൻ ഇടയാക്കുമെന്ന് നിതിന്‍ ഗഡ്കരി

ഡ്രൈവർ ആവശ്യമില്ലാത്ത ഓട്ടോമാറ്റിക് കാറുകൾ ഇന്ത്യയിൽ അനുവദിക്കില്ലെന്ന് ഗതാഗത മന്ത്രി നിതിൻ ഗഡ്കരി വ്യക്തമാക്കി. ഇത്തരം വാഹനങ്ങൾ 80 ലക്ഷം ഡ്രൈവർമാർക്ക് തൊഴിൽ നഷ്ടമാകാൻ ഇടയാക്കുമെന്നും ഗഡ്തരി വ്യക്തമാക്കി. അമേരിക്കയിൽ നടന്ന ചർച്ചകളിൽ ഇക്കാര്യം താൻ ചൂണ്ടിക്കാട്ടിയെന്നും നിതിൻ ഗഡ്കരി പറഞ്ഞു. ടെസ്ല ഉൾപ്പടെയുള്ള കമ്പനികൾ ഡ്രൈവർ ഇല്ലാത്ത കാറുകൾ ഇന്ത്യയിൽ കൊണ്ടു വരാൻ ശ്രമിക്കുമ്പോഴാണ് ഗഡ്കരിയുടെ ഈ പ്രസ്താവന. ടെസ്ലയുടെ സാധാരണ കാറുകൾ വൈകാതെ ഇന്ത്യൻ വിപണിയിൽ ഇറങ്ങുമെന്ന് കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.

വാര്‍ത്ത നല്‍കിയതിന്റെ പേരില്‍ മാധ്യമ പ്രവര്‍ത്തകന് നഗരസഭാ കൗണ്‍സിലറുടെ ഭീഷണി ; തിരൂരങ്ങാടി പ്രസ്‌ക്ലബ്ബ് പ്രതിഷേധിച്ചു

തിരൂരങ്ങാടി : വാർത്ത നൽകിയതിന്റെ പേരിൽ മാധ്യമ പ്രവർത്തകനെ സമൂഹമാധ്യമങ്ങളിലൂടെ ഭീഷണിപ്പെടുത്തിയ തിരൂരങ്ങാടി നഗരസഭാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ്റെ നടപടിയിൽ തിരൂരങ്ങാടി പ്രസ് ക്ലബ്ബ് പ്രതിഷേധിച്ചു. സിറാജ് ദിനപത്രത്തിന്റെ്റെ ലേഖൻ ഹമീദ് തിരൂരങ്ങാടിയെ തിരൂരങ്ങാടി നഗരസഭാ ആരോഗ്യചെയർമാൻ സി.പി. ഇസ്മായീൽ സാമൂഹ്യമാധ്യങ്ങളിലൂടെ ഭീഷണിപ്പെടുത്തിയ നടപടിയെ ഭീഷണിപ്പെടുത്തിയ നടപടിയിലാണ് പ്രസ് ക്ലബ്ബ് പ്രതിഷേധിച്ചത്. നഗരസഭയിലെ മാലിന്യങ്ങൾ വെഞ്ചാലിയിൽ കൂട്ടിയിട്ട സംഭവത്തിലും ഇതുസംബന്ധിച്ച് നഗരസഭാ കൗൺസിൽ യോഗത്തിലുണ്ടായ ബഹളവും വാർത്ത വന്നതിലാണ് ആരോഗ്യചെയർമാൻ ഭീഷണിപ്പെടുത്തിയത്. സംഭവത്തിൽ നഗരസഭാ ചെയർമാൻ കെ.പി. […]

പറന്നിറങ്ങുന്നത് മഴവെള്ളം!! കോഴിക്കോട് വിമാനത്താവളത്തിൽ സർവത്ര ചോർച്ച; നനഞ്ഞൊലിച്ച് യാത്രക്കാർ

കരിപ്പൂർ: മേൽക്കൂരയിലെ ചോർച്ച അടയ്ക്കാത്തതിനാൽ, രാജ്യാന്തര യാത്രക്കാർ കോഴിക്കോട് വിമാനത്താവളംവഴി യാത്ര ചെയ്യുന്നത് പലപ്പോഴും മഴ നനഞ്ഞ്. രാജ്യാന്തര പുറപ്പെടൽ ടെർമിനലിലേക്കുള്ള യാത്രക്കാർ വാഹനത്തിൽ വന്നിറങ്ങുന്ന ഭാഗത്താണ് കാര്യമായ ചോർച്ച. അപ്രതീക്ഷിതമായി മഴയെത്തുമ്പോൾ, ഈ ഭാഗത്തുള്ളവർക്ക് നനയാതെ യാത്ര ചെയ്യാനാകില്ല. ടെർമിനലിനോടു ചേർന്നുള്ള മേൽക്കൂരയ്ക്കു താഴെ വാഹനം നിർത്തുന്നവർ എയർപോർട്ട് അതോറിറ്റിയുടെ ‘കെണി’ പ്രതീക്ഷിക്കുന്നുമില്ല. യാത്രക്കാർക്കു മഴയും വെയിലും ഏൽക്കാതിരിക്കാൻ ടെർമിനലിനു പുറത്ത് ഷീറ്റിട്ട് നിർമിച്ച കൂറ്റൻ മേൽക്കൂരയാണ് പലയിടത്തായി ചോർന്നൊലിക്കുന്നത്. വിമാനത്താവളത്തിലേക്കും തിരിച്ചും വാഹനം കയറാൻ […]

വിമാനത്താവളം വഴി സ്വർണ്ണ കടത്ത്; പെട്ടാൽ ഇനി എളുപ്പം ഊരാനാവില്ല

സ്വർണമൊരു സുരക്ഷിത നിക്ഷേപവും, വിദേശ വിപണിയിൽ ഏറ്റുവും ഡിമാൻഡ് കൈവരിച്ച വസ്തുക്കളിലൊന്നുമാണ്, ഇത്കൊണ്ട് തന്നെ സ്വർണത്തിന്റെ മൂല്യത്തിന് ലോകോത്തരമായൊരു നിലവാരമുണ്ട്. ഇത്തരം സാഹചര്യങ്ങളാലാണ് മനുഷ്യർക്ക് തീർത്തും സ്വർണത്തെ ആശ്രയിക്കേണ്ടി വരുന്നത്. എന്നാൽ ചിലരുടെ അമിതമായ ആശ്രയമാണ് അവർക്ക് വാർത്താ പേജുകളിൽ ഇടം പിടിച്ചു കൊടുക്കുന്നത്. ഇനി കുരുക്ക് വീണാൽ അത്രയെളുപ്പമൊന്നും ഊരാൻ പറ്റില്ല. വിമാനത്താവളങ്ങൾ വഴി സ്വർണക്കടത്ത് തടയാൻ ചുമതലയേറ്റിരിക്കുകയാണ് (ബി.എൻ.എസ്) അഥവാ ഭാരതീയ ന്യായ സംഹിത സംഘം. രാജ്യത്ത് അടുത്തിടെ നടപ്പിലാക്കിയ ക്രിമിനൽ ശിക്ഷാനിയമ പ്രകാരം […]

സംസ്ഥാനത്ത് രണ്ടുപേർക്ക് കൂടി കോളറ സ്ഥിരീകരിച്ചു; കേരളത്തിലാകെ 5 പേർ ചികിത്സയിൽ, ജാഗ്രത

സംസ്ഥാനത്ത് രണ്ടുപേർക്ക് കൂടി കോളറബാധ സ്ഥിരീകരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ സ്ഥാപനത്തിലെ രണ്ട് പേർക്കാണ് കോളറ സ്ഥിരീകരിച്ചത്. ഇതോടെ ഈ മാസം സംസ്ഥാനത്ത് കോളറ സ്ഥിരീകരിച്ചത് 5 പേർക്കാണ്. നേരത്തെ കാസർകോട്ടും തിരുവനന്തപുരത്തുമാണ് കോളറ ബാധയുണ്ടായത്. ഇക്കഴിഞ്ഞ ദിവസം തിരുവനന്തപുരം നെയ്യാറ്റിൻകരയിലെ കാരുണ്യ ഭിന്നശേഷി ഹോസ്റ്റലിലെ പത്ത് വയസുകാരന് കോളറ സ്ഥിരീകരിച്ചിരുന്നു. ഹോസ്റ്റലിലെ അന്തേവാസികളിൽ ചിലർ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ആരോഗ്യവകുപ്പും ഭക്ഷ്യ സുരക്ഷാ വിഭാഗവും ഹോസ്റ്റലിൽ പരിശോധന നടത്തിയിരുന്നു. അതേസമയം നെയ്യാറ്റിൻകരയിലെ കോളറ ബാധയുടെ പശ്ചാത്തലത്തിൽ മുന്നറിയിപ്പുമായി […]