പൊന്നാനിയിൽ കണ്ടെത്തിയത് മലമ്പനി തന്നെ ; ആരോഗ്യ വകുപ്പ്

മലപ്പുറം : പൊന്നാനി നഗരസഭയിൽ കുറ്റിക്കാട് പ്രദേശത്ത് കണ്ടെത്തിയത് മലമ്പനി രോഗം (പ്ലാസ്മോഡിയം വൈവാക്സ്) തന്നെയാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍ രേണുക അറിയിച്ചു. പൊന്നാനിയിൽ കണ്ടെത്തിയത് മലമ്പനിയല്ലെന്ന രൂപത്തില്‍ വന്ന വാര്‍ത്തകള്‍ തെറ്റാണെന്നും പൊന്നാനി ആശുപത്രിയിൽ വെച്ച് നടത്തിയ ആര്‍.ഡി.ടി പരിശോധനയിലും രക്ത പരിശോധനയിലും മൂന്ന് രോഗികൾക്കും മലമ്പനി ആണെന്ന് ഉറപ്പു വരുത്തിയിട്ടുണ്ടെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. പൊന്നാനി നഗരസഭയിലെ കുറ്റിക്കാട് എന്ന പ്രദേശത്ത് മൂന്ന് മലമ്പനി രോഗം (പ്ലാസ്മോഡിയം വൈവാക്സ്) റിപ്പോർട്ട് […]

അവസാനം ‘അത്ഭുതഗോള്‍’; മൊറോക്കോയോട് സമനില പിടിച്ച് അര്‍ജന്‍റീന

പാരീസ്: പാരീസ് ഒളിമ്പിക്‌സ് ഫുട്‌ബോളില്‍ അര്‍ജന്‍റീന – മൊറോക്കോ മത്സരം സമനിലയില്‍. രണ്ട് ഗോളിന് പിന്നില്‍ നിന്ന ശേഷമാണ് അര്‍ജന്‍റീന മത്സരം സമനിലയിലാക്കിയത്. ഇന്‍ജുറി ടൈമിലായിരുന്നു അര്‍ജന്‍റീനയുടെ സമനില ഗോള്‍. കളിയുടെ ആദ്യപകുതിയില്‍ തന്നെ അര്‍ന്റീനയ്‌ക്കെതിരെ മൊറോക്ക ലീഡ് ഉയര്‍ത്തി. ആദ്യപകുതിയുടെ അധികസമയത്തായിരുന്നു മൊറോക്കോയുടെ ഗോള്‍ പിറന്നത്. രണ്ടാം പകുതിയുടെ അഞ്ചാം മിനിറ്റലാണ് മൊറോക്കോ ലീഡ് ഉയര്‍ത്തിയത്. 67ാം മിനിറ്റിലായിരുന്നു ആര്‍ജന്‍റീനയുടെ ആദ്യഗോള്‍. കളിയുടെ അധിക സമയം തീരാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് അര്‍ജന്‍റീന അതിമനോഹരമായ ഗോള്‍ […]

മഴ ഇടവേളയെടുത്തു നാളെ തിരിച്ചെത്തും,ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

കോഴിക്കോട്: ഏതാനും ദിവസത്തെ ഇടവേളക്കൊടുവിൽ മഴ വീണ്ടും ശക്തമാകാൻ സാധ്യത. ഏഴ് ജില്ലകളിൽ നാളെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മുന്നറിയിപ്പ്. വടക്കൻ ജില്ലകളിൽ വരുംനാളുകളിൽ മഴ കനക്കുമെന്നാണ് സൂചന. 26ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും 27ന് കണ്ണൂർ, കാസർകോട് ജില്ലകളിലും മഞ്ഞ അലർട്ടുണ്ട്. ഉയർന്ന തിരമാല ജാഗ്രത നിർദേശം കണ്ണൂർ, കാസർകോട് തീരങ്ങളിൽ പ്രത്യേക ജാഗ്രത ആവശ്യമാണെന്ന് സംസ്ഥാന ദുരന്ത നിവാരണ […]

ലോറി പുഴയില്‍ ഉറപ്പിച്ചുനിര്‍ത്താന്‍ നേവിയുടെ ആദ്യശ്രമം; ഇനി ദൗത്യം ഇങ്ങനെ

അര്‍ജുന്റെ ലോറി ഗംഗാവലിപ്പുഴയുടെ കരയില്‍ നിന്ന് ഇരുപത് മീറ്റര്‍ അകലെ, 15 അടി താഴ്ചയിലാണ്. ഇനി ദൗത്യം ഇങ്ങനെ. കുത്തൊഴുക്കുള്ള പുഴയില്‍ ലോറി ഉറപ്പിച്ചുനിര്‍ത്താന്‍ നേവിയുടെ ആദ്യശ്രമം. ലോക്ക് ചെയ്തതിന് ശേഷം ഉയര്‍ത്താനുള്ള നടപടികള്‍ തുടങ്ങും. ലോറി കണ്ടെത്തിയ സ്ഥലം കൃത്യമായി പോയിന്റ് ചെയ്തെന്ന് ജില്ലാഭരണകൂടം അറിയിച്ചു. ലോറിയുള്ളത് കരയ്ക്കും മണ്‍കൂനയ്ക്കും ഇടയിലെന്നും വിവരം. ജില്ലാ പൊലീസ് മേധാവിയും കാര്‍വാര്‍ എം.എല്‍.എയും നേവി ബോട്ടില്‍ പുഴയില്‍ തിരച്ചില്‍ നടത്തുകയാണ്. ഷിരൂരില്‍ രക്ഷാദൗത്യത്തിന് വെല്ലുവിളിയായി കനത്ത മഴയും കാറ്റുമാണ്. […]

ഇരുചക്രവാഹനത്തിനു പിന്നിലിരിക്കുന്നവര്‍ മിണ്ടരുത്; വിചിത്ര ഉത്തരവ്; ആശയക്കുഴപ്പം

ഇരുചക്രവാഹനത്തിന് പിന്നിലിരിക്കുന്നവര്‍ സംസാരിച്ചാല്‍ ഡ്രൈവറുടെ ശ്രദ്ധ നഷ്ടമായെന്ന കുറ്റം ചുമത്തി പിഴ ഈടാക്കാനുള്ള ജോയിന്റ് ട്രാന്‍സ്പോര്‍ട് കമ്മീഷണറുടെ നിര്‍ദേശം യാത്രക്കാരില്‍ മാത്രമല്ല, ഉദ്യോഗസ്ഥരിലും ആശയക്കുഴപ്പത്തിന് കാരണമായിരിക്കുകയാണ്. ആശയക്കുഴപ്പം മൂലം ഉത്തരവ് അനുസരിച്ച് പിഴ ഈടാക്കാനുള്ള നടപടി മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയിട്ടില്ല. യാത്രക്കാരണങ്കില്‍ ഇനി ബൈക്കിലോ സ്കൂട്ടറിലോ പോകുമ്പോള്‍ വാ തുറക്കാമോയെന്ന പേടിയിലുമാണ്. എന്താണ് സര്‍ക്കുലര്‍? ഈ മാസം 18ന് ജോയിന്റ് ട്രാന്‍സ്പോര്‍ട് കമ്മീഷണറാണ് എല്ലാ ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട് കമ്മീഷണര്‍മാര്‍ക്കും ആര്‍.ടി.ഒമാര്‍ക്കും സര്‍ക്കുലര്‍ അയച്ചത്. ബാലു എന്ന […]

വേർപാട്

പന്തീരാങ്കാവ് : ഫറൂഖ് ചന്ത സ്കൂൾ മുൻ പ്രധാന അധ്യാപകനും, ദീർഘാകാലം കിണശ്ശേരി സ്ക്കൂൾ അധ്യാപകനും, കെ എൻ എം പന്തീരാങ്കാവ് പ്രസിഡന്റും, കെ എൻ എം മാങ്കാവ് മണ്ഡലം പ്രസിഡന്റുമായ കുഞ്ഞഹമ്മദ് മാസ്റ്റർ മരണപെട്ടു. മക്കൾ റിയാസ് (റിറ്റ്സ് കമ്പ്യൂട്ടർ) സബീന, റഫ്‌സ, മരുമക്കൾ കോയട്ടി (കോയമോൻ) എരഞ്ഞിക്കൽ, ഷുക്കൂർ മണക്കടവ്. മയ്യത്ത് നമസ്കാരം പൂളെങ്കര സലഫി മസ്ജിദിൽ നാളെ ഉച്ചക്ക് 3 മണിക്ക്. ശേഷം 3.20 ന് മണക്കവ് ഖബർ സ്ഥാൻ പള്ളിയിൽ മയ്യത്ത് […]

വേർപാട്

വേങ്ങര : കുറൂപാഠം കുട്ടംതൊടുവിൽ പറമ്പ൯ അലവി എന്നവർ മരണപ്പെട്ടു. മക്കൾ മുസ്തഫ & സിദ്ധീഖ്. നിസ്കാരം ഇന്ന് രാത്രി 11 മണിക്ക് വേങ്ങര മാട്ടിൽ പള്ളിയിൽ.

ലോറി അര്‍ജുന്റേത് തന്നെ; സ്ഥിരീകരിച്ച് പോലീസ്, ലോറി 15 മീറ്റര്‍ താഴ്ചയില്‍

ബെംഗളൂരു/കോഴിക്കോട്: കർണാടകയിൽ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ലോറി ഡ്രൈവർ അർജുന് വേണ്ടിയുള്ള തെരച്ചില്‍ ദൗത്യത്തിൽ നിർണായക വിവരം പുറത്ത്. ഷിരൂരിലെ ഗംഗാവലിയിൽ നദിക്കടിയില്‍ നിന്ന് അര്‍ജുന്‍റെ ട്രക്ക് കണ്ടെത്തിയെന്ന് ജില്ലാ പൊലീസ് മേധാവി സ്ഥിരീകരിച്ചു. ട്രക്ക് നദിയില്‍ നിന്ന് പുറത്തെടുക്കാനുള്ള നീക്കം പുരോഗമിക്കുകയാണ്. നാവിക സേന സംഘം സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. മൂന്ന് ബോട്ടുകളിലായി 18 പേരാണ് സ്ഥലത്തേക്ക് പുറപ്പെട്ടത്. വലിയ സംഘം ഇന്ന് ആദ്യമായാണ് പോകുന്നത്. അർജുന് വേണ്ടിയുള്ള തെരച്ചില്‍ ആരംഭിച്ചിട്ട് ഇന്നേയ്ക്ക് ഒൻപതാം ദിവസം എത്തുന്നതിനിടെയാണ് […]

വേർപാട്

വേങ്ങര : മാർക്കറ്റ് റോഡ് തറയിട്ടാൽ സ്വദേശി വി.ടി മജീദ് (വി.ടി കോംപ്ലക്സ് ഉടമ)  കോഴിക്കോട് നാഷണൽ ഹോസ്പിറ്റലിൽ വച്ച് മരണപെട്ടു; വെട്ട് തൊട്ടുങ്ങൽ മുഹമ്മദ്‌ ഹാജി’എന്നവരുടെ മകൻ മയ്യിത്ത് നമസ്കാരം ഇന്ന് രാത്രി 10 മണിക്ക് അരീകുളം ജുമാ മസ്ജിദിൽ

നദിക്കടിയില്‍ ഒരു ട്രക്ക് കണ്ടെത്തി; സ്ഥിരീകരിച്ച് കര്‍ണാടക മന്ത്രി

ബെംഗളൂരു : കോഴിക്കോട്: കർണാടകയിൽ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ഡ്രൈവർ അർജുന് വേണ്ടിയുള്ള തെരച്ചില്‍ ദൗത്യത്തിൽ നിർണായക വിവരം പുറത്ത്. നദിക്കടിയില്‍ ഒരു ട്രക്ക് കണ്ടെത്തിയെന്ന് കര്‍ണാടക മന്ത്രി സ്ഥിരീകരിച്ചു. അർജുന് വേണ്ടിയുള്ള തെരച്ചില്‍ ആരംഭിച്ചിട്ട് ഇന്നേയ്ക്ക് ഒൻപതാം ദിവസം എത്തുന്നതിനിടെയാണ് നിർണായക വിവരം പുറത്ത് വരുന്നത്. ഇന്ന് രാത്രിയും തെരച്ചിൽ നടത്തുമെന്ന് സൈന്യം അറിയിച്ചിട്ടുണ്ട്. ​