യുവാവിന്റെ ബന്ധുക്കളെ തേടുന്നു

വേങ്ങര: മുകളിൽ നൽകിയ ഫോട്ടോയിൽ കാണുന്ന വ്യക്തി ഇന്നലെ (07/08/2024 – ബുധൻ) രാത്രി 8:30 മുതൽ വേങ്ങര നൗഫ ഹോസ്പിറ്റൽ പരിസരത്ത് വീണു കിടക്കുകയും തുടർന്ന് അക്രമാസക്തനാകുകയും ചെയ്ത ഇദ്ദേഹത്തെ നാട്ടുകാർ വേങ്ങര വി എം സി ഹോസ്പിറ്റലിലെത്തിച്ചിട്ടുണ്ട്. ഈ വ്യക്തിയെ കുറിച്ച് അറിയുന്നവരുണ്ടെങ്കിൽ താഴെ നമ്പറിൽ വിളിക്കുക. 9037312010 പോപുലർ ന്യൂസ് നൽകുന്ന ഈ വാർത്ത പരമാവധി പൊതുസമൂഹത്തിലേക്ക് എത്തിച്ച് ഇദ്ദേഹത്തിൻെറ ബന്ധുക്കളെ കണ്ടെത്താൻ സഹകരിക്കുക.

വഴിയടച്ചതിന്റെ പേരിൽ എഴുതിയ പരാതി മാത്രം ബാക്കി : തർക്കിക്കാൻ ഇരു കുടുംബവും ഇന്നില്ല..!

വയനാട്: സ്വത്തിനും പണത്തിനും മറ്റുമായി കുടുംബങ്ങളും അയൽക്കാരും തമ്മിൽ പിണങ്ങിക്കഴിയുമ്പോൾ വയനാടൻ മണ്ണിലെ കഥ മറക്കാതിരിക്കാം… അയൽക്കാരന്റെ വഴിയടച്ചവരും അടച്ച വഴികൾ തുറന്ന് കിട്ടാനായി നിയമ നടപടിക്ക് ഒരുങ്ങിയവരും ഒന്നും നേടിയില്ല. കഴിഞ്ഞ ദിവസം ദുരന്ത ഭൂമിയിൽ തിരച്ചിലിനിറങ്ങിയവർ ചളിപുരണ്ട അലമാര തുറന്നപ്പോൾ കണ്ട കാഴ്ച എനിക്കും നിങ്ങൾക്കും ഒരു വലിയ പാഠം തന്നെയാണ്. 30 വർഷമായി ഉപയോഗിച്ചിരുന്ന വഴികൾ അയൽക്കാർ കമ്പിവേലി കെട്ടിയാച്ചതിന്റെ പേരിൽ ദുരിതത്തിലായ വിധവയായ സ്ത്രീ തഹസിൽദാറിന് എഴുതിയ പരാതിയാണ് അഴുക്ക് പോലും […]

വയനാട് ദുരന്തം: ചാലിയാറില്‍ നിന്ന് ഇന്നലെ ഒരു മൃതദേഹവും നാല് ശരീര ഭാഗങ്ങളും ലഭിച്ചു

വയനാട് : ഉരുള്‍പൊട്ടലുമായി ബന്ധപ്പെട്ട് നിലമ്പൂര്‍ ഭാഗത്ത് ചാലിയാര്‍ പുഴയില്‍ തുടരുന്ന തിരച്ചിലില്‍ ഇന്നലെ (ബുധന്‍) ഒരു മൃതദേഹവും 4 ശരീര ഭാഗങ്ങളും കൂടി ലഭിച്ചു. ഇതോടെ മലപ്പുറം ജില്ലയില്‍ നിന്ന് ലഭിച്ച് നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ച ആകെ മൃതദേഹങ്ങള്‍ 77 ഉം ശരീര ഭാഗങ്ങള്‍ 165 ഉം ആയി. ആകെ 242 എണ്ണം. 39 പുരുഷന്മാരുടെയും 31 സ്ത്രീകളുടെയും 3 ആണ്‍കുട്ടികളുടെയും 4 പെണ്‍കുട്ടികളുടെയും മൃതദേഹങ്ങളാണ് ലഭിച്ചത്. ഉരുള്‍പൊട്ടലുണ്ടായതിനു ശേഷം ഒന്‍പതു ദിവസമായി ചാലിയാറിന്റെ […]

ഖത്തറിൽ വാഹനമോടിക്കുന്നതിനിടെ ഹൃദയാഘാതം; കൊണ്ടോട്ടി സ്വദേശി മരിച്ചു

ഖത്തറിൽ വാഹനമോടിക്കുന്നതിനിടെ ഹൃദയാഘാതമുണ്ടായി മലപ്പുറം കൊണ്ടോട്ടി സ്വദേശി മരിച്ചു. കാഞ്ഞിരപ്പറമ്പ് താഴക്കോട്ട് പരേതനായ പറമ്പാട്ടുപള്ളിയാളി മുസഹാജിയുടെ മകൻ അബ്‌ദുറഹ്‌മാൻ (കുഞ്ഞിപ്പ-54) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ വാഹനം ഓടിക്കുന്നതിനിടെയാണ് അബ്ദുറഹ്മാന് ഹൃദയാഘാതമുണ്ടായത്. ഒപ്പമുണ്ടായിരുന്നവർ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: സറീന. മക്കൾ: ഫാത്തിമ അഫ്രിൻ, റിൻഷ യാസ്‌മിൻ, ഹിബ അസ്‌മിൻ. മരുമകൻ: ഫവാസ്. സഹോദരങ്ങൾ: മുഹമ്മദ് കുട്ടി, ഹംസ, സൈദലവി, സുബൈദ, ഉസ്‌മാൻ, കുഞ്ഞിമുഹമ്മദ്, അബ്‌ദുൽ ഗഫാർ.

 5 വർഷത്തെ കാത്തിരിപ്പിന് ശേഷം നാട്ടിലേക്ക്; മടക്കയാത്രയ്ക്ക് മണിക്കൂറുകൾ മുൻപ് പ്രവാസി മലയാളി വിടവാങ്ങി

റിയാദ് :5 വർഷത്തെ കാത്തിരിപ്പിന് ശേഷം നാട്ടിലേക്ക്; മടക്കയാത്രയ്ക്ക് മണിക്കൂറുകൾ മുൻപ് പ്രവാസി മലയാളി വിടവാങ്ങി അഞ്ചു വർഷത്തിനു ശേഷം നാട്ടിലേക്കു മടങ്ങുകയാണ്…ഒരു രാത്രി പുലർന്നാൽ വൈകിട്ടത്തെ വിമാനത്തിൽ നാട്ടിലേക്ക് മടങ്ങാമെന്ന സന്തോഷത്തിൽ ഉറങ്ങാൻ കിടന്ന പ്രവാസി മലയാളി യുവാവ് ഹൃദയസ്തംഭനം മൂലം അന്തരിച്ചു. റിയാദ് എക്സിറ്റ് 13 ൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്തിരുന്ന തിരൂർ, കല്ലിങ്ങൽ സ്വദേശി മുഹമ്മദ് റഫീഖ് (42) ആണ് മണിക്കൂറുകൾ മാത്രം ബാക്കിയിരിക്കെ താമസസ്ഥലത്ത് മരണമടഞ്ഞ നിലയിൽ കണ്ടെത്തിയത്. … […]

മുല്ലപ്പെരിയാർ ഡാം ഡീ കമ്മീഷൻ ചെയ്യണം’: ഡീൻ കുര്യാക്കോസ് എം പി; അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി

ദില്ലി: മുല്ലപ്പെരിയാർ ഡാം ഡീ കമ്മീഷൻ ചെയ്യണം എന്നാവശ്യപ്പെട്ട് ഡീൻ കുര്യാക്കോസ് എം പി പാര്‍ലമെന്‍റില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. മുല്ലപ്പെരിയാറിലുള്ളത് ജലബോംബാണെന്നും പുതിയ ഡാം വേണമെന്നും ഡീൻ കുര്യാക്കോസ് മാധ്യമങ്ങളോട് പറഞ്ഞു. കേരള, തമിഴ്നാട് മുഖ്യമന്ത്രിമാരുമായി കേന്ദ്ര സർക്കാർ ഇക്കാര്യം സംസാരിക്കണമെന്നും തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനുമായി സംസാരിക്കാൻ മുഖ്യമന്ത്രി തയ്യാറാകണമെന്നും ഡീൻ കുര്യാക്കോസ് ആവശ്യപ്പെട്ടു. മുല്ലപ്പെരിയാർ അണകെട്ടിൻ്റെ സമീപത്ത് താമസിക്കുന്ന ജനങ്ങളുടെ ജീവൻ വലിയ അപകടത്തിലാണെന്നും ലോകത്തിലെ തന്നെ ഏറ്റവും വലിയ […]

എന്നാലും ഇങ്ങനെയുണ്ടോ ഒരു മെഴുകല്‍? സിഎംഡിആര്‍എഫിനെ ചോദ്യം ചെയ്ത് ചോദ്യം ചെയ്ത് ഒടുവില്‍ മാരാര്‍ വക ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം, ഒപ്പം നൂറായിരം ന്യായങ്ങളും…

എന്നാലും ഇതുപോലൊരു മെഴുകലുണ്ടോ? നീ എവിടെയെങ്കിലും ഒന്നുറച്ച് നില്‍ക്ക് രമണാ, ബ്രോ നിങ്ങള്‍ ബിഗ് ബോസിലും ഡബിള്‍ സ്റ്റാന്‍ഡായിരുന്നില്ലേ, ആദ്യം കുറ്റം പറഞ്ഞു, പിന്നെ അവിടെ പോയി കപ്പെടുത്തു….. സോഷ്യല്‍ മീഡിയയിലാകെ ഇപ്പോള്‍ അഖില്‍ മാരാര്‍ക്കുള്ള പൊങ്കാലയാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ സുതാര്യത ചോദ്യം ചെയ്ത് സോഷ്യല്‍ മീഡിയയില്‍ ആളാകാന്‍ നോക്കിയ അഖില്‍ മാരാരിന് ചുരുക്കിപ്പറഞ്ഞാല്‍ എയറില്‍ നിന്നിറങ്ങാന്‍ സമയമില്ലെന്ന് സാരം. കഴിഞ്ഞ ദിവസമാണ് സിഎംഡിആര്‍എഫില്‍ നിന്നും 81 കോടിയിലധികം രൂപ കെഎസ്എഫ്ഇയ്ക്ക് കൈമാറിയത് എന്തിനെന്ന ചോദ്യം […]

ഒറ്റയ്ക്കല്ല ഒപ്പമുണ്ട്… ദുരിത ബാധിതർക്ക് കാഴ്ച ഉറപ്പാക്കി കണ്ണട നൽകുമെന്ന് മന്ത്രി വീണാ ജോർജ്

ദുരിത ബാധിതർക്ക് കാഴ്ച ഉറപ്പാക്കി കണ്ണട നൽകുമെന്ന് മന്ത്രി വീണാ ജോർജ്. വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ എല്ലാവർക്കും കണ്ണടകൾ നഷ്ടപ്പെട്ടു പോയിട്ടുണ്ട്. കണ്ണടകൾ ഉണ്ടായിരുന്നവരുടെയും അല്ലാത്തവരുടെയും നേത്രാരോഗ്യം പരിശോധിച്ച് കണ്ണടകൾ നൽകുന്നതിന് ആരോഗ്യവകുപ്പ് പ്രവർത്തനം ആരംഭിച്ചു. ഇതുവരെ 360 പേരെ പരിശോധിച്ചവെന്നും മന്ത്രി വ്യക്തമമാക്കി. 171 പേര്‍ക്ക് കണ്ണടകള്‍ വേണമെന്ന് കണ്ടെത്തി. അതില്‍ 34 പേര്‍ക്ക് കണ്ണട നല്‍കിയിട്ടുണ്ടെന്നും ആവശ്യമായ മുഴുവന്‍ പേര്‍ക്കും ചികിത്സ ഉറപ്പാക്കുമെന്നും മന്ത്രി തന്റെ ഫേസ്ബുക് പോസ്റ്റിൽ വ്യക്തമാക്കി. വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ […]

അർജുനെ കണ്ടെത്താൻ സർക്കാരിന് സാധിക്കുന്ന എല്ലാ കാര്യവും ചെയ്യുമെന്ന് മുഖ്യമന്ത്രി

കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ട്രക്ക് ഡ്രൈവർ അർജുന്റെ കുടുംബത്തിന് മറുപടിയുമായി മുഖ്യമന്ത്രി. അർജുനെ കണ്ടെത്താൻ സംസ്ഥാന സർക്കാരിന് ചെയ്യാൻ സാധിക്കുന്ന എല്ലാ കാര്യവും ചെയ്യുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഷിരൂരിലെ പ്രവർത്തനങ്ങളെ കുറിച്ച് വിശദമായ കത്ത് കർണാടക മുഖ്യമന്ത്രി നൽകിയിട്ടുണ്ട്. പ്രതികൂല കാലാവസ്ഥയിലും അർജുനായുള്ള തെരച്ചിൽ തുടരുകയാണ്. കാണാതായവരെ കണ്ടെത്താൻ കർണാടക സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ ദിവസം അർജുന്റെ വീട് മുഖ്യമന്ത്രി സന്ദർശിച്ചിരുന്നു. അതേസമയം അർജുന്റെ ഭാര്യക്ക് വേങ്ങേരി സർവീസ് സഹകരണ […]

വയനാട്ടിൽ അനാഥരായ കുട്ടികളെ ദത്തെടുക്കണമെന്ന് നിരവധി പേർ, പക്ഷെ സാധിക്കില്ല; കാരണം വിശദീകരിച്ച് സർക്കാർ

തിരുവനന്തപുരം: ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ അനാഥരാക്കപ്പെട്ട കുട്ടികളെ ഏറ്റെടുക്കാൻ സന്നദ്ധരായി നിരവധി പേർ. സംസ്ഥാന സർക്കാരിന് ഇത് സംബന്ധിച്ച് നിരവധി അപേക്ഷകളാണ് ലഭിച്ചത്. എന്നാൽ മുണ്ടക്കൈ -ചൂരല്‍മല ഉരുള്‍ പൊട്ടല്‍ ദുരന്തത്തില്‍ തീര്‍ത്തും അനാഥമായ കുട്ടികളെ കണ്ടെത്തിയിട്ടില്ലെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കുന്നു. എങ്കിലും ദത്തെടുക്കൽ സംബന്ധിച്ച് മാര്‍ഗനിര്‍ദേശങ്ങള്‍ നിലവിലുണ്ട്. ഇതിന് വിധേയമായി മാത്രമേ കുട്ടികളെ ദത്തെടുക്കാനാവൂ എന്നും സർക്കാർ വ്യക്തമാക്കി. കേന്ദ്ര ബാല നീതി നിയമം 2015 പ്രകാരം ശിശു ക്ഷേമ സമിതിയാണ് മാതാപിതാക്കളെ നഷ്ടപ്പെട്ട കുഞ്ഞുങ്ങൾക്ക് […]