ദൗത്യം അതീവ ദുഷ്കരം: മുണ്ടക്കൈ, പുഞ്ചിരി മട്ടം പ്രദേശങ്ങളിലെ തിരച്ചിൽ അവസാനിപ്പിച്ചു

വയനാട് : ഉരുൾപൊട്ടലിൽ മുണ്ടക്കൈ, പുഞ്ചിരിമട്ടം പ്രദേശങ്ങളിലെ ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ചു. തിരച്ചിൽ അതീവ ദുഷ്കരം എന്ന് രക്ഷാപ്രവർത്തകർ. നാളെയും മേഖലകൾ തിരച്ചിലിന് വിധേയമാക്കുമെന്ന് രക്ഷാപ്രവർത്തകർ പറഞ്ഞു. മണ്ണ്മാന്തി യന്ത്രം അടക്കം ഉപയോഗിച്ച് തിരച്ചിൽ നടത്തിയിട്ടും മൃതദേഹങ്ങളോ മനുഷ്യസാന്നിധ്യമോ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. മേഖലയിൽ നിന്ന് മാധ്യമപ്രവർത്തകരോടെ ഒഴിയണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. മേഖലയിൽ ഇപ്പോഴും ഉരുൾപൊട്ടൽ ഭീഷണി നിലനിൽക്കുന്നുണ്ട്. ഇനിയും മഴ പെയ്ത് കഴിഞ്ഞാൽ ദുരന്തത്തിന്റെ വ്യാപ്തി വർധിക്കുമെന്ന ആശങ്കയും രക്ഷാപ്രവർത്തകർക്കിടയിൽ ഉണ്ട്. അതിനാൽ എത്രയും പെട്ടെന്ന് പ്രദേശത്ത് നിന്ന് […]

യൂട്യൂബ്, ഇൻസ്റ്റ, എഫ്ബി ക്രിയേറ്റേ‍ർസിന് മൂക്ക് കയറിടാൻ സർക്കാർ; കടുത്ത നിർദ്ദേശങ്ങളുമായി ബില്ല്

കേന്ദ്രസർക്കാരിൻ്റെ നിർദ്ദിഷ്ട് ബ്രോഡ്കാസ്റ്റ് ബില്ലിലൂടെ ലോകമെമ്പാടുമുള്ള ഡിജിറ്റൽ കണ്ടൻ്റ് ക്രിയേറ്റർമാർക്ക് കടുത്ത നിയന്ത്രണം ഏർപ്പെടുത്താൻ നീക്കം. ഇവയെ കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിൻ്റെ നിയന്ത്രണത്തിൽ കൊണ്ടുവരാാനും രജിസ്ട്രേഷൻ ഏർപ്പെടുത്താനും നിരന്തര നിരീക്ഷണത്തിന് വിധേയമാക്കാനുമാണ് ശ്രമം. ചട്ടങ്ങൾ പാലിച്ചില്ലെങ്കിൽ ക്രിമിനൽ നടപടി ക്രമം അനുസരിച്ച് ശിക്ഷാ നടപടികളും സ്വീകരിക്കും. മാധ്യമ സ്വാതന്ത്ര്യത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനും ബില്ല് നിയന്ത്രണം കൊണ്ടുവന്നേക്കുമെന്ന ആശങ്കയും ഇതിന് പിന്നാലെ സജീവമായിട്ടുണ്ട്. നിശ്ചിത പരിധിയിൽ അധികം ഫോളോവേർസുള്ള യൂട്യൂബ്, ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ ബിൽ പാസായി […]

ദുരന്തഭൂമിയിൽ രാത്രികാല പട്രോളിങ്ങ് ഏർപ്പെടുത്തി; അനുവാദമില്ലാതെ പ്രവേശിക്കുന്നവർക്കെതിരെ നടപടി; ബെയ്ലി പാലത്തിനും കാവൽ

കൽപ്പറ്റ: വയനാട് ഉരുൾപൊട്ടലുണ്ടായ ചൂരൽമല, മുണ്ടക്കൈ മേഖലകളിൽ പോലീസ് രാത്രികാല പട്രോളിങ്ങ് ശക്തമാക്കി. ദുരന്തഭൂമിയിൽ അനുവാദമില്ലാതെ പ്രവേശിക്കുന്നവർക്കെതിരെ കടുത്ത നടപടി ഉണ്ടാകും. ബെയ്ലി പാലത്തിലും കരസേനയുടെ കാവൽ ഉണ്ടാകും. അടിയന്തര സാഹചര്യങ്ങൾ ഉണ്ടായാൽ നേരിടാൻ ഒരു ഫയർഫോഴ്സ് ടീമും ചൂരൽ മലയിൽ ഉണ്ടാകും. ദുരന്തത്തിന് ഇരയായവരുടെ വീടുകളിലോ പ്രദേശത്തോ രാത്രിയിൽ അതിക്രമിച്ച് കടക്കുന്നവർക്കെതിരെ നടപടിയെടുക്കും. ഇവിടങ്ങളിലെ വീടുകളിലോ പ്രദേശങ്ങളിലോ രക്ഷാപ്രവർത്തനത്തിന്റെ പേരിലോ അല്ലാതയോ പൊലീസിന്റെ അനുവാദമില്ലാതെ രാത്രികാലങ്ങളിൽ ആരും പ്രവേശിക്കാൻ പാടില്ല. മുണ്ടക്കൈ അടക്കം മേഖലകളിൽ നാളെ […]

സോഷ്യൽ മീഡിയ വഴി അപകീർത്തിപെടുത്തൽ : യുവാവ് അറസ്റ്റിൽ

വയനാട് : സോഷ്യൽ മീഡിയ  വഴി സ്ത്രീത്വത്തെ അപമാനിച്ചതിനു ചെർപ്പുളശ്ശേരി പൊലീസ് സ്റ്റേഷനിൽ FIR രജിസ്റ്റർ ചെയ്തു. ചെർപ്പുളശ്ശേരി സ്വദേശി , സുകേഷ് പി മോഹനൻ എന്ന വ്യക്തിക്കെതിരെ ആണ് കേസ് എടുത്തത്. വയനാട് ദുരന്തത്തിൽ അമ്മമാർ മരിച്ച കുട്ടികൾക്കു പാൽ കൊടുക്കാൻ സമ്മതം അറിയിച്ചു കൊണ്ട് യുവതി ഇട്ട പോസ്റ്റിന് താഴെ ലൈംഗികചുവയോടുകൂടിയ കമന്റ് പോസ്റ്റ് ചെയ്തുവെന്ന് കണ്ടെത്തിയതിനെത്തുടർന്ന് ആണ് നടപടി . ഇയാളുടെ പ്രവർത്തി സ്ത്രീകളുടെ ആത്മാഭിമാനത്തെ അപമാനിക്കുന്നതാണ്. അഭിപ്രായ സ്വാതന്ത്ര്യവും അഭിപ്രായ പ്രകടനവുമൊക്കെ […]

വയനാട് ദുരന്തം രക്ഷാപ്രവര്‍ത്തനം അവസാനഘട്ടത്തിൽ; ഇനി കണ്ടെത്താനുള്ളത് 206 പേരെ: മുഖ്യമന്ത്രി

വയനാട് ദുരന്തം രക്ഷാപ്രവര്‍ത്തനം അവസാനഘട്ടത്തിലേക്കെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇനിയും കണ്ടെത്താന്‍ 206 പേര്‍. ടൗണ്‍ഷിപ്പ് നിര്‍മ്മിച്ച് പുനരധിവാസം നടത്തുമെന്ന് മുഖ്യമന്ത്രി.അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കണമെന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി കൈകാര്യം ചെയ്യാന്‍ ധന സെക്രട്ടറിയുടെ കീഴില്‍ പ്രത്യേക ഉദ്യോഗസ്ഥ സംവിധാനം ഒരുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വയനാട് ദുരന്തം രക്ഷാപ്രവര്‍ത്തനം അവസാനഘട്ടത്തില്‍.കൂടുതല്‍ യന്ത്രങ്ങള്‍ ഉപയോഗിച്ചുള്ള പരിശോധന തുടരും. പുനരധിവാസത്തിനായി ടൗണ്‍ഷിപ്പ് നിര്‍മ്മിക്കും. അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കണമെന്നും കാലാവസ്ഥ വ്യതിയാനമാണ് ദുരന്തങ്ങള്‍ക്ക് കാരണമെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി […]

വയനാട് ദുരന്തത്തില്‍ അനാഥരാക്കപ്പെട്ട കുഞ്ഞുങ്ങളെ ദത്തെടുക്കാൻ കഴിയുമോ..? വിശദീകരണവുമായി ആരോഗ്യമന്ത്രി

വയനാട്ടില്‍ നടന്നത് സമാനതകളില്ലാത്ത ഒരു ദുരന്തമാണെന്ന് എല്ലാവർക്കും അറിയാം. വയനാട് ദുരന്തത്തിന്റെ ചരിത്രത്തില്‍ ഏറ്റവും വേദന നിറയ്ക്കുന്നത്കു ഞ്ഞുങ്ങള്‍ തന്നെയാണ് മുലകുടി പോലും മാറാത്ത നിരവധി കുഞ്ഞുങ്ങള്‍ ആണ് ഒറ്റപെട്ടു പോയത്. സോഷ്യല്‍ മീഡിയയില്‍ അടക്കം പലരും ഇപ്പോള്‍ ഈ കുഞ്ഞുങ്ങളെ ദത്തെടുക്കാൻ സാധിക്കുമോ എന്ന് ചോദിച്ചുകൊണ്ട് പോസ്റ്റുകളുമായി എത്തുന്നുണ്ട്. കുഞ്ഞുങ്ങളെ ദത്തെടുക്കാൻ തയ്യാറാണ് എന്നും സ്വന്തം മക്കളെ പോലെ വളർത്തിക്കൊള്ളാം എന്നും പറഞ്ഞുകൊണ്ട് നിരവധി ആളുകളാണ് രംഗത്ത് വരുന്നത്. എന്നാല്‍ അങ്ങനെ കുട്ടികളെ ദത്തെടുക്കാൻ സാധിക്കുമോ..? […]

ചൂരല്‍മല – മുണ്ടക്കൈ പ്രദേശങ്ങളിലേക്ക് ഭക്ഷ്യ പദാര്‍ത്ഥങ്ങള്‍ ആവശ്യമില്ല – ജില്ലാ കളക്ടർ

മേപ്പാടി : ചൂരല്‍മല മുണ്ടക്കൈ ഉള്‍പ്പെടുന്ന ദുരന്ത പ്രദേശങ്ങളിലേക്ക് പാകം ചെയ്ത ഭക്ഷണങ്ങളോ ഭക്ഷണപദാര്‍ത്ഥങ്ങളോ കൊണ്ടുവരേണ്ടതില്ലെന്ന് ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ അറിയിച്ചു. രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്കും ഫോഴ്‌സുകള്‍ക്കുള്ള ഭക്ഷണം മേപ്പാടിയിലെ പൊതുവായ കിച്ചനിലാണ് ക്രമീകരിക്കുന്നത്. അവിടെ നിന്നും ജില്ലാ ഫുഡ് സേഫ്റ്റി ഓഫീസറുടെ നേതൃത്വത്തില്‍ ചൂരല്‍മലയില്‍ ഒരുക്കിയിട്ടുള്ള ഫുഡ് സെന്ററില്‍ എത്തിക്കും. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവര്‍ക്കുള്ള ഭക്ഷണസാധനങ്ങള്‍ പ്രത്യേകം നിയോഗിച്ചിട്ടുള്ള ഫയര്‍ ആന്‍ഡ് സേഫ്റ്റി ഉദ്യോഗസ്ഥര്‍ മുഖാന്തിരമാണ് നല്‍കുക. പ്രസ്തുത സാഹചര്യത്തില്‍ ദുരന്ത പ്രദേശം ഉള്‍പ്പെടുന്ന വിവിധ സോണുകളിലേക്ക് […]

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം അയക്കാനുള്ള ക്യു ആര്‍ കോഡ് പിൻവലിച്ചു ; പകരം യുപിഐ ഐഡി

കൽപ്പറ്റ : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു പണം അയക്കാൻ നിലവിലുണ്ടായിരുന്ന ക്യു ആര്‍ കോഡ് സംവിധാനം പിൻവലിച്ചു. തട്ടിപ്പുകൾക്കുള്ള സാധ്യത ഒഴിവാക്കാനാണു നടപടിയെന്ന് മുഖ്യമന്ത്രി അറിയിച്ചു. പകരം പോര്‍ട്ടലില്‍ നല്‍കിയിട്ടുള്ള യുപിഐ ഐഡി വഴി പണം അയക്കാം. http://donation.cmdrf.kerala.gov/ എന്ന പോര്‍ട്ടലില്‍ ദുരിതാശ്വാസ നിധിയിലുള്ള വിവിധ ബാങ്കുകളുടെ എല്ലാ അക്കൗണ്ട് നമ്പരുകളും നല്‍കിയിട്ടുണ്ട്. പോര്‍ട്ടലില്‍ നല്‍കിയിരിക്കുന്ന നേരിട്ടുള്ള പേയ്‌മെന്റ് സംവിധാനം വഴി വിവരങ്ങള്‍ നല്‍കി ഓണ്‍ലൈന്‍ ബാങ്കിങ്/ ഡെബിറ്റ് /ക്രെഡിറ്റ് കാര്‍ഡുകള്‍, യുപിഐ എന്നിവ വഴിയോ അക്കൗണ്ട് […]

വിദഗ്ധരായ പോലീസ് നായകൾ വയനാടിന് മികച്ച പിന്തുണയായി

വയനാട് : പ്രകൃതി ദുരന്തവുമായി ബന്ധപ്പെട്ട് വയനാടും മലപ്പുറത്തും നടക്കുന്ന സമാനതകളില്ലാത്ത രക്ഷാപ്രവര്‍ത്തനങ്ങളില്‍ കേരള പോലീസിന്‍റെ മുഖമായി മാറുകയാണ് മായ, മര്‍ഫി, ഏയ്ഞ്ചല്‍ എന്നീ പോലീസ് നായ്ക്കൾ. തിരച്ചിലിനെത്തിയ ആദ്യ ദിവസം തന്നെ 15ലധികം മൃതശരീരങ്ങള്‍ കണ്ടെത്താൻ ഇവയ്ക്ക് കഴിഞ്ഞു. തൃശ്ശൂരിലെ കേരള പോലീസ് അക്കാദമിയില്‍ നിന്ന് വിദഗ്ദ്ധ പരിശീലനം നേടിയ ശേഷം 2020ലാണ് ഇവ കേരള പോലീസിന്‍റെ ഭാഗമായത്. പരിശീലനത്തിന് ശേഷം മര്‍ഫിയും മായയും കൊച്ചി സിറ്റി പോലീസിലും എയ്ഞ്ചൽ ഇടുക്കിയിലും നിയമിതരായി. ചൂരല്‍മല, മുണ്ടക്കൈ […]

ഒന്നിച്ചുനിൽക്കേണ്ട സമയം, ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകണം; രാഷ്ട്രീയം കാണരുതെന്നും ചെന്നിത്തല.

വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ എല്ലാവരും ഒരുമിച്ച് നിൽക്കേണ്ട സമയമാണിതെന്ന് എഐസിസി പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല. ജനങ്ങളെ സഹായിക്കാൻ എല്ലാവരും ഒരുമിച്ച് നിൽക്കുകയാണ് വേണ്ടത്. അതുകൊണ്ടാണ് ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്. ദുരിതാശ്വാസനിധിയിലേക്ക് നൽകേണ്ടത് അങ്ങനെ തന്നെ നൽകണം. എല്ലാ കോൺഗ്രസുകാരും ഒറ്റക്കെട്ടായി നിൽക്കണമെന്നും ചെന്നിത്തല പറഞ്ഞു. കെപിസിസി പ്രസിഡന്റ് കെ സുധാകരൻ തന്നെ ഫോണിൽ വിളിച്ചിരുന്നു. അദ്ദേഹം തനിക്കെതിരെ ഒന്നും പറഞ്ഞില്ലെന്നാണ് പറയുന്നത്. യാതൊരു അഭിപ്രായ വ്യത്യാസവും കോൺഗ്രസിൽ ഇല്ല ദുരന്തത്തിന്റെ […]

  • 1
  • 2