മണപ്പുറം ഫിനാൻസിൽ നിന്ന് 20 കോടിയോളം രൂപ തട്ടിയ ധന്യ മോഹൻ കീഴടങ്ങി

സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍നിന്നു 20 കോടി രൂപ തട്ടിയെന്ന പരാതിയില്‍ ധന്യ മോഹൻ കീഴടങ്ങി. കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ എത്തിയാണ് ധന്യ കീഴടങ്ങിയത്. വൈദ്യ പരിശോധനക്കായി അവരെ ജില്ല ആശുപത്രിയിലേക്ക് കൊണ്ടുപോയി. വലപ്പാട് മണപ്പുറം ഫിനാൻസ് ലിമിറ്റഡിലെ അസിസ്റ്റന്റ് ജനറല്‍ മാനേജറായ ധന്യ കൊല്ലം തിരുമുല്ലവാരം സ്വദേശിനിയാണ്. 18 വർഷമായി ഇവിടെ ജോലി ചെയ്യുകയാണ് ഇവർ. ഇത്രയും കാലം തിരുപഴഞ്ചേരി അമ്പലത്തിനടുത്തുള്ള വീട്ടിലാണ് യുവതി താമസിച്ചിരുന്നത്. 2019മുതല്‍ തട്ടിപ്പു തുടങ്ങിയതായി കണ്ടെത്തിയിട്ടുണ്ട്. വ്യാജ ലോണുകള്‍ ഉണ്ടാക്കി […]

ഏകമകൻ സ്വകാര്യ ലഹരി വിമുക്ത കേന്ദ്രത്തിൽ ചികിത്സയിൽ : കാറിൽ മരിച്ച ദമ്പതികളുടെ ആത്മഹത്യാ കുറിപ്പ് കണ്ടെത്തി

പത്തനംതിട്ട: തിരുവല്ല വേങ്ങലിൽ കാറിന് തീപിടിച്ച് ദമ്പതികൾ മരിച്ച സംഭവത്തിൽ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. ഏകമകൻ ലഹരിക്ക് അടിമ ആയതിൻ്റെ മനോവിഷമം കാരണം ജീവനൊടുക്കുന്നു എന്നാണ് ആത്മഹത്യാ കുറിപ്പിലുള്ളത്. തുകലശ്ശേരി സ്വദേശികളായ രാജു തോമസ്(69), ഭാര്യ ലൈജി തോമസ്(63) എന്നിവരാണ് മരിച്ചത്. ഇവരുടെ മകൻ സ്വകാര്യ ലഹരി വിമുക്ത കേന്ദ്രത്തിൽ ചികിത്സയിൽ കഴിയുകയാണ്. ഇനി ചികിത്സിക്കാൻ പണം ഇല്ലെന്നും പോലീസ് ഇടപെട്ട് തുടർചികിത്സ നൽകണമെന്നും കുറപ്പിൽ പറയുന്നു. മരണത്തിന് മറ്റാരും ഉത്തരവാദികളല്ലെന്നും ദമ്പതികൾ ആത്മഹത്യാക്കുറിപ്പിൽ വെളിപ്പെടുത്തുന്നു. ദമ്പതികളുടെ വീട്ടിൽ […]

നീറ്റ് ഫലം പ്രസിദ്ധീകരിച്ചു; മലയാളിയടക്കം 17 പേർക്ക് ഒന്നാം റാങ്ക്

നീറ്റ് ഫലം പ്രസിദ്ധീകരിച്ചു; മലയാളിയടക്കം 17 പേർക്ക് ഒന്നാം റാങ്ക് ഡൽഹി: നീറ്റ് യു.ജി പരീക്ഷയുടെ പുതുക്കിയ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. മലയാളിയടക്കം 17 പേർക്ക് ഒന്നാം റാങ്ക്. മുഴുവന്‍ മാര്‍ക്ക് നേടിയ വിദ്യാര്‍ഥികളുടെ എണ്ണം 61ല്‍നിന്ന് 17 ആയി കുറഞ്ഞു. ഒന്നാം റാങ്ക് നേടിയവരുടെ പട്ടികയിൽ കണ്ണൂര്‍ സ്വദേശിയായ ശ്രീനന്ദ് ഷര്‍മിലാണ് ഇടം പിടിച്ചിരിക്കുന്നത്. നേരത്തെ കേരളത്തിൽ നിന്ന് ശ്രീ നന്ദുള്‍പ്പെടെ നാലുപേര്‍ക്ക് ഒന്നാം റാങ്കുണ്ടായിരുന്നു. ആദ്യ 100 റാങ്കിൽ കേരളത്തിൽ നിന്ന് 4 പേർ […]

എറണാകുളം – ബാംഗ്ളൂർ സ്പെഷ്യൽ വന്ദേഭാരത് ട്രെയിൻ അനുവദിച്ചു

എറണാകുളം : യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് എറണാകുളത്തുനിന്ന് ബംഗളൂരുവിലേക്കും തിരിച്ചും വന്ദേഭാരത് സ്പെഷല്‍ ട്രെയിനുകള്‍ അനുവദിച്ചു. എറണാകുളം-ഷൊർണൂർ-പാലക്കാട്-തിരുപ്പൂർ-സേലം വഴിയാണ് സർവിസുകള്‍. എറണാകുളം-ബംഗളൂരു വന്ദേഭാരത് സ്പെഷല്‍ (06001) ജൂലൈ 31 മുതല്‍ ആഗസ്റ്റ് 25 വരെ ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിലാണ് സർവിസ് നടത്തുക. എറണാകുളത്തുനിന്ന് ഉച്ചക്ക് 12.50ന് പുറപ്പെടുന്ന ട്രെയിൻ രാത്രി 10ന് ബംഗളൂരുവിലെത്തും. ആഗസ്റ്റ് എട്ടിനും 26നും ഇടയിലെ വ്യഴം, ശനി, തിങ്കള്‍ ദിവസങ്ങളില്‍ പുലർച്ച 5.30ന് ബംഗളൂരുവില്‍നിന്ന് പുറപ്പെടുന്ന ബംഗളൂരു-എറണാകുളം വന്ദേഭാരത് സ്പെഷല്‍ (06002) […]

അർജുന്റെ ലോറി കണ്ടെത്താൻ സഹായിച്ചവരിൽ കാസർകോട് സ്വദേശി ഉൾപ്പെട്ട സംഘവും

കാസർകോട്: കർണാടകയിലെ അങ്കോല ഷിരൂരിലുണ്ടായ മണ്ണിടിച്ചിലിൽ അപകടത്തിൽപ്പെട്ട കോഴിക്കോട് കണ്ണാടിക്കലിലെ അർജുന്റെ ലോറി പുഴയിലുണ്ടാകാനിടയുള്ള സ്ഥലത്തെക്കുറിച്ച് സൂചന നൽകിയവരിൽ കാസർകോട് സ്വദേശി ഉൾപ്പെട്ട സൂറത്കൽ എൻ.ഐ.ടി. സംഘവും. എൻ.ഐ.ടി.യിലെ സിവിൽ എൻജിനിയറിങ് വിഭാഗത്തിലെ പ്രൊഫ. കെ.വി.ഗംഗാധരൻ, അസോസിയേറ്റ് പ്രൊഫസർമാരായ കയ്യൂർ മുഴക്കോം അരയാലിൻകീഴിൽ സ്വദേശി ഡോ. ശ്രീവത്സ കൊളത്തായർ, ഡോ. യു.പൃഥ്വിരാജ് എന്നിവരുൾപ്പെടെ സംഘമാണ് നേതൃത്വം നൽകിയത്. ഉത്തരകന്നഡ ജില്ലാ കളക്ടർ ആവശ്യപ്പെട്ടതുപ്രകാരം ജൂലായ് 19-ന് രാത്രിയാണ് ഡോ. ശ്രീവത്സ ഉൾപ്പെട്ട എൻ.ഐ.ടി. സംഘം ഗ്രൗണ്ട് പെനട്രേറ്റിങ് […]

‘പുകവലി മുന്നറിയിപ്പ് പോലെ പരസ്യം നൽകണം’; മാലിന്യ പ്രശ്നത്തില്‍ ബോധവത്കരണം അനിവാര്യമെന്ന് ഹൈക്കോടതി

കൊച്ചി : സംസ്ഥാനത്തെ മാലിന്യ പ്രശ്‌നം പരിഹരിക്കാന്‍ ജനങ്ങളെ ബോധവത്കരിക്കേണ്ടത് അനിവാര്യമെന്ന് ഹൈക്കോടതി. മാലിന്യം നിക്ഷേപിക്കുന്നതില്‍ നിന്ന് ജനങ്ങളെ തടയാന്‍ ടിവി ചാനലുകള്‍ വഴി പരസ്യം ചെയ്യണം. പുകവലി മുന്നറിയിപ്പ് പോലെ മാലിന്യത്തിനെതിരെ പരസ്യം നല്‍കണമെന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്. ബ്രഹ്‌മപുരത്തെ മാലിന്യ പ്രശ്‌നം, ആമയിഴഞ്ചാന്‍ തോടിലെ അപകടം തുടങ്ങിയവ സംബന്ധിച്ച് സ്വമേധയാ സ്വീകരിച്ച ഹര്‍ജികള്‍ പരിഗണിക്കുന്ന പ്രത്യേക ഡിവിഷന്‍ ബെഞ്ചിന്റേതാണ് പരാമര്‍ശം. അമികസ് ക്യൂറി റിപ്പോര്‍ട്ട് അനുസരിച്ച് തിരുവനന്തപുരം നഗരത്തിന്റെ അവസ്ഥ ദയനീയമെന്നും ഹൈക്കോടതി നിരീക്ഷിച്ചു. […]

മലപ്പുറത്ത് ട്രെയിനുകൾക്ക് കൂടുതൽ സ്റ്റോപ് വേണമെന്ന് സമദാനി ലോക്സഭയിൽ

മലപ്പുറം: മലപ്പുറം ജില്ലയിലെ വിവിധ റെയിൽവേ സ്റ്റേഷനുകളിൽ കൂടുതൽ ട്രൈനുകൾക്ക് സ്റ്റോപ്പ് അനുവദിക്കണമെന്ന് അബ്ദുസ്സമദ് സമദാനി എം.പി. ലോക്സഭയിൽ ആവശ്യപ്പെട്ടു. കൂടുതൽ സ്റ്റോപ് അനുവദിക്കുന്നത് വണ്ടികളുടെ വേഗവും ഗതാഗത സൗകര്യമടക്കം ഘട കങ്ങളെ ആശ്രയിച്ചാണിരിക്കു ന്നതെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. ഷൊർണൂർ- മംഗലാപുരം പാതയിലൂടെ സഞ്ചരിക്കുന്ന 11 വണ്ടികൾക്ക് മതിയായ സ്റ്റോപ് ഇല്ലാത്തതുമായി ബന്ധപ്പെട്ട് ഡോ. അബ്ദുസ്സമദ് സമദാനി എം.പി ഉന്നയിച്ച ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മ ന്ത്രി. കുറ്റിപ്പുറം, തിരുന്നാവായ, തിരൂർ, താനൂർ, […]

വിദ്യാർത്ഥിനി ചമഞ്ഞ് ഇൻസ്റ്റഗ്രാം വഴി പണം തട്ടി: പതിനെട്ടുകാരൻ അറസ്റ്റിൽ

തിരൂർ: വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഉണ്ടാക്കി വിദ്യാർഥിനികളുടെ നിരവധി ഫോട്ടോകൾ അതുവഴി പോസ്റ്റ് ചെയ്ത് ആ അക്കൗണ്ടിലൂടെ സുഹൃത്തുക്കളെ കണ്ടെത്തി വിദ്യാർത്ഥിനിയാണെന്ന വിധത്തിൽ ചാറ്റ് ചെയ്തത് സൗഹൃദം ഉണ്ടാക്കി വീഡിയോ കോൾ ചെയ്യാം എന്നും മറ്റു നിരവധി വാഗ്ദാനങ്ങളും നൽകി പണം തട്ടിയ വിദ്യാർത്ഥിയെ തിരൂർ ഡിവൈഎസ്പി കെ എം ബിജുവിന്റെ നിർദ്ദേശാനുസരണം തിരൂർ ഇൻസ്പെക്ടർ ജിനേഷ് കെ ജെ തിരൂർ സബ് ഇൻസ്പെക്ടർ സുജിത്ത് ആർ പി എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തു. താനൂർ നന്നമ്പ്ര […]

പാഴ്‌സൽ വാങ്ങിയ ഊണിൽ അച്ചാറില്ല; ഉടമ 35,000 രൂപ നഷ്ടപരിഹാരം നൽകണം

ചെന്നൈ: പാഴ്സല്‍ വാങ്ങുന്ന ഭക്ഷണത്തില്‍ ലാഭമുണ്ടാക്കാന്‍ ചില ഇനങ്ങള്‍ ഒഴിവാക്കുന്ന റസ്റ്റൊറന്റുകളുണ്ട്. വാങ്ങിക്കൊണ്ടുപോയവര്‍ ചോദിച്ചുവരില്ലെന്ന ധൈര്യത്തിലാണ് അങ്ങിനെ ചെയ്യുന്നത്. എന്നാല്‍, അത്തരമൊരു തട്ടിപ്പിന് മുതിര്‍ന്ന റസ്റ്റൊറന്റ് ഉടമയക്ക് വലിയ വിലയാണ് കൊടുക്കേണ്ടി വന്നത്. ഊണിനോടൊപ്പം സ്ഥിരമായി നല്‍കുന്ന അച്ചാര്‍ ഒഴിവാക്കിയതിന് റസ്റ്റൊറന്റ് ഉടമയ്ക്ക് നഷ്ടപരിഹാരമായിനല്‍കേണ്ടിവന്നത് വലിയതുകയാണ്. 80 രൂപയുടെ 25 ഊണ് പാഴ്സല്‍ വാങ്ങിയ ആളിന് 35,000 രൂപ നഷ്ടപരിഹാരംനല്‍കാനാണ് ഉപഭോക്തൃ തര്‍ക്കപരിഹാരഫോറം ഉത്തരവിട്ടത്. വിഴുപുരത്തുള്ള റസ്റ്റൊറന്റില്‍നിന്ന് രണ്ട് വര്‍ഷംമുമ്പ് പാഴ്സല്‍ വാങ്ങിയ ആരോഗ്യസാമിയുടെ പരാതിയിലാണ് നടപടി.

ബൈക്കിൽ പിറകിലിരിക്കുന്നവരെ സൊറ പറച്ചിൽ’ തടയാനാകില്ല : മന്ത്രി കെബി ഗണേഷ് കുമാര്‍

തിരുവനന്തപുരം : ഇരുചക്ര വാഹനങ്ങള്‍ക്ക് പിറകില്‍ ഇരുന്ന്, ഓടിക്കുന്ന ആളോട് സംസാരിക്കുന്നത് തടയാനുള്ള നിര്‍ദേശം പ്രായോഗികമല്ലെന്ന് ഗതാഗതമന്ത്രി കെബി ഗണേഷ് കുമാര്‍. ചില ഉദ്യോഗസ്ഥരുടെ ബുദ്ധിയിലിറങ്ങുന്ന സര്‍ക്കുലറുകളാണിത്. മന്ത്രിയെന്ന നിലയില്‍ താന്‍ അറിഞ്ഞതല്ലെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. ഇതൊന്നും പ്രായോഗികമല്ല, ഹെല്‍മറ്റ് ധരിച്ച്‌ ഇരുചക്രവാഹനത്തില്‍ യാത്ര ചെയ്യുന്ന പിറകിലെ യാത്രക്കാരന്‍ സംസാരിക്കുന്നത് ഓടിക്കുന്നയാളുടെ ശ്രദ്ധമാറ്റുമെന്നും അപകടത്തിന് സാധ്യതയുണ്ടെന്നും ഇതിനെതിനെതിരെ നടപടിയെടുക്കണമെന്നുമായിരുന്നു മോട്ടോര്‍ വാഹനവകുപ്പ് പുറത്തിറക്കിയ സര്‍ക്കുലര്‍.

  • 1
  • 2