നിങ്ങളുടെ പേരിന് നീളം കൂടുതലാണോ?; എങ്കിൽ ഡ്രൈവിങ് ലൈസൻസ് എടുക്കാൻ കുറച്ച് വിയർക്കും; 16 അക്ഷരത്തിൽ കൂടിയാൽ അപേക്ഷിക്കാനാകില്ല..!

അക്ഷരങ്ങൾ കൂടുതലുള്ള പേരുകാർക്ക് ഡ്രൈവിങ് ലൈസൻസിന് അപേക്ഷിക്കാനാകുന്നില്ല. പേരു വെട്ടിച്ചുരുക്കിയാലേ രക്ഷയുള്ളൂവെന്ന സ്ഥിതിയാണ്. മോട്ടോർവാഹന വകുപ്പിന്റെ സാരഥി, പരിവാഹൻ സൈറ്റുകളിലെ സാങ്കേതികത്തകരാറാണ് പ്രശ്‌നത്തിനു കാരണം. ഇനീഷ്യൽ പൂർണരൂപത്തിൽ പേരിനൊടൊപ്പമുള്ളവരാണു വലയുന്നത്. ലൈസൻസിന് ഓൺലൈനായി അപേക്ഷിക്കുമ്പോൾ പേരുചേർക്കുന്നതിന് 16 കളങ്ങളാണുള്ളത്. 16 അക്ഷരത്തിൽ കൂടിയാൽ അപേക്ഷിക്കാനാകില്ല. പേരു ചുരുക്കാനാണ് അധികൃതരുടെ ഉപദേശം. എന്നാൽ, ആധികാരികരേഖ എന്ന നിലയിൽ ഡ്രൈവിങ് ലൈസൻസിലെ പേരു ചുരുക്കാൻ അപേക്ഷകർ തയ്യാറാകുന്നുമില്ല. പ്രശ്‌നം മോട്ടോർവാഹന വകുപ്പ് അധികൃതർക്ക് അറിയാമെങ്കിലും ഒന്നും ചെയ്യാനാകുന്നില്ല. സാങ്കേതിക കാര്യങ്ങൾ […]

പ്രതിസന്ധി മണിക്കൂർ പിന്നിട്ടപ്പോൾ : ‘പേന കൊണ്ട് എഴുതി ബോഡിങ് പാസ്

ഹൈദരാബാദ്: മൈക്രോസോഫ്റ്റിന് സുരക്ഷ ഒരുക്കിയ ക്രൗഡ്സ്ട്രൈക്ക് തകരാറിലായത് ഇന്ത്യയിലെ വിമാനത്താവളങ്ങളെയും ബാധിച്ചു. മുംബൈയിലെയും ഹൈദരാബാദിലെയും വിമാനത്താവളങ്ങളുടെ പ്രവർത്തനങ്ങളെ തകരാർ കാര്യമായി ബാധിച്ചു. പല വിമാനത്താവളങ്ങളിലും എയർപോർട്ട് ജീവനക്കാർ പേന കൊണ്ട് എഴുതിയ ബോഡിങ് പാസാണു യാത്രക്കാർക്ക‌ു നൽകിയത്. ഹൈദരാബാദിൽ നിന്ന് കൊൽക്കത്തയിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനത്തിലെ യാത്രക്കാർക്കാണു പേന കൊണ്ടെഴുതിയ ബോഡിങ് പാസ് നൽകിയത്. കൊച്ചി വിമാനത്താവളത്തിലും പ്രതിസന്ധി തുടരുകയാണ്. രാവിലെയോടെ പലവിമാനത്താവളങ്ങളിലും വിമാനങ്ങൾ പുറപ്പെടാൻ വൈകിയതോടെ യാത്രക്കാരുടെ നീണ്ട നിര പ്രത്യക്ഷപ്പെട്ടു. ലോകമാകെ കോടിക്കണക്കിന് ജനങ്ങളെ […]

വീടിനുള്ളിൽ രണ്ട് ദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി

മലപ്പുറം: പെരുവള്ളൂരിൽ വീടിനുള്ളിൽ ഒരാളെ മരിച്ച നിലയിൽ കാണപ്പെട്ടു. മലപ്പുറം ജില്ലയിലെ പെരുവള്ളൂർ പഞ്ചായത്തിലെ ഒന്നാം വാർഡിലാണ് വീടിനുള്ളിൽ മരണപ്പെട്ട നിലയിൽ കാണപ്പെട്ടത് ഏകദേശം മൃതദേഹത്തിന് രണ്ട് ദിവസത്തോളം പഴക്കമുണ്ട് എന്നാണ് നാസർ മലബാർ റിപ്പോർട്ടു നൽകിയിട്ടുള്ളത്. കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നതേയുള്ളൂ.

ആളുകൾ കുളിമുറികളില്‍ കൂടുതല്‍ നേരം ചെലവിടുന്നതെന്ത് കൊണ്ട്? രസകരമായ വെളിപ്പെടുത്തലുമായി പഠനം

കുളിക്കാനും ചിലപ്പോഴൊക്കെ തുണി അലക്കാനുമാണ് കുളിമുറിയുടെ സാധാരണ ഉപയോഗമെങ്കിലും സങ്കടം വന്നാല്‍ ഓടി കുളിമുറിയില്‍ കയറി വാതിലടയ്ക്കുന്നവരാണ് നമ്മളില്‍ പലരും. കുളിമുറിയില്‍ വച്ച്, ആരും കേള്‍ക്കാനില്ലെന്ന വിശ്വാസത്തില്‍ ആത്മാര്‍ത്ഥമായി ഒരു വരി പാട്ട് മൂളാനും പലരും മടിക്കാറില്ല. ‘അല്പം സമാനാധാനം കിട്ടുന്ന ഏക ഇടം’ എന്ന് കുളിമുറിയെ കുറിച്ച് ആരെങ്കിലും പറഞ്ഞാല്‍ പോലും നമ്മുക്ക് അതിശയം തോന്നാത്തത് അത്തരം ചില ധാരണകള്‍ അബോധമായി നമ്മുടെ ഉള്ളിലുള്ളത് കൊണ്ടാണ്. എന്നാല്‍ എന്തു കൊണ്ടാണ് ആളുകള്‍ കൂടുതല്‍ നേരം കുളിമുറിയില്‍ […]

അർജുനായുള്ള കാത്തിരിപ്പ് 5-ാം ദിവസത്തിലേക്ക്; ഇന്ന് രാവിലെ മുതൽ, റഡാർ ഉപയോഗിച്ച് ലോറി കണ്ടെത്താൻ ശ്രമം

ബെം​ഗളൂരു: അതിശക്തമായ മഴയെ തുടർന്ന് കോഴിക്കോട് സ്വദേശി അർജുന് വേണ്ടിയുള്ള ഇന്നലത്തെ തെരച്ചിൽ നിർത്തുന്നതായി ജില്ലാ കളക്ടര്‍ അറിയിച്ചു. ഇന്ന് അതിരാവിലെ മുതൽ തെരച്ചിൽ തുടരും. പുലർച്ചെ അഞ്ചരയ്ക്ക് തെരച്ചിൽ പുനരാരംഭിച്ചൂ ജില്ലാ കളക്ടർ അറിയിച്ചു. ഇന്ന് റഡാർ ഉപയോഗിച്ചായിരിക്കും തെരച്ചിൽ നടത്തുക. ബെംഗളുരുവിൽ നിന്ന് റഡാർ ഡിവൈസ് എത്തിക്കാനുള്ള നടപടി തുടങ്ങിയിട്ടുണ്ട്. വളരെ ആഴത്തിലുള്ള വസ്തുക്കൾ വരെ കണ്ടെത്താൻ കഴിയുന്ന റഡാർ ആണ് കൊണ്ടുവരിക. ലൈറ്റുകൾ അടക്കം കൊണ്ടുവന്ന് പ്രദേശത്ത് സജ്ജമാക്കിയിരുന്നു. കനത്ത മഴയെ അവഗണിച്ചും […]

താമരശേരി ചുരത്തിലെ ഗതാഗതകുരുക്ക് ഒഴിവാക്കാൻ ജില്ലാ കളക്ടർ, ജില്ലാ പോലീസ് മേധാവിമാരുടെ നിർദ്ദേശങ്ങൾ നടപ്പിലാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

കോഴിക്കോട്: താമരശേരി ചുരത്തിലെ ഗതാഗതകുരുക്ക് ഒഴിവാക്കുന്നതിന് കോഴിക്കോട് ജില്ലാ കളക്ടറും കോഴിക്കോട്, വയനാട് ജില്ലാ പോലീസ് മേധാവിമാരും മുന്നോട്ടുവച്ച നിർദ്ദേശങ്ങൾ കാര്യക്ഷമമായി നടപ്പിലാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. റോഡിലേക്ക് ചെരിഞ്ഞ് നിൽക്കുന്ന മരങ്ങൾ മുറിക്കണമെന്നും അടർന്നു വീഴാറായ പാറകഷണങ്ങൾ യഥാസമയം നീക്കം ചെയ്യണമെന്നും കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥ് ഉത്തരവിൽ പറഞ്ഞു. ചുരത്തിൽ സൗകര്യപ്രദമായ സ്ഥലങ്ങളിൽ ശുചിമുറികൾ നിർമ്മിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. 2023 ഒക്ടോബർ 22 ന് താമരശേരി ചുരം എട്ടാം വളവിൽ മൾട്ടി […]

മാലിന്യം നിക്ഷേപിക്കുന്ന വാഹനങ്ങളുടെ ആര്‍സി റദ്ദാക്കും; നിരോധിത പ്ലാസ്റ്റിക് ഉപയോഗിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിഎടുക്കും

നിരോധിത പ്ലാസ്റ്റിക് ക്യാരി ബാഗുകളും ഉല്‍പ്പന്നങ്ങളും ഉപയോഗിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു. ആമയിഴഞ്ചാന്‍ തോടിലെ മാലിന്യപ്രശ്‌നവുമായി ബന്ധപ്പെട്ട് വിളിച്ച യോഗത്തിലാണ് തീരുമാനം. നഗരത്തിലെ മാലിന്യ പ്രശ്‌നം പരിഹിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടത്തിനും സുഗമമായ നടത്തിപ്പിനും ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ആക്ടിലെ വകുപ്പുകള്‍ ഉപയോഗപ്പെടുത്തും. ജില്ലാ കളക്ടറുടെ മേല്‍നോട്ടത്തില്‍ സബ് കളക്ടറെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനുള്ള സ്‌പെഷ്യല്‍ ഓഫീസറായി ചുമതലപ്പെടുത്തും. മേജര്‍ ഇറിഗേഷന്‍, കോര്‍പ്പറേഷന്‍, റെയില്‍വേ എന്നീ മൂന്ന് വിഭാഗങ്ങളുടെയും ഏകോപനം ഉറപ്പാക്കും. നിരോധിത […]

വേർപാട്

പൊന്മള: കിഴക്കേത്തല സ്വദേശി പരവേങ്ങൽ കുഞ്ഞാലി ഹാജിയുടെ ഭാര്യ വരിക്കോടൻ ഫാത്തിമ ഹജ്ജുമ (80) നിര്യാതയായി. ജനാസ നിസ്കാരം ഇന്ന് രാത്രി 9:00 മണിക്ക് പൊന്മള തേൻപറമ്പ് ജുമാമസ്ജിദിൽ. മക്കള്‍: ഖദീജ പൂക്കോട്ടൂർ, മുഹമ്മദ് കുഞ്ഞി, അബ്ദുൽ റഷീദ്, ഡോ: അൻവർ പരവേങ്ങൽ.

തൊഴിലവസരങ്ങൾ

വേങ്ങര: മെഡിക്കൽ ഷോപ്പിലേക്ക് പരിചയസമ്പന്നനായ സെയിൽസ്മാനെ ആവശ്യമുണ്ട്. ഫാർമിസ്റ്റുകൾക്ക് മുൻഗണന. താല്പര്യമുള്ളവർ താഴെ നമ്പറിൽ അറിയിക്കുക. +919746286935

മൈക്രോസോഫ്റ്റ് തകരാർ: സഊദി അറേബ്യയെയും യുഎഇ യെയും സാരമായി ബാധിച്ചു, എയർപോർട്ടിൽ കുടുങ്ങി മലയാളികൾ ഉൾപ്പെടെയുള്ള വിമാനയാത്രികർ, ബോർഡിങ്‌ പാസുകൾ എഴുതി നൽകി പ്രശ്ന പരിഹാരത്തിനു ശ്രമം

റിയാദ്/ ദുബൈ: മൈക്രോസോഫ്റ്റ് കമ്പ്യൂട്ടർ നെറ്റ്‌വർക്ക് ഐ ടി തകരാർ ലോകമാസകലം ബാധിച്ചു. മണിക്കൂറുകൾ പിന്നിട്ടിട്ടും പ്രശ്ന പരിഹാരം പൂർണമായി മാറ്റിയെടുക്കാൻ സാധിച്ചിട്ടില്ല. വിവിധ രാജ്യങ്ങളിലെ വിമാന സർവ്വീസുകളെ പൂർണ്ണമായും ബാധിച്ചു. വിമാന കമ്പനികൾ ഓൺലൈൻ ടിക്കറ്റ് ബുക്കിങ്ങും നിർത്തിവെച്ചു. മൈക്രോസോഫ്റ്റ് ഐടി തകരാർ സഊദി അറേബ്യയെയും യു എഇ യെയും സാരമായി ബാധിച്ചു. മലയാളികൾ ഉൾപ്പെടെ നിരവധി വിമാന യാത്രക്കാർ എയർപോർട്ടിൽ കുടുങ്ങി. വെക്കേഷൻ കാലം ആയതിനാൽ മലയാളികൾ ഉൾപ്പെടെയുള്ള നിരവധി കുടുംബങ്ങളാണ് വിമാനത്താവളത്തിൽ കുടുങ്ങിയത്. […]