യുകെജി വിദ്യാർത്ഥി സ്കൂൾ വാഹനമിടിച്ച് മരിച്ച സംഭവം; ഡ്രൈവറെ കസ്റ്റഡിയിലെടുത്ത് പൊലീസ്

പാലക്കാട്: പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് യുകെജി വിദ്യാർത്ഥിനി വാഹനാപകടത്തിൽ മരിച്ച സംഭവത്തിൽ സ്കൂൾ ബസിന്റെ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു.. നെല്ലിപ്പുഴ ഡിഎച്ച്എസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ വിദ്യാർത്ഥിനി ഹിബയാണ് സ്കൂളിൽ നിന്നും വന്നിറങ്ങിയ അതേ ബസ് ഇടിച്ച് മരിച്ചത്. തെങ്കര സ്വദേശി അലി അക്ബറിനെയാണ് മണ്ണാർക്കാട് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇതേ വാഹനത്തിൽ വീടിന് മുന്നിലെ സ്റ്റോപ്പിൽ വന്നിറങ്ങിയതായിരുന്നു ഹിബ. സ്കൂൾ വാഹനത്തിന് മുന്നിലൂടെ റോഡിൻ്റെ മറുവശം കടക്കുമ്പോഴായിരുന്നു അപകടം. കുട്ടി റോഡ് മുറിച്ച് കടക്കുന്നത് സ്കൂൾ ബസ് […]

അര്‍ഹമായത് തന്നെ കിട്ടുന്നില്ല; മുസ്‌ലിം സമുദായം അന്യായമായി പലതും നേടുന്നുവെന്ന പ്രചാരണം പ്രത്യേക അജണ്ടയുടെ ഭാഗം: ഖലീല്‍ തങ്ങള്‍

മലപ്പുറം : കേരളത്തിലെ മുസ്‌ലിംകള്‍ സര്‍ക്കാരില്‍ നിന്ന് അന്യായമായി പലതും നേടിക്കൊണ്ടിരിക്കുന്നുവെന്ന നിരന്തരമായുള്ള പ്രസ്താവനകള്‍ തെറ്റിദ്ധാരണാജനകമാണെന്നും ഇത്തരം കുപ്രചാരണങ്ങള്‍ പ്രബുദ്ധ കേരളം അവജ്ഞയോടെ തള്ളുമെന്നും കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി തങ്ങള്‍ പറഞ്ഞു. എസ് വൈ എസ് പ്ലാറ്റിനം ഇയറിന്റെ ഭാഗമായി മലപ്പുറം ഈസ്റ്റ് ജില്ലയിലെ 12 സോണുകളില്‍ നടക്കുന്ന സഹവാസം ക്യാമ്പിന്റെ ജില്ലാതല ഉദ്ഘാടനം മഅ്ദിന്‍ കാമ്പസില്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം മുസ്‌ലിം സമുദായത്തിന് […]

കാലാവസ്ഥ പ്രതികൂലം; അര്‍ജുന്‍ രക്ഷാദൗത്യം നീളുന്നു

ബെംഗളൂരു | കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനിനെ പത്താം ദിവസത്തെ തിരച്ചിലിലും കണ്ടെത്താനായില്ല. പ്രതികൂല കാലാവസ്ഥാ ദൗത്യസംഘത്തിനു മുമ്പില്‍ പ്രതിബന്ധം സൃഷ്ടിക്കുകയാണ്. പ്രദേശത്ത് കനത്ത മഴ തുടരുകയാണ്. ഷിരൂര്‍ ഉള്‍പ്പെട്ട ഉത്തര കന്നഡയില്‍ മൂന്ന് ദിവസം ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഗംഗാവലി നദിയില്‍ ശക്തമായ അടിയൊഴുക്കുണ്ട്. അതിനാല്‍ മുങ്ങല്‍ വിദഗ്ധര്‍ക്ക് നദിയില്‍ ഇറങ്ങാനാകാത്ത സ്ഥിതിയാണെന്ന് സൈന്യം അറിയിച്ചു. ഈ സാഹചര്യത്തില്‍ അര്‍ജുന്‍ രക്ഷാദൗത്യം ഇനിയും ദിവസങ്ങള്‍ നീണ്ടേക്കുമെന്നാണ് സൂചന. ശക്തമായ മഴ കാരണം ഇന്നലെ രാത്രി […]

രാഷ്ട്രപതി ഭവന് അകത്തും പേരുമാറ്റം: ദര്‍ബാര്‍ ഹാളിനും അശോക് ഹാളിനും പുതിയ പേര്, ഉത്തരവിറക്കി

ദില്ലി : രാഷ്ട്രപതി ഭവന് അകത്ത് പേരുമാറ്റം. രാഷ്ട്രപതിയുടെ ഔദ്യോഗിക വസതിക്ക് അകത്ത് രണ്ട് ഹാളുകളുടെ പേരാണ് മാറ്റിയത്. രാഷ്ട്രപതി ഭവനിലെ ദർബാർ ഹാളിന് ഗണതന്ത്ര മണ്ഡപ് എന്നാണ് പുതിയ പേര് നല്‍കിയത്. അശോക് ഹാളിന് അശോക് മണ്ഡപ് എന്നും മാറ്റി. പേരുകള്‍ മാറ്റി രാഷ്ട്രപതി ദ്രൗപതി മുർമു ഉത്തരവിറക്കി.

എഐവൈഎഫ് വനിതാ നേതാവിന്റെ മരണം; സിപിഐ നേതാവിനെതിരേ പരാതിയുമായി ഭര്‍ത്താവ്

പാലക്കാട് : എഐവൈഎഫ് വനിതാ നേതാവ് ഷാഹിനയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സിപിഐ നേതാവിനെതിരേ പരാതിയുമായി ഭര്‍ത്താവ്. ഷാഹിനയുടെ സുഹൃത്തായ സിപിഐ നേതാവിനെതിരേയാണ് ഭര്‍ത്താവ് സാദിഖ് സിപിഐ ജില്ലാ സെക്രട്ടറിക്ക് പരാതി നല്‍കിയത്. ഇയാള്‍ക്കെതിരേ സാദിഖ് പോലിസിലും മൊഴിയും നല്‍കിയിട്ടുണ്ട്. വിദേശത്തായിരുന്ന സാദിഖ് ബുധനാഴ്ചയാണ് നാട്ടിലെത്തിയത്. സുഹൃത്തിന്റെ അമിതമായ ഇടപെടലിലൂടെ ഷാഹിനയ്ക്ക് സാമ്പത്തിക ബാധ്യത ഉണ്ടായതാണ് മരണകാരണമെന്നാണ് പരാതിയില്‍ പറയുന്നത്. തങ്ങള്‍ തമ്മിലുള്ള പ്രശ്‌നം കാരണം ഒരിക്കലും ഷാഹിന ആത്മഹത്യ ചെയ്യില്ലെന്നാണ് സാദിഖ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഷാഹിനയുടെ […]

ജിദ്ദയിൽനിന്ന് കോഴിക്കോട്ടേക്ക് പുറപ്പെട്ട സ്പൈസ് ജെറ്റ് വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് ജിദ്ദയിൽതന്നെ തിരിച്ചിറക്കി

ജിദ്ദ- ജിദ്ദയിൽനിന്ന് കോഴിക്കോട്ടേക്ക് പുറപ്പെട്ട സ്പൈസ് ജെറ്റ് വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് ജിദ്ദയിൽതന്നെ തിരിച്ചിറക്കി. ഒന്നര മണിക്കൂറിലേറെ പറന്ന ശേഷമാണ് വിമാനം തിരികെ ജിദ്ദ വിമാനത്താവളത്തിൽതന്നെ തിരിച്ചിറക്കിയത്. ഇന്ന് രാവിലെ പത്തരക്ക് പറന്നുയർന്ന വിമാനം ഒന്നര മണിക്കൂറിന് ശേഷമാണ് തിരിച്ചെത്തിയത്. വിമാനത്തിനകത്തുനിന്ന് ശബ്ദം കേട്ടതായും കരിഞ്ഞ മണം പുറത്തുവന്നതായും യാത്രക്കാരിലൊരാൾ പോപ്പുലർ ന്യൂസിനോട് പറഞ്ഞു. വിമാനം സുരക്ഷിതമായി ജിദ്ദയിൽ ഇറക്കിയ ശേഷം യാത്രക്കാരെ ഹോട്ടലുകളിലേക്ക് മാറ്റി.

ഇന്ത്യ കുതിച്ചുയരുന്ന വിമാന ടിക്കറ്റ് നിരക്കുകളിലേക്ക് രാഷ്ട്രീയക്കാരുടെയും, ഉദ്യോഗസ്ഥരുടെയും ശ്രദ്ധ ആകര്‍ഷിക്കാനായി ഡല്‍ഹിയില്‍ ഉച്ചകോടി സംഘടിപ്പിക്കും

യു .എ.ഇ : ഇന്ത്യ കുതിച്ചുയരുന്ന വിമാന ടിക്കറ്റ് നിരക്കുകളിലേക്ക് രാഷ്ട്രീയക്കാരുടെയും, ഉദ്യോഗസ്ഥരുടെയും ശ്രദ്ധ ആകര്‍ഷിക്കാനായി ഡല്‍ഹിയില്‍ ഉച്ചകോടി സംഘടിപ്പിക്കും. കേരള മുസ്‌ലിം കള്‍ച്ചറല്‍ സെന്ററും (കെ.എം.സി.സി) അബുദാബിയില്‍ നിന്നുള്ള 30 ഓളം അസോസിയേഷനുകളും ചേര്‍ന്ന് ആഗസ്റ്റ് എട്ടിനാണ് ഉച്ചകോടി നടക്കുന്നത്. ‘ഡയസ്‌പോറ സമ്മിറ്റ് ഇന്‍ ഡല്‍ഹി’ എന്നാ ഉച്ചകോടിയില്‍ മുതിര്‍ന്ന ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കളും യു.എ.ഇയില്‍ നിന്നുള്ള 200 ഓളം കമ്മ്യൂണിറ്റി അംഗങ്ങളും പങ്കെടുക്കും. ഗള്‍ഫ് സെക്ടറില്‍ വിമാനക്കൂലി പ്രത്യേകിച്ച് അവധിക്കാലങ്ങളില്‍ വളരെ കൂടുതലാണ്. പ്രവാസികളായ […]

എന്റെ ജീവിതത്തിൽ കണ്ട ഏറ്റവും വലിയ സർക്കസ്’, മൊറോക്കോക്കെതിരായ മത്സരത്തെക്കുറിച്ച് മഷറാനോ

പാരീസ്: ഒളിമ്പിക്സ് ഫുട്ബാളിലെ ഉദ്ഘാടന മത്സരത്തിലെ നാടകീയ സംഭവങ്ങളോട് പ്രതികരിച്ച് അർജന്റീന കോച്ച് ഹാവിയർ മഷറാനോ. താൻ ജീവിതത്തിൽ കണ്ട ഏറ്റവും വലിയ ‘സർക്കസ്’ ആയിരുന്നു ആ മത്സരമെന്ന് മഷറാനോ പറഞ്ഞു. 2-2ന് സമനിലയിലെന്ന് കരുതി കളത്തിൽനിന്ന് കയറി മണിക്കൂറുകൾക്കുശേഷം വാറിൽ സമനിലഗോൾ റദ്ദാക്കുകയും പരാജയം നേരിടേണ്ടി വരികയും ചെയ്തതിന് പിന്നാലെയാണ് മഷറാനോയുടെ പ്രതികരണം. https://x.com/Troll__Footbal/status/1816163890993983973?t=d6bHbKwX_138CUVJtgzFNA&s=19 മൊറോക്കോ 2-1ന് മുന്നിട്ടുനിൽക്കുകയായിരുന്ന മത്സരത്തിൽ 90 മിനിറ്റിനുശേഷം ഇഞ്ചുറി ടൈമിന്റെ 16-ാം മിനിറ്റിലാണ് അർജന്റീന സമനില നേടിയത്. അതിനു പിന്നാലെ […]

അർജുന്‍റെ അമ്മയുടെ വാക്കുകൾ ദുർവ്യാഖ്യാനം ചെയ്ത് സൈബർ ആക്രമണം; പരാതി നൽകി കുടുംബം

കോഴിക്കോട് : സൈബര്‍ ആക്രമണത്തില്‍ പരാതി നല്‍കി മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന്റെ കുടുംബം. അമ്മയുടെ വാക്കുകള്‍ ദുര്‍വ്യാഖ്യാനം ചെയ്ത രണ്ട് യൂട്യൂബ് ചാനലുകള്‍ക്കെതിരെയാണ് ചേവായൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. വാര്‍ത്താ സമ്മേളനത്തിനിടെ നടത്തിയ പരാമര്‍ശങ്ങളാണ് എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കുന്നു. സമൂഹ മാധ്യമങ്ങളിലൂടെ വ്യാപകമായ ദുഷ്പ്രചാരണമാണ് നടക്കുന്നതെന്നും അമ്മയുടെ സഹോദരിയുടെ ശബ്ദം എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചതായും പരാതിയുണ്ട്. അര്‍ജുന്റെ അമ്മ സൈന്യത്തെ ഉള്‍പ്പെടെ വിമര്‍ശിച്ച് വൈകാരികമായി സംസാരിച്ചതോടെയാണ് ഒരു വിഭാഗം ഇവര്‍ക്കെതിരെ തിരിഞ്ഞത്. അര്‍ജുനെ ജീവനോടെ കിട്ടുമെന്നു […]

അർജ്ജുന് വേണ്ടിയുള്ള തിരച്ചിൽ 10-ാം ദിനം: ഇന്ന് ഉത്തര കന്നഡ ജില്ലയിൽ ഓറഞ്ച് അലർട്ടാണ്

കർണാടക : ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുനു വേണ്ടിയുള്ള തിരച്ചിലിന്റെ പത്താം ദിവസമായ ഇന്ന് നിർണായകം. അർജുനെ പുഴയിൽ നിന്നും കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണു ദുരന്ത നിവാരണ സേന അർജുന് വേണ്ടിയുള്ള തെരച്ചിൽ കാലാവസ്ഥയും നിർണായകമാകും. ഇന്ന് ഉത്തര കന്നഡ ജില്ലയിൽ ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ജില്ലയിൽ വ്യാപക മഴയ്ക്ക് സാധ്യത ഉണ്ടാെന്നാണ് മുന്നറിയിപ്പ്. ഇന്നലെ കനത്ത മഴയും ഗം​ഗാവലി നദിയിലെ കുത്തൊഴുക്കും ദൗത്യത്തിന് പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ലോറി പുറത്ത് എടുക്കുന്നതിനല്ല, അർജുനെ കണ്ടെത്തുന്നതിനാണു പ്രഥമ പരിഗണന നൽകുന്നത്. […]