കോപ്പ അമേരിക്ക; സമനിലയ്ക്ക് എക്സ്ട്രാ ടൈം ഇല്ല

ടെക്സസ്: കോപ്പ അമേരിക്ക ക്വാർട്ടർ, സെമി ഫൈനൽ, ലൂസേഴ്സ് ഫൈനൽ തുടങ്ങിയ മത്സരങ്ങൾ സമനിലയിലായാൽ എക്സ്ട്രാ ടൈം ഉണ്ടാകില്ല. നിശ്ചിത 90 മിനിറ്റിൽ മത്സരം സമനിലയെങ്കിൽ നേരെ പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് മത്സരം നീളും. എന്നാൽ ഫൈനൽ മത്സരം സമനില ആയാൽ എക്സ്ട്രാ ടൈം ഉണ്ടാകും. രണ്ട് പകുതികളുള്ള 30 മിനിറ്റാണ് അനുവദിക്കുക. കോപ്പ അമേരിക്കയുടെ ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ ജൂലൈ അഞ്ച് മുതലാണ് ആരംഭിക്കുക. ആദ്യ മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ അർജന്റീന ഇക്വഡോറിനെ നേരിടും. പുലർച്ചെ 6.30നാണ് […]

ചായയ്ക്ക് കടുപ്പം കൂട്ടാന്‍ ചേര്‍ക്കുന്നത് കാന്‍സറിന് വരെ കാരണമാകുന്ന രാസവസ്തുക്കള്‍; സിന്തറ്റിക് കളര്‍ ചേര്‍ത്ത 140 കിലോയോളം ചായപ്പൊടി പിടികൂടി. വ്യാജ തേയില നിര്‍മാണ സംഘത്തിലെ രണ്ടു പേരെ അറസ്റ്റ് ചെയ്തു.

തിരൂർ: ചായപ്പൊടിയിൽ കൃത്രിമനിറം ചേർക്കുന്ന കേന്ദ്രത്തിൽ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ പരിശോധന നടത്തി. നിറംചേർത്ത 100 കിലോ ചായപ്പൊടി പിടികൂടി. തിരൂർ, താനൂർ മേഖലയിൽ തട്ടുകടകളിൽ ഈയിടെ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ പരിശോധന നടത്തിയപ്പോൾ കൃത്രിമനിറം ചേർത്ത ചായപ്പൊടി കണ്ടെത്തിയിരുന്നു. ബുധനാഴ്ച വൈലത്തൂരിൽ ബൈക്കിൽ വിൽപ്പനയ്ക്ക് കൊണ്ടുവന്ന 40 കിലോ നിറംചേർത്ത ചായപ്പൊടി ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി. തുടർന്ന് വെങ്ങോട് ചായപ്പൊടിയിൽ നിറംചേർക്കുന്ന ഗോഡൗൺ കണ്ടെത്തുകയും 100 കിലോ ചായപ്പൊടി പിടികൂടുകയുമായിരുന്നു. മലപ്പുറം ജില്ലാ ഭക്ഷ്യസുരക്ഷാ അസി.കമ്മിഷണർ സുജിത്ത് പെരേരയുടെ […]

ശാലിനിക്ക് എന്ത് പറ്റി? സര്‍ജറിക്ക് ശേഷമുള്ള ചിത്രം പുറത്തുവന്നതോടെ പരസ്പരം ചോദിച്ച് ആരാധകര്‍

തമിഴ്‌നാടിന്റെ മരുമകളായി നടി ശാലിനി മാറിയിട്ട് വര്‍ഷങ്ങളായി. സിനിമയില്‍ സജീവമല്ലെങ്കിലും മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയാണ് ശാലിനി. അതുകൊണ്ട് തന്നെ താരത്തിന്റെ വാര്‍ത്തകള്‍ അറിയാന്‍ മലയാളികള്‍ക്ക് എന്നും കൗതുകമുണ്ട്. പ്രത്യേകിച്ച് ഭര്‍ത്താവും നടനുമായ അജിത്തിനൊപ്പമുള്ള വാര്‍ത്തകള്‍ അറിയാന്‍. ശാലിനിയ്ക്ക് സര്‍ജറി ആണെന്നും, അജിത്തിന് എത്താന്‍ കഴിഞ്ഞില്ല എന്നുമൊക്കെയുള്ള വാര്‍ത്തകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിട്ടുണ്ട്. എന്നാല്‍ എന്താണ് അസുഖം എന്ന വിവരം പുറത്തുവിട്ടിട്ടില്ല. ഇപ്പോഴിതാ ശാലിനിയുടെ ആശുപത്രിയില്‍ നിന്നുള്ള ചിത്രം പുറത്ത് വന്നിരിയ്ക്കുകയാണ്. ആശുപത്രിയില്‍ ശാലിനി ഇരിക്കുന്നതും, അടുത്ത് അജിത്തിരുന്ന് […]

മുഹറം പുതു വർഷാവധി* *യു എ ഇ, ഒമാൻ രാജ്യങ്ങളിൽ പൊതു അവധി

ദുബായ്: ഹിജ്റ പുതുവർഷം പ്രമാണിച്ച് ഈ മാസം ഏഴ് (ഞായറാഴ്‌ച) യുഎഇയിലെ സ്വകാര്യമേഖലയ്ക്ക് ശമ്പളത്തോടുകൂടിയ പൊതു അവധി പ്രഖ്യാപിച്ചു. മനുഷ്യവിഭവ- സ്വദേശിവത്കരണ മന്ത്രാലയമാണ് മുഹറം ഒന്നിന് അവധി പ്രഖ്യാപിച്ചത്. രാജ്യത്തെ സർക്കാർ, പൊതു, സ്വകാര്യ മേഖലയ്ക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഹിജ്റ വർഷം 1446ന്റെ ആരംഭമായിരിക്കും അന്ന്. ഒമാനിലും ഞായാറാഴ്ച പൊതുഅവധിയായിരിക്കും. രാജ്യത്തെ സർക്കാർ, പൊതു, സ്വകാര്യ മേഖലയ്ക്കാണ് പൊതു അവധി പ്രഖ്യാപിച്ചത്. ഹിജ്റ വർഷത്തിലെ അവസാന മാസമായ ദുൽഹിജ്ജയുടെ മാസപ്പിറവി ജൂൺ എട്ടിനായിരുന്നു ദർശിച്ചതെന്നും അതുകൊണ്ട് ജൂലൈ […]

കേരളത്തിലെ ലുലു മാളുകളുടെ നിർമാണം അവസാനഘട്ടത്തിലേക്ക്; ഉദ്‌ഘാടനം ആദ്യം കോഴിക്കോട്, പിന്നാലെ കോട്ടയം; മലപ്പുറത്ത് രണ്ടെണ്ണം

കൊച്ചി: ലുലു ഗ്രൂപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാനത്ത് ഉയരുന്ന നാല് മാളുകളുടെ നിർമാണം അവസാനഘട്ടത്തിലേക്ക്. കോഴിക്കോട്, കോട്ടയം, മലപ്പുറം ജില്ലയിലെ തിരൂർ, പെരിന്തൽമണ്ണ എന്നിവിടങ്ങളിലാണ് മാളുകളുടെ നിർമാണ പ്രവർത്തികൾ അതിവേഗം പുരോഗമിക്കുകയാണ്. ഈ നാല് മാളുകളിൽ ഏറ്റവും വലുതായ കോഴിക്കോട് ലുലു മാൾ ആകും ആദ്യം നിർമാണ പ്രവർത്തികൾ പൂർത്തീകരിച്ച് ഉദ്ഘാടനം നടത്തുകയെന്നാണ് ലുലു ഗ്രൂപ്പ് വൃത്തങ്ങൾ അറിയിക്കുന്നത്. ഈ മാസം അവസാനം അല്ലെങ്കിൽ അടുത്ത മാസം കോഴിക്കോടുള്ള ലുലു മാൾ പ്രവർത്തനമാരംഭിക്കും. മാളിലേക്ക് ആവശ്യമായ സ്റ്റാഫിൻ്റെ ഇൻറർവ്യൂ […]

ഇരിട്ടി പുഴയിൽ കാണാതായ 2 പെൺകുട്ടികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി

ഇരിട്ടി:ഇരിട്ടി പുഴയിൽ കാണാതായ 2 പെൺകുട്ടികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. ചൊവ്വാഴ്ചയാണ് വിദ്യാർത്ഥികൾ പടിയൂർ പൂവൻ ഭാഗത്ത് ഒഴുക്കിൽപ്പെട്ടത്. എടയന്നൂർ സ്വദേശി ഷഹർബാന, ചക്കരക്കൽ സ്വദേശി സൂര്യ എന്നിവരാണ് പുഴയിൽ വീണത്. എടയന്നൂർ സ്വദേശിനി ഷഹർബാനയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ചക്കരക്കൽ സ്വദേശി സൂര്യക്കായി തെരച്ചിൽ പുരോഗമിക്കുകയാണ്. സുഹ‍ൃത്തിന്റെ വീട്ടിലെത്തിയതായിരുന്നു വിദ്യാർത്ഥിനികൾ. തെരച്ചിലിനായി എൻഡിആഐർഎഫിന്റെ 30 അംഗ സംഘവും ഫയർ ഫോഴ്സിന്റെ അഞ്ച് യുണീറ്റുമുണ്ട്. നാട്ടുകാരുടെ സഹായത്തോടെയാണ് തെരച്ചിൽ പുരഗമിക്കുന്നത്. പുഴയുടെ താഴ്ഭഗത്ത് പഴശി ഡാമാണ്. മഴക്കാലമായതിനാൽ ഡാമിന്റെ […]

ഒരു മാസത്തിനിടെ സംസ്ഥാനത്ത് മൂന്നാമത്തെ ജീവനെടുത്ത് അപൂര്‍വ്വ ബാക്ടീരിയ; കോഴിക്കോട് 12 വയസ്സുകാരന്‍ മരിച്ചു

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും അപൂര്‍വ്വ ബാക്ടരീയ മൂലം മസ്തിഷ്‌ക ജ്വരം ബാധിച്ചുള്ള മരണം.കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന രാമനാട്ടുകര ഫാറൂഖ് കോളജിനു സമീപം ഇരുമൂളിപ്പറമ്പ് അജിത് പ്രസാദ് -ജ്യോതി ദമ്പതികളുടെ മകന്‍ ഇ.പി. മൃദുല്‍ (12) ആണ് മരിച്ചത്. അമീബിക് മെനിഞ്ചൈറ്റിസ് ബാധിച്ച് കഴിഞ്ഞ 24 മുതല്‍ വെന്റിലേറ്ററിലായിരുന്നു. ഛര്‍ദി, തലവേദന തുടങ്ങിയവ അനുഭവപ്പെട്ട കുട്ടിയുടെ നില പിന്നീട് ഗുരുതമാവുകയും പ്രൈമറി അമീബിക് മെനിഞ്ചൊ എന്‍സെഫലൈറ്റിസ് (പി.എ.എം) സ്ഥിരീകരിക്കുകയുമായിരുന്നു. നെയ്‌ഗ്ലേരിയ ഫൗളറി മൂലമുണ്ടാകുന്ന അപൂര്‍വ മസ്തിഷ്‌ക അണുബാധയാണുണ്ടായത്. […]

അമീബിക് മസ്തിഷ്കജ്വരം: ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരണപ്പെട്ടു

കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലിരുന്ന പതിനാലുകാരന്‍ മരിച്ചു. കോഴിക്കോട് ഫറോക്ക് സ്വദേശി മൃദുൽ ആണ് മരിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ജൂൺ 24നാണ് കുട്ടിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് മരണം സ്ഥിരീകരിച്ചത്. രണ്ടുമാസത്തിനിടെ അമീബിക് മസ്തിഷ്ക ജ്വരം ബാധിക്കുന്ന മൂന്നാമത്തെ കുട്ടിയാണ് മൃദുല്‍. അതീവ ഗുരുതരാവസ്ഥയിലായിരുന്ന കുട്ടി ആശുപത്രിയിൽ വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്നു. ഫറോക്ക് കോളേജ് പരിസരത്തെ അച്ചംകുളത്തിൽ കുളിച്ചതിന് ശേഷമാണ് രോഗലക്ഷണം കണ്ടുതുടങ്ങിയത്. പനിയും ജലദോഷവും തലവേദനയുമായി തുടങ്ങി […]

കേന്ദ്ര സിവിൽ ഏവിയേഷൻ വകുപ്പ് മന്ത്രിയുമായി എയർലൈനുകളിൽ നിന്ന പ്രവാസികളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്തു

•പുതുതായി ചുമതലയേറ്റ കേന്ദ്ര സിവിൽ ഏവിയേഷൻ വകുപ്പ് മന്ത്രി ശ്രീ. കിഞ്ചരാപ്പു റാം മോഹൻ നായിഡുവിനെ നേരിൽ കണ്ട് കോഴിക്കോട് വിമാനത്താവളവുമായി ബന്ധപ്പെട്ട സുപ്രധാന വിഷയങ്ങളും എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് എയർലൈനുകളിൽ നിന്ന് പ്രവാസികൾ നേരിടുന്ന പ്രയാസങ്ങളും ചർച്ച ചെയ്തു. കോഴിക്കോട് വിമാനത്താവളത്തിൽ വൈഡ് ബോഡി ഓപ്പറേഷന് അനാവശ്യവും അനിയന്ത്രിതവുമായി തുടരുന്ന സസ്‌പെൻഷൻ വിഷയത്തിൽ മന്ത്രിയുടെ വിവേചനരഹിതമായ ഇടപെടൽ ആവശ്യപ്പെട്ടു. വിമാനത്താവളവും എയർലൈൻ കമ്പനികളും വൈഡ് ബോഡി ഓപ്പറേഷന് സന്നദ്ധമാണെന്നും സർവീസ് നടക്കാത്തത് കൊണ്ട് […]